ഒരു പുറപ്പാടിന്റെ പുസ്തകം

ശ്രീ. എം ചന്ദ്രശേഖരന്റെ‘ ദി മദര്‍’ കല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ജീവചരിത്രമാണ്. പക്ഷെ , ശ്രീ ചന്ദ്രശേഖരന്‍ അത് എഴുതിയിരിക്കുന്നത് പരകായപ്രവേശത്തിലൂടെ മദറിന്റെ മനസിലേയ്ക്കു കടന്നിരുന്ന ഉത്തമ പുരുഷാഖ്യാനത്തിലൂടേയാണ്. തികച്ചും സാഹസികമായ ഒരു പുറപ്പാടിലൂടെ ആ മനസ്സിലേക്കു കടന്നിരുന്ന മദര്‍ സ്വന്തം കാശി കണ്ട കഥ പറയുന്നു.

ആ കഥയുടെ ആദിയും അന്തവും മദര്‍ അനുഭവൈച്ച് അതീവ ആത്മ പീഢനത്തിന്റെയും വിഹ്വലതകളുടേയും മിഥ്യാബോധത്തിന്റെയുമാണ് . മദറിന്റെ കിശോരനിര്‍മ്മലമായ ജീവിതത്തില്‍ അതൊരു കല്ലുകടിയായോ? അമൃത തുല്യമായ നന്മയുടെ നക്ഷത്രങ്ങളില്‍ തൊടുന്ന അവറ്ര്ക്കു കിട്ടിയത് ഈ കല്യാണമാണോ? ജീവിതം കൊണ്ടാശ്ലേഷിച്ച് തു മിഥ്യയെയാണ് എന്ന ബോധം. സ്നേഹത്താല്‍ ഭ്രാന്തമായി ആ സ്വപ്നത്തില്‍ ജ്കണ്ടതായ എല്ലാം കിന്നാവിന്റെ കണിയായി മാറിയോ? നിന്ദിതര്‍ക്കും പീഢൊഇതര്‍ക്കും പുതിയ ജീവിതം നല്‍കിയ അവരുടെ തീര്‍ത്ഥാടനം വെറും നിദ്രാടനമായോ?

1950-60-കളില്‍ മദര്‍ ത്രേസ തന്റെ ആതിമീയ പിതാക്കന്മാരായ ഫാ. എക്സം. ഫാ. പിക്കാച്ചി. ഫാ. ജോസഫ് നൊയ്നര്‍ എന്നിവര്‍ക്ക് എഴുതിയ കത്തുകളില്‍ ദൈവത്തിലുള്ള സംശയത്തിന്റെ യും പരിത്യക്തതയുടെയും പീഢനങ്ങളുടേയും അനുഭവങ്ങളെക്കുറിച്ചു പറയുന്നുണ്ട്.ഭയങ്കരമായ നഷ്ടബോധത്തിന്റെ വേദന, ദൈവത്തിനു വേണ്ടാത്തവളായി, ദൈവം ദൈവമല്ലാതായി’‘. വിശ്വാസവും പ്രതീക്ഷയും സ്നേഹവും അസ്തമിച്ച് ആത്മാവിന്റെ ഇരുണ്ട രാവുകളെക്കുറിച്ച് അവര്‍ പറയുന്ന ഈ അനുഭവം എങ്ങനെ മനസ്സിലാക്കും?

