മനോഹരമായ ഒരു നില മാളിക അതിമനോഹരമായ പൂന്തോട്ടം ഗേറ്റിൽ നിന്നും തോട്ടത്തിന്റെ നടുവിലൂടെ നീളുന്ന കല്ലുവിരിച്ച പാത. രണ്ടു വശത്തുമായി വിരിഞ്ഞു നില്‌ക്കുന്ന അനേകം പൂചെടികൾ. ഗേറ്റ് പാതി ചാരി കിടക്കുന്നു. ഉമ്മറവാതിലിൽ കൈ അമർത്തി വരാന്തയിൽ കയറി നല്‌ക്കുന്ന വൃദ്ധനായ ഒരാൾ. മുണ്ടും, ജുബ്ബയുമാണ് വേഷം, തോളിൽ കസവു തീരെ കുറഞ്ഞ ഒരു നേര്യത് ഇട്ടിട്ടുണ്ട്. ക്ഷീണിതനാണ്. മുഖത്ത് ക്ഷയിച്ചു പോയ പ്രതാപത്തിന്റെ ശേഷിക്കുന്ന കുലീനത നിറഞ്ഞു നില്‌ക്കുന്നു. സമയം ഉച്ചനേരം അകത്തു നിന്ന് ഉച്ചത്തിൽ പുലമ്പുന്ന ഒരു സ്‌ത്രീയുടെ ശബ്‌ദം.
സ്‌ത്രീ ഃ പോകാനാ പറഞ്ഞത് ഒരു ചില്ലി കാശ് തരത്തില്ല. വന്നു കയറും മകനെ വളർത്തിയതിന് കൂലിയും ചോദിച്ച് കുടിക്കാൻ കാശ് ഇവിടെ കെട്ടിവച്ചിരിക്കുകല്ലേ? ഉം……… ഉം……… ഇറങ്ങ്, ഇറങ്ങ്, വേഷം കണ്ടാലും മതി. മനുഷ്യന്റെ അന്തസ്സ് ാൽ നോക്കുന്നു.
വൃദ്ധൻ ഃ മകളെ, എനിക്കു വിശക്കുന്നു. കുടിക്കാൻ കാശ് തരണ്ട. അവിടെ അമ്മയും പട്ടിണിയാ………
സ്‌ത്രീ ഃ എണ്ണിയെണ്ണി തരാൻ എന്താ, ഇവിടെ കുടുംബസ്വത്ത് മകന് എഴുതി കൊടുത്തോ? കുറെ പെൺമക്കളെ പെറ്റ് പുര നിറച്ചു വച്ചിട്ടുണ്ട്. ഇനി അവറ്റകളെ കെട്ടിക്കാൻ കാശും ചോദിച്ച് ഇങ്ങോട്ട് വരണ്ട.
(സ്‌ത്രീ പുറത്തേക്ക് വരുന്നു. സ്ലീവ്‌ലെസ് നൈറ്റി, ക്രോപ്പ് ചെയ്‌തമുടി, വെളുത്ത നിറം, കൊഴുത്തു തടിച്ച ശരീരം. കതകിൽ ചാരി നില്‌ക്കുന്ന വൃദ്ധനെ പിടിച്ച് തള്ളുന്നു. അദ്ദേഹം കുതറി വീഴാൻ പോകുന്നു. ചെറിയ ബാഗ് തോളിൽ തൂട്ടിയിട്ട് ഒരു കന്യാസ്‌ത്രീ ഗേറ്റ് കടന്ന് വരുന്നു. വൃദ്ധൻ വീഴുന്നത് കണ്ട് ഓടി വന്ന് അദ്ദേഹത്തെ താങ്ങുന്നു.)
കന്യാസ്‌ത്രീഃ അപ്പാ….. (വൃദ്ധനെ ഉയർത്തുന്നു) അപ്പൻ എന്തിനാ ഇവിടെ വന്നേ…. വാ….നമുക്ക് പോകാം
സ്‌ത്രീ ഃ (കന്യാസ്‌ത്രീമയെ കണ്ട്) ഃ നീ എപ്പോൾ വന്നു? വാ…………. വന്ന് ഊണ് കഴിച്ചിട്ടു പോകാം. ചേട്ടൻ പുറത്ത് പോയിരിക്കുകയാ. കുറച്ച് കഴിഞ്ഞേ എത്തുകയുള്ളു.
