എം.വി. ദേവനെ ചിത്രകാരനോ ശില്‍പിയോ മാത്രമായി വിശേഷിപ്പിക്കുന്നത് തികച്ചും അസംബന്ധമാണ്. എഴുത്തിന്റെ വഴികളിലൂടെയും പ്രതികരണങ്ങളിലെ കരുത്തിലൂടെയും മലയാളി ദേവന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞതാണ്. അതിനാല്‍ നമുക്ക് നഷ്ടമായത് ഒരു കലാകാരനെ മാത്രമല്ല, മലയാളിയുടെ പ്രതികരിക്കുന്ന മുഖം കൂടിയാണ്. പുഴ ഡോട്ട് കോമുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ദേവന്‍. പുഴയുടെ പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ആഹ്ലാദകരമായിരുന്നു. ദേവന്റെ വിയോഗത്തില്‍ പുഴ ഡോട്ട് കോം പ്രവര്‍ത്തകര്‍ ഏറെ വേദനിക്കുന്നു. ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു.
Generated from archived content: editorial1_apr30_14.html Author: editor