സംസ്ഥാന നോവല്‍ – കഥാക്യാമ്പ് മാവേലിക്കരയില്‍
പുരോഗമന സാഹിത്യ പ്രസ്താനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന സംസ്ഥാന നോവല്‍- കഥാക്യാമ്പ് 2012ഡിസംബര്‍29,30 തിയതികളിലായി മാവേലിക്കരയില്‍ നടക്കുന്നു. താമസസൗകര്യവും ഭക്ഷണവും സ്വാഗതസംഘം നല്‍കും. തെരെഞ്ഞെടുക്കുന്ന കൃതികള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 35 വയസ്സില്‍ താഴെയുള്ള എഴുത്തുകാര്‍ സ്വന്തം രചന (കഥ,നോവല്‍)ബയോഡേറ്റ സഹിതം ഡിസംബര്‍ 20-നകം ശിവരാമന്‍ ചെറിയനാട്,ക്യാമ്പ് ഡയറക്ടര്‍,സംസ്ഥാന നോവല്‍-കഥാ ക്യാമ്പ്,ചെട്ടികുളങ്ങര പി.ഒ, മാവേലിക്കര – 690106 (9446855510)എന്ന വിലാസത്തില്‍ അയച്ചുകൊടുക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ വി.ഐ.ജോണ്‍സനെ, (9745897117)ബന്ധപ്പെടേണ്ടതാണ്.
Generated from archived content: news1_nov27_12.html Author: editor
Click this button or press Ctrl+G to toggle between Malayalam and English