മഴക്കാല കവിതാക്യമ്പ്
മൂഴിക്കുളം ശാല,ആലുവ മഹിളാ മണ്ഡലം പുസ്തകാലയം, ആലുവ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ , വിവിധ വായനശാലകള്‍ , സംസ്കൃതി എളവൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലക്കാലമായ ജൂണ്‍ 21,22,23,24 (മിഥുനം 7,8,9,10 ) തീയതികളില്‍ ചാലക്കുടിപ്പുഴ തീരത്തുള്ള മൂഴിക്കുളം ശാല ജൈവകാമ്പസില്‍ , കവിതയെഴുതുന്ന +2 , കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കവിതാക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു . പ്രശസ്ത് കവി എന്‍ . കെ ദേശം ക്യാമ്പ് ഡയറക്ടറായിരിക്കും . ഫീസുകളൊന്നും ഇല്ല . 30 – 40 അംഗങ്ങള്‍ക്കാണ് പ്രവേശനം .
പ്രൊഫ. കെ.പി.ശങ്കരന്‍ , ഡോ. എസ്. കെ.വസന്തന്‍ , സേതു , ആലങ്കോട് ലീലാകൃഷ്ണന്‍ , ഡോ.സി.എം.നീലകണ്ഠ്ന്‍ , ഡോ.കെ.എസ്.രവികുമാര്‍ , ഡോ.സുനില്‍ പി.ഇളയിടം , ഡോ.പി.വി.രാമന്‍കുട്ടി , ഡോ.പി.വി.നാരായണന്‍ , ഡോ.സി.ആര്‍.രാജഗോപാലന്‍ , ഡോ.കെ.പി.ശ്രീദേവി , എം.വി.ദേവന്‍ , കെ.ബി.രാജാനന്ദ് , വി.കലാധരന്‍ , ടി.കെ.അച്യുതന്‍ , വി.കെ.ശശിധരന്‍ മുതല്‍ പേര്‍ ക്ലാസ്സുകള്‍ നയിക്കുന്നു .
കവിതാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഏറ്റവും പുതിയ കവിതയോടൊപ്പം വെള്ളകടലാസ്സില്‍ അപേക്ഷിക്കുക .
മൂഴിക്കുളം ശാല
ജൈവക്യാമ്പസ്
കുറുമശ്ശേരി .പി.ഒ
ആലുവ,എറണാകുളം ജില്ല
പിന്‍ – 683 579
ഫോണ്‍ : 9447021246 , 9495981246
e-mail-moozhikkulamsala@gmail.com
www.moozhikkulamsala.org
Generated from archived content: news1_june9_12.html Author: editor
Click this button or press Ctrl+G to toggle between Malayalam and English