ജ്വാലയുടെ 15-മത് സാഹിത്യ അവാര്‍ഡിനായി പുസ്തകങ്ങള്‍ ക്ഷണീക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ പാപ്പനംകോട്ട് പ്രഭാകരന്റെ സ്മരണയ്ക്കായി നല്‍കപ്പെടുന്ന ജ്വാല സാഹിത്യ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ മത്സരം ജീവചരിത്ര പുസ്തക വിഭാഗത്തിലാണ്. 2006 ജനുവരി മുതല്‍ 2012 ജൂലൈ 31വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനാണ് അവാര്‍ഡ്. ഇന്ത്യയില്‍നിന്നോ വിദേശത്തുനിന്നോ പ്രസിദ്ധീകരിച്ച, ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള പുസ്തകം അവാര്‍ഡിനായി അയയ്ക്കാം. മലയാളിയെപ്പറ്റി മലയാളി എഴുതിയ പുസ്തകങ്ങളേ അവാര്‍ഡിനായി പരിഗണിക്കൂ. 2012 ഡിസംബര്‍ 1നു മുമ്പായി രചയിതാവിന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പൂര്‍ണ്ണവിലാസവും ഫോണ്‍നമ്പറും സഹിതം പുസ്തകത്തിന്റെ നാലു കോപ്പികള്‍ ജ്വാല ഓഫീസില്‍ ലഭിച്ചിരിക്കണം. ഒന്നാം സമ്മാനം നേടുന്ന പുസ്തകത്തിന് 5555 രൂപയും പ്രശസ്തിപത്രവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പ്രേം ലാല്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും നല്‍കും. മുംബയില്‍ വച്ച് 2012 ഡിസംബര്‍ അവസാനവാരം നടത്തുന്ന ചടങ്ങില്‍ അവാര്‍ഡു സമ്മാനിക്കും . അവാര്‍ഡിന് അര്‍ഹത നേടുന്ന വ്യക്തി സ്വന്തം ചെലവില്‍ എത്തി അവാര്‍ഡ് ഏറ്റു വാങ്ങേണ്ടതാണ്. അവാര്‍ഡിനര്‍ഹമാകുന്ന പുസ്തകത്തിലെ ജീവചരിത്രവ്യക്തിയേയും കുടുംബാംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. പ്രോത്സാഹനര്‍ത്ഥം തെരെഞ്ഞെടുക്കപ്പെടുന്ന പത്തു ജീവചരിത്ര പുസ്തകങ്ങളിലെ വ്യക്തിയെ ജ്വാലയിലൂടെ പരിചയപ്പെടുത്തും.
ഇതോടൊപ്പം വ്യത്യസ്തമേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയവരെ തെരെഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക് അവസരമൊരുക്കുന്നു . ഈ- മെയില്‍ വോട്ടിലൂടെ ഇഷ്ടപ്പെട്ട ആളെ നിര്‍ദ്ദേശിക്കാം.
(1) മാന്‍ ഓഫ് ദി ഇയര്‍ 2012 (2) പാര്‍ട്ണര്‍ഷിപ്പ് വിജയതിലകം (3) കര്‍മ്മശ്രേഷ്ഠ തിലകം (4) പ്രവാസി ഗജരാജതിലകം (5) ജീവകാരുണ്യ മഹത്പ്രതിഭ (6) മഹിളാരത്നം (7) മാധ്യമ പ്രതിഭ (8) കായികരത്നം (9) സാമൂഹ്യപ്രവര്‍ത്തനതിലകം (10) അത്ഭുത പ്രതിഭ (11) യുവകലാപ്രതിഭ (12) സംഗീത പ്രതിഭ (13) ജനപ്രിയ തിലകം (14) വനിതാവ്യവസായശ്രേഷ്ഠ പ്രതിഭ (15) ആരോഗ്യസേവന തിലകം എന്നി വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കപ്പെടുക.
ജ്വാല അവാര്‍ഡ് കമ്മറ്റി മൂല്യ നിര്‍ണ്ണയം നടത്തി ബോദ്ധ്യപ്പെടുന്ന മഹദ് വ്യക്തികളെ പ്രശസ്തി പത്രവും ശില്‍പ്പവും നല്‍കി ആദരിക്കും.
Chief Editor, Jwala Magazine, Smitha Publications, C- 149, Station Plaza, Bandup (W) Mumbai Pin- 400078. Tel: (022) 25666329 E-Mail – gopinair48@yahoo.com, fomaworld1@gmail.com
Generated from archived content: news1_sep13_12.html Author: editor
Click this button or press Ctrl+G to toggle between Malayalam and English