പുഴ ചെറുകഥാമത്സരം

പുഴ.കോം അതിന്റെ 10-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാ മത്സരത്തിലേയ്‌ക്ക്‌ സൃഷ്‌ടികൾ ക്ഷണിക്കുന്നു. 300 മുതൽ 2500 വരെ വാക്കുകളിലൊതുങ്ങുന്ന, മുമ്പ്‌ പ്രസിദ്ധീകരിക്കാത്ത രചനകൾ ആഗസ്‌റ്റ്‌ 31 നകം സമർപ്പിക്കേണ്ടതാണ്‌. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളിൽ നിന്ന്‌ 10 കഥകൾ ഓൺലൈൻ വോട്ടിംഗിലൂടെ വായനക്കാർ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കുന്ന കഥകളിൽ നിന്നാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി സമ്മാനാർഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ അവാർഡ്‌. രചനകൾ തപാലിൽ എഡിറ്റർ, പുഴ.കോം, പോസ്‌റ്റ്‌ നമ്പർ 76, ആലുവ – 683 101 എന്ന വിലാസത്തിലോ, ഇ മെയിൽ editor@puzha.com എന്ന വിലാസത്തിലോ അയക്കുക. കഥയോടൊപ്പം പേര്‌, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഇവ ഉണ്ടായിരിക്കണം. പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകൾ (സമ്മാനർഹമായ കഥയുൾപ്പെടെ) പിന്നീട്‌ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കും. ഡിസംബറിൽ പുസ്‌തക പ്രകാശനവും സമ്മാനവിതരണവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക.

ഫോൺ ഃ0484-2629729 & 2620562.

ഇ-മെയിൽ ഃeditor@puzha.com

Generated from archived content: news1_july20_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English