ഒരു കുട്ടികവിത – വിദ്യാഭ്യാസം

വിദ്യയെന്ന മണിമുത്തുകള്‍ ചെപ്പിലോളിപിച്ചു-
വെച്ചൊരു വിദ്യാലയങ്കണത്തില്‍
അധ്യാപകന്‍ തന്‍ നാവിന്തുളമ്പില്‍ നിന്നു-
തിര്ന്നു വീണോരു മുത്തുകള്‍ പെറുക്കി ഞാന്‍

വിദ്യാമുത്തുകള്‍ കൊടുത്തു ഞാന്‍ വാങ്ങി
കുളിര്മുയെകുമൊരു വലിയക്കങ്ങള്‍
അക്കങ്ങള്‍ മാറ്റി അന്നത്തിനായി യാചിച്ച
എന്നെയവരധിക്ഷേപിച്ചു തിരിച്ചയച്ചു

നിനച്ചില്ലോരിക്കലും ഇന്നുവരെ കൂട്ടി-
വെച്ചൊരക്കങ്ങള്‍ കടലാസുപുലികളെന്ന്‍
ആരുടെ തെറ്റിതു പിഞ്ചുകുഞ്ഞേ, നിന്നെ
മുത്തുകള്‍ കാട്ടി ഭ്രമിപ്പിച്ചവരുടെയോ

അക്കങ്ങള്‍ കണ്ടു ഭ്രമിചിടല്ലേ നിങ്ങള്‍
തേടു ജീവിതവിജയമന്ത്രങ്ങള്‍ , തന്നിടും
അവ നിങ്ങള്കാജനന്ദ ഭദ്രമാം വീടും
നാടും സമൂഹവും, ഈ ജീവിതത്തില്‍

മാറിനടക്കുവിന്‍ മുത്തുപതിച്ചോര കല്ലുകള്‍
വില്കും കച്ചവടകാപട്യത്തില്‍ നിന്നും
രക്ഷിപ്പു നിങ്ങള്‍ ജീവിതമെന്തെന്നറിയാത്ത
കുഞ്ഞുപൈതങ്ങളെ നല്ല നാളേക്കുവേണ്ടി..

Generated from archived content: poem1_jan4_14.html Author: eldho_mathai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here