ആതിമീയ ജീവിതത്തിന്റെ വഴി താണ്ടിയവര്‍ക്കും ആ വഴിയുടെ പാരമ്പര്യകഥകള്‍ വായിച്ചവര്‍ക്കും ഇതു പുതിയ കാര്യമല്ല ‘’ ആത്മാവിന്റെ കറുത്ത രാത്രൈകളെ”ക്കുറിച്ച് എഴുതിയത് മിസ്റ്റിക്കായിരുന്ന കുരിശിന്റെ (+1591) യോഹന്നാനാണ് മദറിന്റെ പേരിന്റെ ഒരു പൂര്‍വ്വ ഉടമയായിരുന്ന ലിസ്യുവിന്‍ലെ കൊച്ചുത്രേസ്യ(+1997) എഴുതി ‘’ ഞാന്‍ സാന്ത്വനങ്ങളില്‍ നീന്തുകറ്യാണെന്നു വിചാരിക്കേണ്ട തീര്‍ച്ചയായും അല്ല ഈ ഭൂമിയില്‍ ഒരു സാന്ത്വനവുമില്ലാതിരിക്കുക എന്നതാണ് എന്റെ സമാശ്വാസം’‘ ഇരുട്ടുഗുഹയില്‍ അന്ധകാരം വേട്ടയാടുന്നതായി അവള്‍ എഴുതി ‘’. നീ വെളിച്ചം സ്വപ്നം കാണുകയാണ് സുരഭിലസുഗന്ധത്തിന്റെ ഒരു പിതൃഭൂമി ഈ അത്ഭുതപ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ ആവരണം ചെയ്ത്രിക്കുന്ന ഈ മൂടല്‍ മഞ്ഞീല്‍ നിന്ന് ഒരു ദിനം പുറത്തു കടക്കാമെന്ന് നീ വിശ്വസിക്കുന്നു. മുന്നോട്ട് ,മുന്നോട്ട് മരണത്തില്‍ ആനന്ദിക്കുക ആ മരണം നീ പ്രതീക്ഷിക്കുന്നതല്ല മറിച്ച് അതിനേക്കാള്‍ അഗാധമായ രാത്രി ; ശൂന്യതയുടെ രാത്രി നിനക്കു നല്‍കും ‘’ . ശൂന്യതയുടെ ഈ രാത്രിയ്ക്ക് അരയോപാഗസുകാരനായ ഡയനീഷ്യസ് എന്ന പണ്ഡിതന്‍ ‘’ അറിവില്ലായ്മയുടെ മേഘം’‘ എന്നാണു വിളിച്ചത് ‘’ എല്ലാ അസ്തിത്വ യാഥാര്‍ത്ഥ്യങ്ങളുടേയും മണ്ഡലത്തില്‍ നിന്നു മറഞ്ഞിരിക്കുന്ന ഇരുട്ട് മനസ്സിലാക്കലിനെ പൂര്‍ണ്ണമായും പരാജയപ്പെടുത്തുന്നു. മീ ആത്യന്തികാനുഭവത്തെ പരാവര്‍ത്തനം ചെയ്യാന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഗണനമനനങ്ങള്‍ക്കൊന്നും കഴിയാത്തതും ഭാഷയുടെ ലോകത്തിനും പുറത്തു നില്‍ക്കുന്നതുമാണ്. ഉണ്മയുടെ കാലദേശാശ്ലേഷിതമായ തിടം കൊള്ളലിന്റെ ഭാഷാഭവനത്തുനു പുറത്താണ് അത്. എല്ലാത്തിനും അതീതമായത് എങ്ങെനെ പറയും ? നമ്മുടെ ഇടയിലെ നമ്മളാരുമല്ലാത്തവന്‍ .

