ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ പരമ്പരാഗത വിഭവങ്ങളില്‍ തീര്‍ത്തും ഒഴിച്ചു കൂടാനാകാത്ത ചേരുവയാണല്ലോ വെളിച്ചണ്ണ. ഹാനികരമായ പൂരിതകൊഴുപ്പിനാല്‍ സമ്പന്നമായതിനാല്‍ വെളിച്ചണ്ണയുടെ ഉപയോഗം ഹൃദയാരോഗ്യത്തെ തകര്‍ക്കുമെന്ന് ഒരു കുപ്രചരണം മുമ്പ് നിലനിന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ഇന്ന് ശാസ്ത്രലോകം തള്ളിക്കളഞ്ഞിരിക്കുകയാണെന്നു മാത്രമല്ല , ലോകത്തില്‍ ലഭ്യമായ ഭക്ഷ്യേണ്ണകളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വെളിച്ചണ്ണയുടെ അനന്യമായ ഗുണങ്ങളെ പാശ്ചാത്യലോകവും സാവധാനത്തില്‍ അംഗീകരിച്ചു വരികയാണ്‍.
സൌന്ദര്യസംരക്ഷന രംഗത്തും ഭാരതീയ സ്ത്രീകള്‍ കാലാകാലങ്ങളായി വെളിച്ചണ്ണയെ ആശ്രയിച്ചു വരുന്നു. മലയാളി വനിതകല്‍ തങ്ങളുടെ കറുത്തിരുണ്ട സമൃദ്ധമായ കേശഭാരത്തിനും തിളങ്ങുന്ന ചര്‍മ്മത്തിനും വെളിച്ചണ്ണയുടെ നിര്‍ലോഭമായ ഉപയോഗത്തിനു കടപ്പെട്ടിരിക്കുന്നു. ചര്‍മ്മസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സൌന്ദര്യസംരക്ഷണത്തിനും വെളിച്ചണ്ണയെ അനുയോജ്യമാക്കിത്തീര്‍ക്കുന്നത് അതിന്റെ രാസഘടനയാണ്‍. ലഘുവായ തന്മാത്രാഘടനയായതിനാല്‍ വെളിച്ചണ്ണ എളുപ്പത്തില്‍ ചര്‍മ്മത്തിനകത്തേക്ക് ആഗിരണം ചെയ്യപ്പെടുകയും തത്ഫലമായി ത്വക്കിന്‍ മിനുക്കവും മൃദുത്വവും ഏറുകയും ചെയ്യുന്നു. അതിനാല്‍ ഉണങ്ങി വരണ്ടതും ചിളിവു വീണതുമായ ചര്‍മ്മത്തിന്‍ ഇതിന്റെ പ്രയോഗം ഏറ്റവും അഭികാമ്യമാണ്‍.
അസൊസ്കൃതവെളിച്ചണ്ണ ആന്തിഓക്സിഡുകളാല്‍ സമ്പുഷ്ടമാണ്‍ ഇവയ്ക്ക് തൊലിയുടെ അകത്തുള്ള കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുന്ന സ്വതന്ത്രറാഡിക്കലുകളുടെ രൂപീകരനത്തെ ചെറുക്കുന്നതിനുമുള്ള ശേഷിയുണ്ട്. പ്രായാധിക്യമോ അമൈതമായി സൂര്യപ്രകാശമേല്‍ക്കുന്നതോ മൂല ത്വക്കിലുണ്ടാകുന്ന പാടുകളെയും മറ്റും വെളിച്ചണ്ണയുടെ സ്ഥിരമായ സ്കിന്‍ ലോഷനായി വെളിച്ചണ്ണ വിശേഷിപ്പിക്കപ്പെടുന്നു. മാതരമല്ല, ഇത് താരതമ്യേന വളരെ വില കുറഞ്ഞതും സുലഭവുമാണ്‍. ഈ എണ്ണയുടെ മണമോ, അത്യന്തം ഹൃദ്യവും…..
Generated from archived content: essay2_nov24_11.html Author: dr_sindhumol