ക്രിസ്മസ് പുതുവത്സര ആശംസകള്‍

വിചിത്രവും അസംഭവ്യമുമെന്നു കരുതുന്ന ചിന്തകളാണ് പലപ്പോഴും ലോകത്തെ മാറ്റി മറിക്കുന്നത്. അത്തരം ചിന്തകളുമായി ജീവിക്കുകയും അവ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ ലോകം പലപ്പോഴും ഭ്രാന്തരെന്നു വിളിച്ചു. അവര്‍ അവരുടെ ജീവിത കാലത്ത് ദയനീയമായി ഒറ്റപ്പെടുകയും അതിക്രൂരമായി പീഡിതരാകുകയും ചെയ്തു. പക്ഷെ കാലം അതിന്റെ തന്നെ തിരിച്ചറിവുകളിലൂടെ അവര്‍ വെളിപ്പെടുത്തിയതും ചിന്തിച്ചതുമായ കാര്യങ്ങള്‍ അത്യുദാത്തമെന്ന് സ്ഥിരീകരിച്ചു. യേശുവും നബിയും ബുദ്ധനും മാര്‍ക്‌സുമൊക്കെ അത്തരം തിരിച്ചറിവുകളിലൂടെയാണ് ഇന്നും ജീവിക്കുന്നത്. ഇത്തരം മഹാഗുരുക്കന്മാരുടെ അനുയായികളും പിന്തുടര്‍ച്ചക്കാരും അവരവരുടെ ആവശ്യത്തിന് ഈ മഹാന്മാരുടെ ചിന്തകളെ വ്യാഖ്യാനിച്ചു മലീമസപ്പെടുത്തിയെങ്കിലും ഇന്നും മറയാതെ അവരുടെ സാന്നിധ്യം നാം അറിയുന്നത് ആ ചിന്തകളുടെ കരുത്തുകൊണ്ടുതന്നെയാണ്. ക്രിസ്തുവിനെ ഓര്‍ക്കേണ്ടതും അത്തരത്തില്‍ തന്നെ. ക്രിസ്മസ് ഒരു ജനന ഓര്‍മ മാത്രമല്ല. ഒരു ചിന്തയുടെ പിറവി കൂടിയാണ്. ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച വലിയ ചിന്തയുടെ പിറവി. ആ പിറവി ഓരോ മനുഷ്യജീവിയുടെയും ഹൃദയത്തില്‍ അലിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ഏവര്‍ക്കും ക്രിസ്മസ്, പുതുവത്സര ആശംസകള്‍

Generated from archived content: edit1_dec24_14.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here