ദൈവചിന്തയെക്കുറിച്ച് കാന്റര്‍ബറിയിലെ അന്‍സലം (+1190) നടത്തുന്നത് അതി ചിന്തനീയമായ പ്രസ്താവമാണ്. ഏതിനതീതമായി മറ്റൊന്നിനെയും കുറിച്ചു ചിന്തിക്കാനാകാത്തതു അതീതചിന്തയെ ഈശ്വരചിന്തയായി അദ്ദേഹം അദ്ദേഹം കരുതുന്നു ചിന്തയ്കതീതമായതിനെക്കുറിച്ചു ചിന്തിക്കുന്നുന്നു എന്നതാണു മനുഷ്യന്റെ സ്വത്വമഹത്വം അത് തനിക്കതീതമായ ചിന്തയുമാണല്ലോ അസാദ്ധ്യമായതിനു വേണ്ടി അദമ്യമയ വികാരം ദൈവത്തില്‍ നിന്നു സ്വതന്ത്രനാകാന്‍ പ്രാര്‍ത്ഥന പക്ഷെ ചിന്ത എന്നിലും എന്നെക്കുറിച്ചുമാകാം. പക്ഷെ ആ ചിന്ത എനിക്കു പുറത്തു കടക്കുന്നു അത് എന്നെ ചോദ്യം ചെയ്യുന്ന ചിന്തയുമാകും. ഇവിടെയാണ് മനുഷ്യന്‍ മഹത്വം പ്രാപിക്കുന്നത്. ആ ചിന്ത എന്നെ വെടിയുന്ന അപരചിന്തയാണ്., അഹത്തിന്റെ അത്യാഗ്രത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കാമചിന്തയില്‍ നിന്ന് അഹത്തിന്റെ സമര്‍പ്പണം നടത്തുന്ന അപ്രചിന്തയിലേക്കു മനുഷ്യന്‍ വളരുന്നു ഈ ചിന്തയാണു ധര്‍മ്മ ചിന്ത. അവിടെ ഞാന്‍ എന്നെ ക്കുറിച്ചല്ല നിന്നെക്കുറിച്ചാണു ചിന്തിക്കുന്നത്. അഥവാ അഹം ചിന്ത അപര ചിന്തയായി മാറുന്നു എന്റെ ധര്‍മ്മം ദൈവശാസ്ത്രമല്ല ദൈവാനുസാരിയാകുകയാണ്. എന്റെ മരണം കാഴ്ചയായി അപരന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുന്ന ധര്‍മ്മമാണത് ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല നിനക്കു വേണ്ടിയും നിന്നോടൊത്ത് നിന്നെക്കുറിച്ചും ചിന്തിക്കുന്നു അഹം ചിന്ത പരചിന്തയായി മാറുന്നു

ക്രൈസ്തവചിന്തയുടെ തനിമയായി കാണ്ടേണ്ടത് ഈ പരചിന്തയാണ്. പരസ്നേഹമാണ്. പരാപരസേവയാണ്. പരാപരനെ സേവിക്കാന്‍ അവനു മുഖമില്ല .പേരുമില്ല .പക്ഷെ അവറ്റെ പേരില്‍ നിന്നും അടര്‍ന്നു വീണ അക്ഷരണ്‍ഗ്ങള്‍ കൊണ്ടാണ് എന്റെ ചുറ്റിലുമുള്ള എല്ലാ പേരുകളും വിരചിതമായിട്ടുള്ളത്. അവന്റ് മുഖത്തില്ന്റെ രൂപമാണ് എല്ലാ മുഖത്തും. ഈ മുഖങ്ങള്‍ടുള്ള ഉത്തവാദിത്വമാണ് പരാപരസേവനത്തിന്റെ ധര്‍മ്മം ജെറുസലേം ജെറീക്കോ വഴിറ്യില്‍ ആക്രമിക്കപ്പെട്ടു കിടന്നവനെക്കുറിച്ചു ചിന്തിച്ചതാണു സമറിയാക്കാരനെ നല്ലവനാക്കിയത്.ആക്രമിക്കപ്പെട്ടവനെ കണ്ടിട്ടും അവനെ നോക്കി അവിടെനിന്നാല്‍ തങ്ങള്‍ക്ക് എന്തു പറ്റും എന്നു7 ചിന്തിച്ചവരായിരുന്നു പുരോഹിതനും ലേവായനും സമറിയാക്കാരനാകട്ടെ താന്‍ അവനെ നോക്കിയില്ലെങ്കില്‍ അവന്‍ എന്തു പറ്റും എന്നു ചിന്തിച്ചു – അതാണ് ഈശ്വരചിന്ത ഈശ്വര ചിന്തയില്‍ ഒരു വിശുദ്ധ മോഹമുണ്ട് അതു മരണവും വളര്‍ച്ചയും ഉള്‍ക്കൊള്ളുന്നു വളരാന്‍ മരിക്കണമെന്നറിയാത്തവന്‍ ഈ ഇരുണ്ട ഭൂമിയിലെ ശല്യക്കാരനായ വിരുന്നുകാരനായി മാറുന്നു.

