നിന്റെ കണ്ണീരിലെൻ വിയർപ്പു കൂട്ടി
വാറ്റുമല്ലോ തമ്പ്രാൻ ദാഹവെളളം
കടം കയറിയ കുഞ്ഞനും നിറ-
കുടം തിരയും കുഞ്ഞിയും
ഓണമുണ്ണാൻ മേലാളന്
കാണമേകിയ കോരനും
നീതിസാരച്ചുറ്റികയാൽ
നെഞ്ഞുടഞ്ഞു പിടയവേ
നിന്റെ പാതി നോവിനവരുടെ
വെന്തദുഃഖം പാറ്റി വാങ്ങുക
മുക്തിദാഹച്ചർക്കനൂറ്റവർ
നീചരക്‌തം നീന്തി വന്നവർ
ഒത്തുകൂടും മദ്യസഭയിൽ
നൃത്തമാടാനൊരുങ്ങുക നീ
ഭക്തദുരപ്പണ്ടമിട്ട്
മത്തിൽ വാഴും മാന്നേവർക്ക്
വച്ചുനീട്ടി നിനക്കായൊരു
ദയാമൃത്യു വാങ്ങിയേകാൻ
ബാക്കിയില്ലെൻ ചുണ്ടിലൊരു
ജപദളവുമോർക്കുക നീ.
Generated from archived content: poem2_jan25_06.html Author: g_manu