പുസ്തകം പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരിയായ ഷീല ടോമിയുടെ പ്രഥമ കഥാ സമാഹാരമായ ‘മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം’ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിദന്റും പ്രശസ്തസാഹിത്യകാരനുമായ പെരുമ്പടവം ശ്രീധരനാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ ‘ഖത്തര്‍ കേരളീയം’ സമാപന ചടങ്ങിനോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.കെ.സി.നാസര്‍ മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. ആവണി വി വിജയകുമാര്‍ പുസ്തകം ഏറ്റുവാങ്ങി.

Generated from archived content: news1_dec14_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here