ചെറുകഥാ മത്സരവിജയികൾ

പുഴഡോട്ട്‌കോമിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ ചെറുകഥാമത്സരത്തിൽ രഞ്ഞ്‌ജിനി കൃഷ്‌ണന്റെ “ചാവക്കാട്‌” എന്ന കഥ ഒന്നാം സമ്മാനത്തിനർഹമായി. സന്തോഷ്‌ എച്ചിക്കാനത്തിന്റെ “തുരുമ്പ്‌” എന്ന കഥ രണ്ടാം സ്ഥാനവും നേടി. വിദേശമലയാളികളായ കഥാകൃത്തുക്കളുടെ സജീവ പങ്കാളിത്തം മത്സരത്തിൽ ശ്രദ്ധേയമായിരുന്നു.

പ്രൊഫ.എം.തോമസ്‌ മാത്യു, നളിനിബേക്കൽ, കെ.എൽ.മോഹനവർമ്മ എന്നിവരായിരുന്നു വിധികർത്താക്കൾ. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്‌ ഒപ്പം പ്രശസ്‌തി പത്രവും. ശ്രീമൂലനഗരം പൊന്നന്റെ “ഒറ്റക്കണ്ണുളള മൗനം”, ഷാജികുമാറിന്റെ “ഇൻഡോർ സാദ്ധ്യതകൾ” എന്നീ കഥകൾ വിധികർത്താക്കളുടെ പ്രത്യേക പ്രശംസനേടി.

അടുത്തമാസം നടക്കുന്ന ചടങ്ങിൽ മത്സരവിജയികൾക്ക്‌ പുരസ്‌കാരങ്ങൾ നൽകുമെന്ന്‌ ശ്രീ.കെ.എൽ.മോഹനവർമ്മ പറഞ്ഞു. സമ്മാനദാനചടങ്ങിൽ വച്ച്‌ കഴിഞ്ഞവർഷം പുഴഡോട്ട്‌കോമിൽ പ്രസിദ്ധീകരിച്ച മികച്ച കഥകളും കവിതകളും ഉൾപ്പെടുത്തിയ പുസ്‌തകത്തിന്റെ പ്രകാശനവും നടക്കുമെന്ന്‌ പത്രസമ്മേളനത്തിൽ പങ്കെടുത്ത പുഴഡോട്ട്‌കോം എഡിറ്റർ സുവിരാജ്‌ പടിയത്ത്‌ അറിയിച്ചു.

Generated from archived content: essay_newresult.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here