റോസാപൂവല്ലായിരുന്നുവോ നീ
ചെറിയ മുളളിൻമുകളിലെ
കുഞ്ഞഹങ്കാരം, ഹും
വെളുപ്പിൽ മുങ്ങി നീ
പാതിരി ചമയുന്നു
വയറു നിറച്ചു വീഞ്ഞ് മോന്താൻ
ഒരു സിനിമയുടെ
ട്രൈയിലർ എന്നോണം
നീ എന്നോട് കളളം പറയുന്നു
ഉടയുന്ന ചെപ്പിൽ
ഇരുപത്തി അഞ്ഞ്‌ചുപൈസ ഇട്ടു
കൂട്ടി വെച്ച ഞാൻ ചതിക്കപ്പെട്ടു
ഇതൊക്കെ പറയാൻ
നീ ആരാടാ എന്നാവും ലേ??
ഞാൻ കാദർ
പണ്ട് പത്രങ്ങളിലും
ടീവിയിലും എന്നെ
പോലുളളവരുടെ പേരായിരുന്നു….
Generated from archived content: poem2_july20_11.html Author: faris_majeed