മാഞ്ചോട്ടില്‍
അമ്മ
കരിയിലകള്‍
അടിച്ചു വാരുന്നതും
കരിയിലകള്‍
കത്തിച്ചും
കത്തിക്കാതെയുമൊക്കെ
തെങ്ങുകള്‍ക്ക്
വളമാക്കുന്നതും
ഒരു
പതിവുകാഴ്ച!
എന്നത്തേയും പോലെ
കാറ്റില്‍
അമ്മയുടെ നരച്ചമുടികള്‍
പാറിക്കളിക്കുന്നു
മുടി
മാടിയൊതുക്കുവാന്‍
അമ്മ എന്നേമറന്നമാതിരി
പലപ്പോഴും
നോക്കിനില്‍ക്കാറുണ്ട്
ഒരു കൈ
പിന്നില്‍ കെട്ടി
പഴയ
ഈര്‍ക്കില്‍ ചൂളുകൊണ്ട്
അമ്മ
വളരെ പതിയെ
ശ്രദ്ധിച്ച്
സൂക്ഷിച്ച്
കരിയിലകള്‍
ഒന്നുപോലും
വിട്ടുപോകാതെ
അടിച്ചു കൂട്ടുന്നത്
ഈ കാഴ്ച
ഇനി
മറ്റെവിടെ
കാണുവാന്‍
കിഴക്കന്‍ കാറ്
വെച്ചു കേറുകയാണ്‍
ഓര്‍ക്കാപ്പുറത്തായിരിക്കും
തുള്ളിക്കൊരുകുടം തൂവി
കളം നിറയുക
ചാര്‍ച്ചക്കാരായി
കാറ്റും പിശറും
ഇടിമിന്നലും
മൊക്കെയാകും
അമ്മയ്ക്ക്
മഴക്കാറ് കണ്ട
ഭാവമേയില്ല
അമ്മയുടെ
ഓരോ ചലനങ്ങളും
കണക്കു കൂട്ടലുകളാണ്‍
വളരെ പതിയെ ശ്രദ്ധിച്ച്
സൂക്ഷിച്ച്
കാലമെത്രയായി
അമ്മ
കരിയിലകള്‍
തട്ടിക്കൂട്ടിയും മറ്റും
ഈ വീടും പറമ്പും
കാത്തുപോരുന്നു
അമ്മയ്ക്ക്
എല്ലാമറിയാം
മഴ വരുന്നതും
പോകുന്നതും
വേനല്‍ വരുന്നതും
കത്തിക്കാളുന്നതും
ഒക്കെ
പക്ഷേ
അമ്മയുടെ കാലശേഷം
കരിയിലകള്‍
ഈ വീടും പറമ്പും
തീറെഴുതില്ലേ?
നല്ലപ്പോള്‍
ഒക്കെ
മുറിച്ചു മാറ്റണം
വിറകുവില മത്
അയാള്‍
അമ്മയെ മറന്നു
ഭാവിയിലേക്ക്
മിഴി നീട്ടി
അപ്പോള്‍
അമ്മ
മഴയായി
പെയ്തു തുടങ്ങി
വളരെ പതിയെ
ശ്രദ്ധിച്ച്
സൂക്ഷിച്ച്
Generated from archived content: poem1_dec12_11.html Author: eramalloor_sanil.kumar
Click this button or press Ctrl+G to toggle between Malayalam and English