മഞ്ഞുകാലത്തെ ഇത്രയും മനോഹരമാക്കുന്നത് ക്രിസ്തുമസാണ്. ക്രിസ്തുമസിനു തെളിയുന്ന ഓരോ വിളക്കിനും നക്ഷത്രത്തിനും വല്ലാത്തൊരു അനുഭൂതി സൃഷ്ടിക്കാനാകുന്നുണ്ട്. ഒരു പക്ഷെ പ്രകൃതിയുടെ രീതികള്‍ നല്‍കുന്നതാകാം അവയൊക്കെയും. എങ്കിലും ക്രിസ്തുവിന്റെ പിറന്നാള്‍ നല്‍കുന്ന ചില നന്മകളുടെ അടയാളങ്ങള്‍ ഊഷ്മളമായ നിലാവെളിച്ചമായി നമ്മെ തഴുകി കടന്നുപോകുന്നുണ്ട്. ദൈവം എന്ന സങ്കല്‍പ്പത്തിനപ്പുറത്തേയ്ക്ക് മനുഷ്യന്റെ നേരിനെയാണ് അത് കാണിച്ചു തരുന്നത്. പര്‌സപരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച ദൈവഹൃദയമുള്ള മനുഷ്യന്റെ ഓര്‍മകളാണ് ഈ തണുപ്പുകാലത്തെ ഇത്രയും ഊഷ്മളമാക്കുന്നത്. നല്ലതിനെയും നന്മയെയും തൊട്ടുകാണിക്കുന്നു ആ ഓര്‍മകള്‍. ഇടയ്‌ക്കൊക്കെ തിന്മകള്‍ക്കെതിരേ പ്രതികരിക്കാന്‍ പ്രാപ്തരാക്കുന്നു അവന്‍ നടത്തിയ ഇടപെടലുകള്‍. അതുകൊണ്ടു തന്നെയാണ് ആരാധനാലയങ്ങള്‍ക്കുള്ളില്‍ തളച്ചിടപ്പെടാതെ ആ വ്യക്തിത്വം ലോകത്തിന്റെ ഗുരുക്കന്മാരില്‍ ഒരാളായി ഇന്നും നിലനില്‍ക്കുന്നത്. ഓരോ കാലത്തിലും ഓരോ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ്അതു കൊണ്ടുതന്നെ ക്രിസ്തുമസ് വെറുമൊരു ആഘോഷമാകുന്നില്ല. ചില തിരിച്ചറിവുകളുടെ ഓര്‍മദിനം കൂടിയാകുന്നു. പ്രാര്‍ഥനയുടെ വഴികളിലൂടെ ക്രിസ്തുവിനെ തേടുമ്പോഴും പരസ്പരം സ്‌നേഹിക്കാന്‍ മറക്കാതിരിക്കുക. ചിലയിടങ്ങളില്‍ പ്രതികരിക്കാനും ഓര്‍ക്കുക. അവന്റെ ചാട്ടവാര്‍ മനസില്‍ സൂക്ഷിക്കുക തന്നെ ചെയ്യണം…
Generated from archived content: editorial1_dec23_13.html Author: editor