ഗോധ്ര

ഹൃദയത്തിൽ രാമന്റെ

പടമുള്ള ഫ്ലെക്‌സ്‌

കയറ്റി വെച്ച്‌ കൊള്ളാം

കുത്തി കീറുമ്പോൾ

ചെമ്പരത്തിയെന്നു പറയില്ലല്ലോ

വാളുകൊണ്ട്‌ ഗർഭം

പുറത്തെടുത്ത വൈദ്യനു

നൽകാനുണ്ട്‌ ഒരു നോബൽ

നിങ്ങൾ മായ്‌ച്ച

നെറ്റിയിലെ കുങ്കുമത്തിനും

നിങ്ങൾ ഉടുപ്പിച്ച

വെള്ള സാരികൾക്കും

ഞങ്ങൾക്കാരോടും പരാതിയില്ല

പക്ഷെ നിങ്ങൾ

ഞങ്ങളെ കൂട്ടമായി

മാനഭംഗപ്പെടുത്തുമ്പോൾ

ആ തുറന്നിട്ട കതക്‌

അങ്ങ്‌ അടച്ചേക്കണം…..

പെട്ടന്നൊന്നും മറക്കാൻ പറ്റാത്തതാണ്‌ ചിലതൊക്കെ…

Generated from archived content: poem1_apr1_11.html Author: faris_majeed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here