പ്രണയക്കുരുവെന്നു കേട്ടിരിക്കും അതു തന്നെയാണ് മുഖക്കുരു. പ്രണയവും മുഖക്കുരുവുമായി എന്താണൊരു ബന്ധം. അതവിടെ നില്‍ക്കട്ടെ നിങ്ങളില്‍ ചിലര്‍ മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. മുഖക്കുരു പിടിച്ച് സൗന്ദര്യം അപ്പാടെ തകര്‍ന്നു പൊയി എന്ന് കരുതുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ട്.
ആയിരത്തില്‍ ഇരുപത്തിരണ്ടു പേര്‍ക്ക് എന്ന നിരക്കില്‍ മുഖക്കുരു സങ്കീര്‍ണ്ണമായി കാണപ്പെടുന്നു. 14-17 വയസിനിടയിലെ പെണ്‍കുട്ടികളിലും 16-19 വയസിനിടയിലെ ആണ്‍കുട്ടികളിലുമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ഇരുപതുകളില്‍ മുഖക്കുരു വളരെ കുറച്ചുപേരില്‍ മാത്രം കാണപ്പെടുന്നു. മുപതുകളില്‍ അപൂര്‍വ്വമാണ്. അതും സ്ത്രീകളിലാണ് കൂടുതലായും കാണുന്നത്.
അക്നേ വള്‍ഗാരിസ് അതാണ് മുഖക്കുരുവിന് വൈദ്യശാസ്ത്രത്തിലെ പേര്‍. അക്നേ എന്ന ഗ്രീക്ക് പദത്തിനര്‍ത്ഥം കൗമാരം. അതില്‍ നിന്നാണ് കൗമാരത്തിന്റെ കുത്തകയായ അക്നേയുടെ വരവ്. പിമ്പിള്‍ വൈറസ്, ഹെഡ് ബ്ലാക്ക്, ഹെഡ് കോംഡാന്‍ എന്നീ പേരുകളും മുഖക്കുരുവിനുണ്ട്.
യുവത്വത്തിന് ഒഴിച്ചു കൂടാനാവാത്തതാണ് മുഖക്കുരു. അതിനാല്‍ ഇതിനെ പ്രതിരോധിക്കുക അസാദ്ധ്യം. മുഖക്കുരു നമുക്ക് ശത്രുവല്ല. ചിലപ്പോള്‍ ശത്രുവാകാറുമുണ്ട്. മുഖത്തു മാത്രമല്ല ഇവ നെഞ്ച്, മുതുക്, തോള്‍ തുടങ്ങി ശരീരഭാഗങ്ങളിലും കാണുന്നു.
ചര്‍മ്മത്തിന് തിളക്കം, മിനുസം, മാര്‍ദ്ദവം, നനവ് ഇത്യാദി നല്‍കുന്നത് സിബം അഥവാ സ്നേഹദ്രവ്യം ത്വക്കിനടിയിലെ സ്നേഹഗ്രന്ഥികള്‍ ആണ് ഉല്‍പ്പാദകര്‍. കയ്പ്പടം, പാദത്തിന്റെ അടിവശം തുടങ്ങി ചില അപൂര്‍വ്വം ഭാഗങ്ങള്‍ ഒഴിച്ച് ശരീരത്തില്‍ എല്ലായിടത്തും ഈ ഗ്രന്ഥികള്‍ ഉണ്ട്. ഈ ഗ്രന്ഥികള്‍ക്കും ബന്ധപ്പെട്ട ഗ്രന്ഥിനാളികള്‍ക്കുമുണ്ടാവുന്ന വീക്കമാണ് കുരുക്കള്‍.
ഗ്രന്ഥി സിംബം അമിതമായുദ്പ്പാദിപ്പിക്കുന്നത് ഇതിന് നിമിത്തമാകുന്നു. ഇതിന് പല കാരണങ്ങള്‍ പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ ഒരു പുരുഷ ഹോര്‍മോണ്‍ ആന്‍ഡ്രജന്‍, യൗവനാരംഭത്തോടെ ആന്‍ഡ്രജന്‍ അമിതമായുല്‍പ്പാദിപ്പിക്കപ്പെടുന്നു. പെണ്‍കുട്ടികളിലും ഈ പുരുഷഹോര്‍മോണിന്റെ സാന്നിദ്ധ്യം ഉണ്ട്. ഈ ഹോര്‍മോണ്‍ സ്നേഹഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിനാല് ഗ്രന്ഥി കൂടുതല്‍ സിബം ( എണ്ണ) ഉത്പാദിപ്പിക്കുന്നു. ഗ്രന്ഥി കൂടുതലായി ഫാറ്റി ആസിഡ് ഉല്‍പ്പാദിപ്പിക്കുന്നതും ചര്‍മ്മത്തെ പ്രകോപിപ്പിച്ച് കുരുക്കള്‍ക്ക് കാരണമാവുന്നു.ഗ്രന്ഥി മുഖമടഞ്ഞും ഗ്രന്ഥിവീക്കമുണ്ടായി കുരുക്കളാവാം. ഗ്രന്ഥി മുഖമടയുന്നതിന്റെ ഫലമായി Propriono bacterium acnes, stphylococcus epidermis തുടങ്ങി ബാക്ടീരിയകള്‍ അവിടെ വളരുന്നു. ഇതും കുരുക്കള്‍ക്ക് കാരണമാകുന്നു. രോമവളര്‍ച്ചയുള്ളിടത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറില്ല. രോമവളര്‍ച്ചക്കൊപ്പം ഗ്രന്ഥികളില്‍ നിന്നും എണ്ണ പുറത്തു പോവുന്നു. രോമവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രന്ഥികളുടെ സ്ഥാനം.