കന്യാസ്‌ത്രീഃ ഒന്നും വേണ്ടാ ചേച്ചി, ചേട്ടൻ വരുമ്പോ, പറഞ്ഞാൽ മതി, ഞാൻ ഇവിടെ വന്നിരുന്നു എന്ന്. ഇന്ന് തന്നെ തിരികെ പോകും.
സ്‌ത്രീ ഃ നിങ്ങളുടെ അപ്പന്റെ വേഷം കണ്ടില്ലേ, മനുഷ്യർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല. എനിക്ക് ഉള്ളത് പെൺമക്കളാ. അതിറ്റകൾ വളർന്നു വന്നാൽ, ഇതിയന്റെ ചെറുമക്കൾ എന്നു പറഞ്ഞാൽ ചെറുക്കൻമാരെ കിട്ടില്ല നീ വാ… കഴിച്ചിട്ട് പോയാൽ മതി.(സ്‌ത്രീ അകത്തേയ്‌ക്ക് പോകുന്നു).
അപ്പൻ ഃ മോള് എന്തെങ്കിലും കഴിക്ക്, അപ്പൻ ഇവിടെ ഇരുന്നോളാം. വീട്ടിൽ ഒന്നുമില്ലാ. അപ്പന് വിശന്നതു കൊണ്ടാ ഇങ്ങോട്ട് വന്നേ….
കന്യാസ്‌ത്രീഃ (കരയുന്നു) വാ നമുക്ക് പോകാം. വീട്ടിൽ പച്ച വെള്ളമെങ്കിലും ഉണ്ടാകുമല്ലോ. അതു മതി നമുക്ക്.
അപ്പൻ ഃ നിന്റെ അമ്മയ്‌ക്ക് പനിയാ……. പനിച്ച് കിടക്കുകാ, അവൾ അറിയാതെയാണ് ഞാൻ ഇങ്ങോട്ട് പോന്നത്. ഇളേതുങ്ങൾ രണ്ടും സ്‌കൂളിൽ പോയി. കടലിൽ ആണെങ്കിൽ ഒന്നുമില്ല, ആകെ കഷ്‌ടപ്പാടാണ്. ആരുടെയും കൈയ്യിൽ നിന്നും കടും വാങ്ങാൻ കൂടി പറ്റില്ല. അവനെ ഒന്നു കാണണമെന്ന് കരുതി കൂടിയാണ് വന്നത്. എന്നാ…….വാ…..
കന്യാസ്‌ത്രീഃ (ഉച്ചത്തിൽ) ചേച്ചി…. ഞാൻ ഇറങ്ങുകയാണ്. പിന്നെ കാണാം. ബാ….. അപ്പാ…… (അപ്പനെ കൈ പിടിച്ച് ഇറങ്ങി പോകുന്നു).
സ്‌ത്രീ ഃ ഹാ! ഇതെന്നാ പരിപാടിയാണ്. (അവർ പുറത്തേയ്‌ക്ക് വരുന്നു) (ഗേറ്റ് കടന്ന് പോകുന്നവരെ കണ്ടിട്ട്). ങാ….. എന്നാൽ ചേട്ടൻ വരുമ്പോൾ പറയാം. നീ ചേട്ടനെ കാണാതെ പോകരുത്. (അകത്തേയ്‌ക്ക് കടന്നു). അങ്ങനെ ആ
ശല്യംഒഴിഞ്ഞു കിട്ടി.അന്നേ…… അന്നേ……….. അത് അങ്ങ് എടുത്തു മാറ്റി വയ്‌ക്കൂ. അപ്പനും മകളും പോയി. ഇനി അത് മേശപുറത്ത് ഇരുന്ന് അങ്ങേർക്ക് പ്രയാസം തോന്നേണ്ടാ….. ഓ….. കന്യാസ്‌ത്രീ മകൾക്ക് വന്ന് കയറാൻ കണ്ട സമയം. കേട്ടോടി അന്നേ, കന്യാസ്‌ത്രീ മകള് കോളേജിൽ പഠിക്കുവാന്നാ പറഞ്ഞേ………..
