ചെറിയ പെരുന്നാള്‍ ആശംസകള്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നന്മയില്‍ മുസ് ലിം സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക്. പുണ്യങ്ങള്‍ പൂത്ത റംസാന്‍ മാസത്തിനൊടുവില്‍ ശവ്വാലിന്റെ നിലാവ് കണ്ട വിശ്വാസികള്‍ക്ക് ഇത് ആത്മചൈതന്യ നിറവ്. ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റേതു മാത്രല്ല. കാരുണ്യത്തിന്റെയും സഹനത്തിന്റെയും അടയാളം കൂടിയാണ്. ഇല്ലായ്മയിലേക്കുള്ള അനുകമ്പയുടെ കാഴ്ചയാണ്. അപരനെ സഹോദരനായി കാണാനുള്ള ഉള്‍വിളിയാണ്. സ്വത്തിന്റെ ഒരു വിഹിതം സക്കാത്തായി നല്‍കി നമ്മിലെ നന്മ അവസാനിപ്പിക്കുകയല്ല വേണ്ടത്. മറിച്ച് നിറഞ്ഞ സ്‌നേഹം കൂടി പകുത്തുവേണം ഇല്ലാത്തവനെ ആശ്ലേഷിക്കാന്‍…

എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും സഹോദര്യവും നേര്‍ന്ന പെരുന്നാള്‍ ആശംസകള്‍…

Generated from archived content: edit1_aug8_13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here