വളരെ ചെറിയ കുരുക്കളാണ് കോംഡാന്‍സ്. എണ്ണമയമുള്ള ചര്‍മ്മത്തിലേ ഇതുണ്ടാകു. രോമസുഷിരങ്ങളിലും സ്നേഹഗ്രന്ഥികളിലും കൊഴുപ്പ് അടിഞ്ഞുകൂടി കാണപ്പെടുന്നതാണ് വൈറ്റ് ഹെഡ്. വായുസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതിന് നിറം കറുപ്പായി മാറുന്നു. അപ്പോള്‍ ബ്ലാക്ക് ഹെഡ് മുഖക്കുരു വീര്‍ത്ത് തടിപ്പായും മറ്റും വരുന്നു. അത് Acne crystal ഈ അവസ്ഥയ്ക്ക് Acne fulminans അപ്പോള്‍ ശരീരവേദന സന്ധി വേദന ഒക്കെയുണ്ടാകുന്നു. ഗ്രന്ഥിയില്‍ ഉണ്ടാവുന്ന injectiion ന്റെ ഫലമായിട്ടാണ് വേദന.
നവജാത ശിശുക്കളിലും കുരുക്കള്‍ കാണുന്നു. മുലപ്പാലിലൂടെത്തുന്ന ചില ഹോര്‍മോണുകളാണിതിനു കാരണം. പ്രായമായവരിലും ഇതു കാണാം. ചര്‍മ്മത്തിന്റെ ആരോഗ്യം കുറയുന്നതു മൂലം ഉണ്ടാവുന്നതാണ്. സൂര്യരശ്മികളാണ് കാരണക്കാര്‍. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന തൊഴിലാളികളിലും ഇത് കാണപ്പെടുന്നു. വിരശല്യമുള്ളവരിലും കാണാം.
ചില ആധുനിക ഔഷധങ്ങളുടെ പ്രയോഗവും ഇതിന് കാരണമാകുന്നു. സ്റ്റിറോയ്ഡുകള്‍, ബ്രോമൈഡുകള്‍, ആസ്പിരിന്‍ എന്നിവ അക്കൂട്ടത്തില്‍ പെടുന്നു. സൗന്ദര്യവര്‍ദ്ധിനികളും മുഖക്കുരു ഉണ്ടാക്കുന്ന കാര്യത്തില്‍ പിന്നിലല്ല. ആരോഗ്യവും ഭക്ഷണവും എടുത്തു പറയേണ്ടതാണ്. കൊഴുപ്പ് കലര്‍ന്ന ഭക്ഷണങ്ങള്‍ ( ഉദാ: ചോക്കലേറ്റ് വെണ്ണ മുട്ട ആദിയായവ) മുഖക്കുരുവിനെ പ്രോത്സാഹിപ്പിക്കുന്നു.
മാനസിക കാരണങ്ങളും മുഖക്കുരുവിനു കാരണമാവുന്നു. മാനസിക സംഘര്‍ഷം, കുറ്റബോധം, അമിത ലൈംഗികാസക്തി, സ്വയം ഭോഗം എന്നിവ ഹോര്‍മോണിനെ സ്വാധീനിച്ച് മുഖക്കുരുവുണ്ടാക്കുന്നു. ശുചിത്വം തന്നെയാണ് മുഖക്കുരു ഇല്ലായ്മ ചെയ്യാനുള്ള പ്രധാന മാര്‍ഗം. കഴിവതും കൂടുതല്‍ വട്ടം മുഖം ചെറു ചൂടു വെള്ളത്തില്‍ ഏതെങ്കിലും ഔഷധ സോപ്പുപയോഗിച്ച് കഴുകുക. മുഖക്കുരു ഇല്ലാതാക്കാനും ഈ മാര്‍ഗം നന്ന്. സൗന്ദര്യലേപനങ്ങള്‍ മുഖത്ത് കുറച്ചുപയോഗിക്കുക. ഉപയോഗിക്കുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. എണ്ണമയമുള്ള യാതൊന്നും മുഖത്ത് പുരട്ടാതിരിക്കുക.
