സ്‌ഫടികക്കണ്ണുകൾ

ചില്ലുപാത്രങ്ങൾ വിൽക്കുന്ന കടയിലെ ജോലി വിവാഹശേഷമാണ്‌ അവൾ ഉപേക്ഷിച്ചത്‌. ഭർത്താവിന്റെ വീട്ടിൽ നിന്നും കടയിൽ പോയി വരുവാൻ ദുരക്കൂടുതൽ ഉണ്ടായിരുന്നതിനാലല്ല അവൾ അങ്ങനെ ചെയ്‌തത്‌. ചില്ലു കണ്ണടയ്‌ക്ക്‌ മുകളിലൂടെ തന്നെ മാത്രം കാണുവാനെന്നോണം വട്ടമിട്ടു പറക്കാറുള്ള ആ കണ്ണുകളെ ഇനിയെങ്ങനെ നേരിടും എന്ന പേടി ഒന്നു കൊണ്ടുമാത്രമായിരുന്നു.

അവളെ ഇഷ്‌ടമാണെന്ന്‌ ഒ​‍ിക്കൽപ്പോലും അയാൾ പറഞ്ഞിരുന്നില്ല. എങ്കിലും അയാളുടെ ഇഷ്‌ടം അവൾക്കറിയാമായിരുന്നു. ആ സ്‌ഫടിക കണ്ണുകളിൽ തന്നോടുള്ള ഇഷ്‌ടം എഴുതിവച്ചിട്ടില്ലേ എന്ന്‌ അവൾക്ക്‌ പലപ്പോഴും തോന്നിയിരുന്നു. പറയാത്ത ആ ഒരിഷ്‌ടത്തിനുവേണ്ടി കാത്തിരിക്കുവാൻ അവൾക്ക്‌ കഴിയുമായിരുന്നില്ല! അവൾ അത്രമാത്രം സ്വാതന്ത്രയായിരുന്നില്ല ബന്ധനങ്ങളും കടപ്പാടുകളുമൊക്കെയുള്ള ഒരു പാവം പെൺകുട്ടിയായിരുന്നു. അവൾ.

ആ കടയിലെ എത്രയോ ചില്ലുപാത്രങ്ങൾ അവളുടെ കൈകളിലൂടെ കടന്നു പോയിരിക്കുന്നു. ചില്ലുപാത്രങ്ങളിലെ പൊടി തുടച്ചു കളയുന്നതുമുതൽ കടയിൽ വരുന്നവരെ പാത്രങ്ങൾ എടുത്ത്‌ കാണിക്കുന്നതും അവയുടെ വില പറയുന്നതുവരെയുള്ള കാര്യങ്ങൾ അവൾ ചെയ്യുമായിരുന്നു. എത്രയോ മൃദുലമായ ചില്ലുപാത്രങ്ങൾ പോലും അവളുടെ കൈമോശം കൊണ്ട്‌ ഒരിക്കൽ പോലും ഉടഞ്ഞിട്ടില്ല. പക്ഷേ, ഭർത്തൃ ഭവനത്തിലെ ചില്ലുപാത്രങ്ങൾ അവളുടെ സ്‌പരർശനം എൽക്കാൻ കാത്തിരുന്നതുപോലെയാണ്‌ വീണുടയുന്നത്‌. അമ്മായിയമ്മയുടെ ചീത്തവിളി കേൾക്കാത്ത ദിവസങ്ങളില്ല. ചില്ലുപാത്രങ്ങൾക്ക്‌ തന്നോട്‌ മാത്രം പറയാൻ ഇത്രമാത്രമെന്താണുള്ളത്‌. വീട്ടിലവശേഷിച്ചിരുന്ന ചില്ലുപാത്രങ്ങളിലൂടെ അവൾ കണ്ണുകളോടിച്ചു. ആ ചില്ലുപാത്രങ്ങളിലൊക്കെ ആ സ്‌ഫടികക്കണ്ണുകൾ! ആ കണ്ണുകൾ അവളെ മാത്രം കാണുവാൻ വട്ടമിട്ടുകൊണ്ടിരിക്കുന്നുവെന്ന്‌ ഭീതിയോടെ അവൾ അറിഞ്ഞു.

Generated from archived content: story1_feb12_09.html Author: eramallor_sanilkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here