ഒരു ചെറു പുഞ്ചിരിയോടെ ഹലോ പറയുക. അപ്പുറത്തുള്ള ആള്‍ക്ക് പുഞ്ചിരി കാണാന്‍ സാധിക്കില്ലെങ്കിലും നിങ്ങളുടെ ശബ്ദത്തില്‍ പുഞ്ചിരി പ്രതിഫലിക്കും.
ഹലോ പറഞ്ഞതിനു ശേഷം സ്വയം പറഞ്ഞു പരിചയപ്പെടുത്തുക. അതിനു ശേഷം , അയാള്‍ തിരക്കിലണോ സംസാരിക്കാന്‍ പറ്റിയ സമയമാണോ എന്ന് ചോദിച്ചു മനസിലാക്കുക.
കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു ഫോണ്‍ ചെയ്യുമ്പോള്‍ മോണിറ്റര്‍ ഓഫാക്കിയിട്ട് സംസാരിച്ചാല്‍ നല്ലത്.
ടി വി കണ്ടുകൊണ്ട് സംസാരിക്കരുത് , മ്യൂട്ട് ചെയ്തിട്ട് സംസാരിക്കുന്നതിനു പകരം ടിവി ഓഫാക്കിയിട്ട് സംസാരിക്കുന്നതാണ് ഉത്തമം.
ഭക്ഷണം കഴിക്കുമ്പോള്‍, കഴിച്ചു കൊണ്ട് സംസാരിക്കുന്നത് കേള്‍വിക്കാരന് അരോചകമായി തോന്നും.
മിസ്ഡ് കോള്‍ കണ്ടാല്‍ പരിചയമുള്ള നമ്പറാണെങ്കില്‍ തിരിച്ചു വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക.
വിശിഷ്ട ദിവസങ്ങളില്‍ ഫോര്‍വേഡ് മെസേജിനു പകരം ചെറുതാണെങ്കിലും ടൈപ്പ് ചെയ്ത മെസേജ് അയക്കുക.
ഇപ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ഫോണ്‍ ചെയ്യാം. പക്ഷെ ഇവയൊക്കെ പാലിച്ചാല്‍ വിളിച്ച ആള്‍ക്കും നിങ്ങള്‍ക്കും സംഭാഷണം കുറച്ചു കൂടി വ്യക്തവും ഹൃദ്യവും ആയിരിക്കും. നിങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍.
Generated from archived content: essay1_sep1_12.html