സമീകൃതാഹാരം കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒരു പ്രത്യേകതരം ഭക്ഷണമോ ശീലമോ കാലാവസ്ഥയോ ആണ് രോഗത്തിനോ രോഗവര്‍ദ്ധനക്കോ കാരണമെങ്കില്‍ അതൊഴിവാക്കുക. കാരറ്റ് വെളുത്തുള്ളി ഉള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാംസപലഹാരങ്ങള്‍ പന്നിയിറച്ചി മുട്ട വെണ്ണ പാല്‍പ്പാട പരിപ്പ് ചോക്കലേറ്റ് എന്നിവ കുറച്ചുപയോഗിക്കുക.
രാവിലേയും വൈകുന്നേരവും മുഖത്ത് ആവി കൊള്ളുന്നതുകൊണ്ട് ചര്‍മ്മം മൃദുവാകുകയും മുഖക്കുരു ഇല്ലാതാവുകയും ചെയ്യുന്നു. ആവി കൊള്ളുന്നതിന് പത്തു മിനിറ്റു മുന്‍പ് പശുവിന്‍ പാല്‍ മുഖത്തു പുരട്ടുന്നത് നല്ലതാണ്. രക്തചന്ദനവും കസ്തൂരി മഞ്ഞളും പനിനീരില്‍ ചേര്‍ത്തു പുരട്ടുക. ഈ പ്രയോഗം സ്ത്രീകള്‍ക്കു നന്ന്. വേട്ടാവളിയന്റെ കൂട് പൊട്ടിച്ചെടുത്ത് പനിനീരില്‍ ചാലിച്ച് മുഖത്തു പുരട്ടുക. ശുദ്ധമായ കളിമണ്ണ് അരച്ച് അരച്ചുമുഖത്തു പുരട്ടുന്നതും നല്ലതാണ്.
യാതൊരു കാരണവശാലും നഖം കൊണ്ട് മുഖക്കുരു പൊട്ടിക്കരുത്. ഇത് രോഗസംക്രമണത്തിന് ഇടവരും. വേദനയും അധികവീക്കവുമുണ്ടെങ്കില്‍ തുണീ ചൂടുവെള്ളത്തില്‍ മുക്കി ആവി കൊള്ളുക.
ധാരാളം ലേപനങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്. അവയില്‍ ഏതെങ്കിലും ഉപയോഗിക്കുക. കുരുക്കളില്‍ Retinoic ആസിഡ് വയ്ക്കുക. രോഗസംക്രമണം സംശയമുണ്ടെങ്കില്‍ Benzyl peroxide തുടങ്ങിയ antimicrobials ഉപയോഗിക്കാം. കൂടുതല്‍ ഇന്‍ഫെക്ഷന്‍ ആവുന്നുവെങ്കില്‍ tetracycline, doxycycline, erythromycin ആദിയായ അന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം.
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പോ മൂന്നു മണിക്കൂറിനു ശേഷമോ മാത്രമേ tetracycline അകത്ത് കഴിക്കാവൂ. പാലിനൊപ്പം കഴിക്കാനും പാടില്ല. ഇതിന് ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. കുട്ടികളും ഗര്‍ഭിണികളും ഒഴിവാക്കണം . erythromycin ഗര്‍ഭകാലത്തും കഴിക്കാം. ഹോര്‍മോണ്‍ ചികിത്സയും നടത്തുന്നു. Cyproterone acetate, etynil ecoestradiol എന്നിവ എണ്ണയുടെ ഉത്പാദനം കുറയ്ക്കുന്നു. മുഖക്കുരു Cyst ആയി മാറുകയാണെങ്കില്‍ ചെറിയ ഓപ്പറേഷന്‍ വേണ്ടി വരും. ഡിജിറ്റാലിസ് ആര്‍സനിക്, സള്‍ഫര്‍ തുടങ്ങി ഹോമിയോപ്പതി ഔഷധങ്ങള്‍ അകത്തു കഴിക്കാനും ബെലഡോണ ആര്‍ണിക്ക എന്നിവ നേര്‍പ്പിച്ച് പുറമെ പുരട്ടുന്നതിനും ഉപയോഗിക്കുന്നു.
കടപ്പാട് : ജ്വാല മാസിക.
Generated from archived content: essay1_feb9_13.html Author: dr_venu_thonnaykkal
Click this button or press Ctrl+G to toggle between Malayalam and English