മലയാളത്തിലെ ആദ്യ ഇന്റർനെറ്റ് മാഗസിനായ പുഴ.കോം, എട്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തിൽ ജഡ്‌ജിംഗ് കമ്മിറ്റി താഴെപ്പറയുന്ന കഥകൾ സമ്മാനാർഹമായതായി പ്രഖ്യാപിച്ചിരിക്കുന്നു.
ഒന്നാം സമ്മാനം 5000 രൂപ ഡോ. ഇ. സന്ധ്യ, തൃശൂർ എഴുതിയ ‘പുഴ പറഞ്ഞത്’ എന്ന കഥയ്‌ക്കും രണ്ടാം സമ്മാനം 3000 രൂപ ഷീലാടോമി, ദോഹ എഴുതിയ ‘മകൾ’ എന്ന കഥയ്‌ക്കും ലഭ്യമായിരിക്കുന്നു. ജഡ്‌ജിംഗ് കമ്മിറ്റിയുടെ പ്രത്യേക പുരസ്‌കാരത്തിന് രാധിക, പാലക്കാട് എഴുതിയ ‘സങ്കടപ്പൂവ്’ എന്ന കഥ ശുപാർശ ചെയ്‌തിട്ടുണ്ട്. സമ്മാനാർഹമായ കഥകളുൾപ്പെടെ വായനക്കാർ തിരഞ്ഞെടുത്ത 20 കഥകളടങ്ങിയ പുസ്‌തകസമാഹാരവും പുരസ്‌കാരങ്ങളും ഡിസംബർ 14-ന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
പുഴ.കോമിന്റെ ചീഫ് എഡിറ്റർ കൂടിയായ ശ്രീ. കെ.എൽ. മോഹനവർമ്മ ചെയർമാനും (ചീഫ് എഡിറ്റർ, വീക്ഷണം), ശ്രീ ടി.എം.എബ്രഹാം (മുൻസംഗീത നാടക അക്കാദമി വൈസ്‌ചെയർമാൻ), ശ്രീ എം.വി.ബെന്നി (സെക്രട്ടറി, സമസ്ത കേരള സാഹിത്യപരിഷത്ത്) എന്നിവർ അംഗങ്ങളായ ജഡ്‌ജിംഗ് കമ്മിറ്റിയാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.
Generated from archived content: news_sept30_08.html Author: editor