ഒരു രാജ്യം ആത്മാഭിമാനത്തോടെ ഒന്നായി നില്‍ക്കാന്‍ എല്ലാ സമയത്തും കഴിഞ്ഞെന്നു വരില്ല. ചില നേട്ടങ്ങള്‍.. ചില വിജയങ്ങള്‍.. ചില മാറ്റങ്ങള്‍.. ഇത്തരം സന്ദര്‍ഭങ്ങളിലാകും ഒരു രാജ്യത്തിന്റെ ജനങ്ങളുടെ ആവേശം പരകോടിയിലെത്തുക. ഇന്ത്യയും അത്തരം സന്ദര്‍ഭങ്ങളിലൂടെ പലകുറി കടന്നു പോയിട്ടുണ്ട്. അത്തരം അപൂര്‍വമായ ഒരു സന്ദര്‍ഭമായിരുന്നു 2014 സെപ്തംബര്‍ 24ന് രാജ്യം ദര്‍ശിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടമാണ് ഇന്ത്യ ഈ ദിനം കാഴ്ചവച്ചത്. പത്ത് മാസക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ മംഗള്‍യാന്‍ എന്ന ബഹിരാകാശ പേടകം ഒരു ചെറുതെറ്റുപോലും വരുത്താതെ ചൊവ്വയുടെ അന്തരീക്ഷത്തെ തൊട്ടു.
അത്ഭുതത്തോടെയാണ് ലോക ജനത ഇന്ത്യയുടെ വിജയം കണ്ടത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തി. ചെലവുകള്‍ വളരെ കുറച്ച് ഇന്ത്യ നേടിയ വിജയം ഏതൊരു രാജ്യത്തെയും അസൂയപ്പെടുത്തുന്നതാണ്. ആദ്യ സംരംഭത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിച്ച രാജ്യമെന്ന സ്ഥാനം കൈവരിച്ചുവെന്നതും ഏറെ മാറ്റുകൂട്ടുന്നു. ഇത് വെറുമൊരു വിജയം എന്നതിലുപരി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ വലിയതോതില്‍ സ്വാധീനിക്കാന്‍ കഴിയുന്ന നേട്ടമാണിത്. ബഹിരാകാശ വ്യവസായ രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ ഇന്ത്യക്ക് കഴിയുമെന്നത് നിസംശയം പറയാവുന്ന ഒന്നായി മാറി. ചെലവു കുറഞ്ഞ രീതിയില്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ തേടിയെത്തുമെന്നും ഈ വിജയത്തിന്റെ ബാക്കിപത്രമാകും.
ഇത് ഒരു തുടക്കം മാത്രമാണ്. പുതിയ പടവുകള്‍ കയറാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിഭാഗമായ ഐഎസ്ആര്‍ഒ തയാറായിരിക്കുന്നുവെന്ന് വ്യക്തമാണ്. ഈ വിജയത്തില്‍ പങ്കെടുത്ത, ഇതിന് പിന്തുണ നല്‍കി ഏവര്‍ക്കും അഭിനന്ദനങ്ങള്‍..
Generated from archived content: editorial1_sep24_14.html Author: editor