അന്ന ഃ (കടന്നു വരുന്നു) അല്ല ചേച്ചി. കാളേജിൽ പഠിപ്പ്‌ക്യൂവാന്നാ പറഞ്ഞേ. പക്ഷെ, അതിനെ കണ്ടാ ജീവനില്ലല്ലോ.
സ്‌ത്രീ ഃ അതെങ്ങനാ, തന്ത എല്ലാം കുടിച്ച് തീർത്തില്ലേ. അതിറ്റകൾക്ക് ആഹാരം കൊടുത്താലല്ലേ, ശരീരം നന്നാകുള്ളു. അതു കൊണ്ടാ ഞാൻ എന്റെ മകൾക്ക് നല്ലവണ്ണം കൊടുക്കുന്നത്.
അന്ന ഃ എന്നാലും ചേച്ചി, ചേച്ചി ചെയ്‌തത് ശരിയായില്ല. ചേട്ടന്റെ അപ്പന് എന്തെങ്കിലും കൊടുക്കാമായിരുന്നു. അതും ഊണ് കഴിക്കുന്ന നേരത്തല്ലേ വന്നത്?
സ്‌ത്രീ ഃ ഓ………… നീ എന്നെ പഠിപ്പിക്കണ്ടാടി, ഒരിക്കൽ കൊടുത്താൽ പിന്നെ ആ നേരമാകുമ്പോൾ വലിഞ്ഞുകയറി വരും.
അന്ന ഃ ചേച്ചി, ദേഷ്യപ്പെടുകയൊന്നും വേണ്ട. നിങ്ങൾ വല്ലപ്പോഴുമല്ലേ ഇന്നാട്ടിൽ വരികയുള്ളു. മക്കളെ കാണാൻ അവർക്കും ഒരു ഭൂതി ഉണ്ടാകില്ലേ.
സ്‌ത്രീ ഃ അതിന് ഞങ്ങൾ അങ്ങോട്ട് പോയാൽ മതിയല്ലോ. ദേ, അന്നാ, ഞാൻ നിന്നോട് ദയ കാണിക്കുന്നു എന്ന് കരുതി എന്നെ പഠിപ്പിക്കാനെന്നും വരേണ്ടാ. വേലക്കാർ വേലക്കാരുടെ സ്‌ഥാനത്ത് ഇരുന്നാൽ മതി. എനിക്ക് നീയില്ലെങ്കിൽ നൂറായിരം പേരെ കിട്ടും പണിക്ക്, നാട്ടിൽ ക്ഷാമം കൊടിപിരികൊണ്ടിരിക്കയാണ് ഒരു നേരത്തെ കഞ്ഞിക്ക് വരെ ഇന്ന് ജോലിക്കാരെ കിട്ടും. നീ അപ്പുറത്ത് പോ……(ഡോർ ബെൽ മുഴങ്ങുന്നു). ആരാന്ന് നോക്കൂ (അന്ന ഡോറിന്റെ അടുത്തേക്ക് നീങ്ങുന്നു).
അന്ന ഃ ചേച്ചിയുടെ അപ്പനാണ്.
സ്‌ത്രീ ഃ സ്‌ത്രീ ഉമ്മറത്തേക്ക് വരുന്നു) അമ്മേ ….. അപ്പന് കുടിക്കാൻ എന്തെങ്കിലും എടുത്തേ…. ഈ ചൂടത്ത്. (നേരത്തെ ഇറങ്ങി പോയ വൃദ്ധന്റെ അതേ പ്രായം, അതേ വേഷം അല്പം കൂടി ക്‌ഷീണിച്ച രൂപം അല്പം കൂടി പൊക്കമുണ്ട് )
വൃദ്ധൻ ഃ മാളെ, അപ്പൻ അല്‌പം കുടിച്ചു. ഇനി അപ്പന് വേണ്ടത് എന്തെങ്കിലും കഴിക്കാൻ. നല്ല ചൂട്. (സ്‌ത്രീ വീശി കൊടുക്കുന്നു) അപ്പന് ഷാപ്പിൽ കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് മോളങ്ങ് കൊടുത്തയ്‌ക്കണം.
