നന്മയുടെ വിജയവുമായി നവരാത്രി ആഘോഷം

തിന്മയുടെമേൽ നന്മയുടെ വിജയവുമായാണ്‌ നവരാത്രി ആഘോഷിക്കുന്നത്‌. സ്‌ത്രീ ശക്തിയുടെ പ്രതീകമാണ്‌. ലോകചലന ഹേതു. അധർമ്മത്തെ, അനീതിയെ അമർച്ച ചെയ്യാൻ രൗദ്രരൂപം പൂണ്ട ദേവിയുടെ അനുസ്‌മരണം കൂടിയാണ്‌ നവരാത്രി. നന്മയുടെയും ധനത്തിന്റെയും അറിവിന്റെയും സാന്നിധ്യമായാണ്‌ നവരാത്രി മാഹാത്‌മ്യം നാം വാഴ്‌ത്തുന്നത്‌. മഹിഷാസുരവധം നടത്തി ലോകത്തിന്‌ ശാന്തിയേകിയ ഉമാദേവിയെ സ്തുതിച്ചുകൊണ്ടാണ്‌ നാം നവരാത്രി ആഘോഷം ആരംഭിക്കുന്നത്‌. കന്നിമാസത്തിലെ കറുത്തവാവിനുശേഷം നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കമാകുന്നു. വടക്കേ ഇന്ത്യയിൽ ദുർഗ്ഗാപൂജയായും, രാംലീലയായും നവരാത്രി ആഘോഷം നടക്കാറുണ്ട്‌. നവരാത്രിദിനങ്ങളിലെ ആദ്യമൂന്നുദിവസം ദുർഗ്ഗാദേവിപൂജയ്‌ക്കും അടുത്ത മൂന്നുദിവസം ലക്ഷ്‌മീദേവിപൂജയ്‌ക്കും അവസാന മൂന്നുദിവസം സരസ്വതിദേവീ വന്ദനത്തിനും ഉത്തമമെന്നാണ്‌ വിശ്വാസം. എങ്കിലും ഈ മൂന്നു ദേവികളെയും ഏകരൂപമായി ആദിശക്തിയായി പൂജിക്കണമെന്നും വിധിയുണ്ട്‌.

ലോകത്ത്‌ മറ്റെങ്ങും സ്‌ത്രീശക്തിയെ ഇപ്രകാരം പൂജിക്കുന്ന ഒരു ആഘോഷം ഇല്ലെന്നുതന്നെ പറയാം. പ്രപഞ്ചശക്തി എന്നാൽ സ്‌ത്രീയെന്ന സങ്കല്പത്തിലാണ്‌ ഭാരതീയർ നവരാത്രി ആഘോഷിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ ഭാരതം അമ്മദൈവങ്ങളുടെ നാടെന്ന പേരിലറിയപ്പെടുന്നത്‌.

Generated from archived content: essay_oct15.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here