1942 -ല്‍ മദര്‍ തെരേസയ്ക്കു 32 വയസുള്ളപ്പോല്‍ ക്രിസ്തുവിനോടു ഒരു പ്രതം നടത്തി ‘’. ദൈവം എന്തു ചോദിച്ചാലും അത് കൊടുക്കും. അവന് ഒന്നും നിഷേധിക്കില്ല ‘’ ദൈവത്തിനു കൊടുക്കാന്‍ മനുഷ്യരിലേക്കിറങ്ങിയ ഒരു ജീവിതമാണ് നമുക്ക് ഒരു ദൈവ മദറിനെ നല്‍കിയത്. ദൈവത്തിനു വേണ്ടി കൊടുക്കുന്ന വ്രതം മനുഷ്യനു വേണ്ടിയുള്ള പുറപ്പാടായിരുന്നു . മനുഷ്യരിലേക്ക് പറന്നെത്തിയ മാലാഖയായി മദര്‍ അതു മനുഷ്യര്‍ക്കു ചിറകുവയ്ക്കുന്നതായി ദൈവവിചാരന്‍ മനുഷ്യന്റെ ശ്രാദ്ധാചരണമായി ഓടയിലെ പുഴുക്കളേപ്പോളെ സമൂഹം കരുതിയവര്‍ക്ക് ആ ശ്രദ്ധ മഹത്വത്തിന്റെ ചിറകുകള്‍ സമ്മാനിച്ചു . ‘’ നക്ഷത്രങ്ങളെ നോക്കി ഈ പുഴു പറന്നീടുന്നു ‘’ എന്നു കുമാരനാശാന്‍ മിന്നാമിനുങ്ങിറ്റെ പ്രാര്‍ത്ഥ്ഹന രചിച്ചു പുഴുക്കള്‍ നക്ഷത്ര ശോഭയോടെ മഹത്ത്വത്തിന്റെ സ്വര്‍ഗ്ഗത്തിലേക്കു പറക്കാന്‍ മദറിനേപ്പോലുള്ളവര്‍ ദൈവസേവകരായി കീഴോട്ടിറങ്ങി. ഓടകളിലേക്കും ചേരികളിലേക്കും ദൈവമിറങ്ങുന്നതു മദറിനേപ്പോലുള്ള മനുഷ്യരിലൂടെയാണ്. അതാണ് മിന്നാമിനുങ്ങുകളായി നക്ഷത്രങ്ങളെ നോക്കി ഒപറക്കാന്‍ മഹത്വം നല്‍കിയത് കാഴചപ്പാടിന്റെ മനസ്സിനു സ്വര്‍ഗ്ഗീയാഗ്നിയുടെ ശുദ്ധി വന്നാല്‍ ലോകത്തില്‍ എവിടെയും നിത്യതയുടെ രൂപകങ്ങള്‍ കാണും.

ദൈവവിശ്വാസം ആത്യന്തികമായി മനുഷ്യമതത്വത്തിലുള്ള വിശ്വാസമാണ്; ചിറകുവച്ച് മാനവികതയാണു ദൈവികത ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നവര്‍ അപരനിലേക്ക് ഇറങ്ങിപ്പോകുന്നു. ഇതുപോലൊരു ദൈവികകര്‍മ്മമാണ് മദറിന്റെ ആത്മാവിലേക്കു കടന്നിരുന്നു ‘ ദി മദര്‍’ എഴുതിയപ്പോല്‍ ശ്രീ. എം. കെ ചന്ദ്രശേഖരന്‍ ചെയ്തത്. അങ്ങനെയൊരു കര്‍മ്മം ദൈവാനുഭവമാകുന്മെന്നാണു മാല്‍കൊം മഗറിഡ്ജ് മദറിന്റെ കഥ ( എഴുതിയപ്പോല്‍ ലോകം കണ്ടത് ശ്രീ. ചന്ദ്ര ശേഖരന്‍ നടത്തിയ പുറപ്പാടിന്റെ സുഭഗപുസ്തകമാണിത് – മനുഷ്യരിലൂടെ ദൈവത്തിലേക്കു പുറപ്പെട്ടവരുടെ കഥ. അദ്ദേഹത്തിനു നന്ദിയും ആശംസകളും. ഈ ദ്രന്ഥത്തിന്റെ വയനക്കാര്‍ക്കും മനുഷ്യ സ്നേഹത്തിന്റെ വഴി നടക്കാന്‍ ദൈവിക സ്പര്‍ശം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

Generated from archived content: essay3_mar23_13.html Author: father_thelakatte

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here