സ്‌ത്രീ ഃ അപ്പൻ, അതേക്കുറിച്ച് ഒന്നും വെഷമിക്കണ്ടാ. ചേട്ടൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം. പിന്നെ പെണ്ണമ്മേടെ കല്ല്യാണകാര്യം അപ്പൻ അത് ഉറപ്പിച്ചോളു. ബാക്കി ഞങ്ങള് നോക്കിക്കോളാം.
വൃദ്ധൻ ഃ അത് വേണ്ട മോളെ. അവന്റെ പെങ്ങമ്മാരേ ആദ്യം ഇറക്കട്ടെ. അതിനു ശേഷം മതി നമ്മുടെ പെണ്ണമ്മയ്‌ക്ക് അവള് കൊച്ചു പ്രായമല്ലേ.
സ്‌ത്രീ ഃ അപ്പന് ഒന്ന് മിണ്ടാതിരുന്നേ. ഞാൻ തിരുമാനച്ചോളാം. എന്റെ വീട്ടിലുള്ളവരുടെ കാര്യം കഴിഞ്ഞിട്ടു മതി അവരുടെ കാര്യം
വൃദ്ധൻ ഃ അങ്ങനെ ചിന്തിക്കുന്നത് പാപമാണ് മോളെ ബന്ധുക്കാരൻ അങ്ങോട്ടു പോകുന്നതു കണ്ടു. ഇവിടെ കേറില്ല്യായോ? കൂടെ ആ മഠത്തിലെ കൊച്ചുമുണ്ടായിരുന്നു. ബസ് സ്‌റ്റോപ്പിൽ നിൽക്കുന്നത് കണ്ടു. ഞാൻ ചെല്ലുന്നതിനുമുമ്പെ പക്ഷേ ഓട്ടോറിക്ഷായിൽ കേറി പോയി.
സ്‌ത്രീ ഃ ഓ മകനെ കാണാൻ വന്നിരുന്നു. കൊറച്ച് നേരത്തിന് മുമ്പ് വരുമ്പോൾ പറയാമെന്ന് പറഞ്ഞു. ആ അപ്പൻ വാ നല്ല പൊരിച്ച മീനും ചോറുമുണ്ട്.
വൃദ്ധൻ ഃ എന്നാലും നീ അവരോട് കാണിക്കുന്നത് എനിക്ക് സഹിക്കുന്നില്ല മോളെ. ആ കുടുംബത്തിൽ കയറാനുള്ള യോഗ്യത നമുക്കില്ല. ആർക്കും ഈ ബന്ധം ഇഷ്‌ടമല്ലായിരുന്നു. ബന്ധുക്കാരൻ ഒരാളിെൻ നിർബന്ധം കൊണ്ടാ ഇത് നടന്നത്. യോഗ്യനായ ഒരാളിനെ ഭർത്താവായി കിട്ടിയത്, നിനക്ക് ആ വലിയ മനുഷ്യന്റെ ദാനമാണ്.
സ്‌ത്രീ ഃ അപ്പാ….. പലവട്ടം ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ഇനി മേലാൽ ഈ കാര്യം എന്നോട് പറയരുത് എന്ന് എന്റെ കുടുംബം വളർത്തിട്ടു മതി അയാളുടെ വളരാൻ.
വൃദ്ധൻ ഃ ദെവത്തിന് നിരക്കാത്തത് നീ പറയരുത്. ബന്ധുക്കാരന്റെ മകൾക്ക് വരച്ച വര എന്റെ മക്കളുടെ തലയിൽ ദൈവം വരച്ചിട്ടില്ല. അത് നീയായിട്ട് തിരുത്തി വരയ്‌ക്കാനും പറ്റില്ല. ഹാ……. ഇതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല. പിശാചിന്റെ ഹൃദയമാ നിന്റേത്. ആ…….. എന്തെങ്കിലും താ…. ഞാൻ കഴിക്കട്ടെ (അവർ അകത്തേക്ക് പോകുന്നു.
Generated from archived content: drama1_jan10_09.html Author: dr_sr.vinitha
Click this button or press Ctrl+G to toggle between Malayalam and English