വിലാസിനി പുരസ്ക്കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി യശ:ശരീനനായ പ്രശസ്ത നോവലിസ്റ്റ് വിലാസിനിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എന്‍ഡോവ്മെന്റ് അവാര്‍ഡിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. അമ്പതിനായിരം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 2009, 2010, 2011 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതും ഒരു നോവലിനെക്കുറിച്ചോ നോവലിസ്റ്റിനെക്കുറിച്ചോ നോവല്‍ എന്ന സാഹിത്യ രൂപത്തെക്കുറിച്ചോ മലയാളത്തില്‍ എഴുതിയതുമായ സമഗ്രഗ്രന്ഥത്തിനാണ് വിലാസിനി പുരസ്ക്കാരം. ലേഖന സമാഹാരങ്ങളോ നോവലിസ്റ്റുകളുടെ കേവല ജീവചരിത്രങ്ങളോ പി. എച്ച് ഡി / എം. ഫില്‍ പ്രബന്ധങ്ങളോ അത്തരം പ്രബന്ധങ്ങളുടെ സംഗ്രഹ രൂപങ്ങളോ ഈ അവാര്‍ഡിനു പരിഗണിക്കുന്നതല്ല.

ഗ്രന്ഥ കര്‍ത്താക്കള്‍ക്കോ മറ്റ് വ്യക്തികള്‍‍ക്കോ സ്ഥാപനങ്ങള്‍ക്കോ‍ പുസ്തകങ്ങള്‍ അയച്ചു തരാവുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അറിയിക്കുന്നു. ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്ന് പ്രതികള്‍‍ വീതം 2013 ജൂണ്‍ 15- ന് മുമ്പ് ആര്‍. ഗോപാകലകൃഷ്ണന്‍ , സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍- 20 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനുമേല്‍ ‘ വിലാസിനി അവാര്‍ഡ്’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം.

Generated from archived content: news1_may11_13.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here