സുന്ദരകാണ്ഡം (ഭാഗം – 5)

ലോകമെമ്പാടുമുള്ള മലയാളികള്‍ എല്ലാവര്‍ഷവും കര്‍ക്കടമാസം രാമായണമാസമായി ആചരിക്കുന്നു. 2012 ജൂലായ് മുതല്‍ ആഗസ്റ്റ് വരെയാണ്‍ ഈ വര്‍ഷത്തെ രാമായണ മാസം. പതിവുപോലെ ഇക്കൊല്ലവും ഭാഷാപിതാവിനാല്‍ വിരചിതമായ അദ്ധ്യാത്മരാമായണത്തിലെ ഏതാനും ഭാഗങ്ങള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നു. സുന്ദരകാണ്ടത്തിലെ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

കനിവിനോടു കണ്ടേനഹം ദേവിയെത്തത്ര
കര്‍ബുരേന്ദ്രാലയേ സങ്കടമെന്നിയേ.
കശലവുമുറ്റന്‍ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാ‍തനയനും സാദരം.
ശിഥിലതരചികുരമൊടശോകവനികയില്‍
ശിംശപാമൂലദേശേ വസിച്ചീടിനാള്‍
അനശനമൊടതി കൃശശരീരനായന്വഹ-
മാശരനാരീപരിവൃതയായ് ശൂചാ
അഴല്പെരുകി മറുകി ബഹുബാഷ്പവും വാര്‍ത്തു വാ-
ര്‍ത്തയ്യോ! സദാ രാമരാമേതി മന്ത്രവും
മുഹരപി ജപിച്ചുജപിച്ചു വിലാപിച്ചു
മുദ്ധാംഗി മേവുന്ന നേരത്തു ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷ ശാഖാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം.
തവ ചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടൂം ചെറുതുടജഭൂവി രഹിതയായ്മരുവും വിധൗ
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ജഡിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജന്‍ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍
കീശൗഘമാശു നിയുക്ല്തമായീടിനാര്‍.
അഹമവരിലൊരുവനിവിടേക്കു വന്നീടിനേ-
നര്‍ണ്ണവം ചാടിക്കടന്നതി വിദ്രുത.
രവിതനയസചിവനഹമാശുഗനന്ദനന്‍
രാമദൂതന്‍ ഹനുമാനെന്നു നാമവും.
ഭവതിയെയുമിഹജഡിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ! ഭാഗ്യം കൃതാര്‍ത്ഥോസ്മ്യഹം
ഫലിതമഖിലമ്മമാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശം.
മമ വചനമിത് നിഖിലമാകര്‍ണ്യ ജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ:
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം?
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം.
മമ നയനയുഗളപഥമായതു പുണ്യവാന്‍
മാനവവീരപ്രസാദേന ദൈവമേ!

Generated from archived content: ramayanam5.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here