തൈറോയിഡ് എന്ന വില്ലന്‍

ആരോഗ്യം

————

തൈറോയിഡ് സംബന്ധമായ അസുഖങ്ങള്‍ ഈയിടെയായി വളരെയധികം കാണപ്പെടുന്നു. തൈറോയ്ഡ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ കഴുത്തില്‍ മുഴയുമായി നടക്കുന്ന സ്ത്രീയുടെ രൂപമാണ് നമ്മുടെ മുന്നില്‍ തെളിയുക. തൈറോയിഡനുബന്ധമായ അസുഖങ്ങള്‍ സമൂഹത്തില്‍ കൂടുതലാണ് എങ്കിലും തൊണ്ട മുഴ വളരെ അപൂര്‍വമായേ ഇന്ന് കാണപ്പെടുന്നുള്ളൂ എന്നുതന്നെ പറയാം. തൊണ്ട മുഴയെക്കാള്‍ കൂടുതലായി ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമുള്ള പ്രശ്‌നങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നതെങ്കിലും കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്‌കരും പ്രായമായവരും ഈ രോഗത്തിന്റെ പിടിയില്‍പ്പെടുന്നു.

ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഏകദേശം 15 മുതല്‍ 20 % വരെ സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു. ഇതില്‍ ഏകദേശം മൂന്നിലൊണ് പേര്‍ക്ക് ഈ രോഗം ഉള്ളതായി അവര്‍ക്ക് അറിയില്ലെന്നതാണ് വാസ്തവം. ഇന്ത്യയില്‍ ഏകദേശം 42 മില്യണ്‍ പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നുള്ളത് ഇതിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു. തൈറോയിടിന്റെ പ്രശ്‌നങ്ങള്‍ നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല.

കഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്.ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഈ ഗ്രന്ഥിയുടെ കര്‍ത്തവ്യംഉന്മേഷവും ശരീരപോഷണവും ഈ ഗ്രന്ഥിയുടെ ധര്‍മ്മങ്ങളാണ്.കൂടാതെ കോശങ്ങളെ പ്രവര്‍ത്തന നിരതമാക്കാന്‍ ജീനുകളെ പ്രേരിപ്പിക്കുന്നതും ഇതാണ്.

തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 എന്ന രണ്ടു ഹോര്‍മണുകളുടെ സഹായത്തിലാണ് ഉപാപചയ പ്രവര്‍ത്തനം നടത്തുന്നത്. രക്തത്തിലെ ടി3, ടി4 നിയന്ത്രിക്കുന്നത് പിറ്റിയൂട്ടറി ഗ്രന്ഥിയാണ്. ടി3, ടി4 ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ പിറ്റിയൂട്ടറി ഗ്രന്ഥി അതിന്റെ ഹോര്‍മോണായ ടി.എസ്.എച്ച് (തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍) കൂടുതല്‍ ഉത്പാദിപ്പിക്കും. രക്തത്തില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവു കൂടുതലാണെങ്കില്‍ ഹൈപ്പര്‍ തൈറോയ്ഡിസവും (Hyperthyroidism), കുറവാണെങ്കില്‍ ഹൈപ്പോ തൈറോയ്ഡിസവും (Hypothyroidism-) സംഭവിക്കും. അതോടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. ഈ അവസ്ഥയില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം കൂടണമെന്നില്ല. അതിനാല്‍ തൊണ്ട മുഴ ഇല്ലാത്തവരിലും തൈറോയിഡ് അസുഖങ്ങള്‍ ഉണ്ടാകാം.

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ പലവിധമുണ്ട്. നിസ്സാരമായ തൊണ്ട മുഴ ഗോയിറ്റര്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍. ഇതിന്റെ കുറവ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും.

തൈറോയിഡിന്റെ പ്രശ്‌നമുള്ളവരില്‍ കാണുന്ന രോഗലക്ഷണ ങ്ങള്‍ പൊതുവേ രണ്ടായി തിരിക്കാം. ഒന്ന് തൈറോയിഡ് ഹോര്‍മോണിന്റെ ഉല്‍പാദനത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ (അതായത് ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍ തൈറോയിഡിസം). മറ്റൊന്ന് അമിതമായി വളര്‍ന്ന തൈറോയിഡ് ഗ്രന്ഥി കഴുത്തിലുള്ള മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ഏല്‍പ്പിക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍. ഭക്ഷണം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്, ചുമ, ശ്വാസതടസം എന്നിവയാണ് ഇതില്‍ പ്രധാനം. കഴുത്തിന്റെ മുന്നിലുള്ള വലിയ മുഴകള്‍ സ്ത്രീകളില്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഇന്നത്തെ കാലത്തെ ജീവിതരീതിക്കും ഭക്ഷണസംസ്‌കാരത്തിനും തൈറോയിഡ് രോഗത്തില്‍ വലിയ പങ്കാണുള്ളത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ രോഗം പ്രധാനമായും കാണുന്നത്. സ്ത്രീകളുടെ മനസ്സിനെയും ശരീരത്തെയും ഇത്രയധികം സ്വാധീനിക്കുന്ന മറ്റൊരു ഗ്രന്ഥി ശരീരത്തിലില്ല തന്നെ! തൈറോയിഡ് അസുഖങ്ങള്‍ വരാനുള്ള കാര ണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

1. തൈറോയിഡ് പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു രോഗമാണ്.

2. കഴിക്കുന്ന ഭക്ഷണത്തില്‍ അയഡി ന്റെ അളവ് കുറഞ്ഞാല്‍ തൈറോയിഡ് വരാന്‍ സാധ്യതയുണ്ട്.

3. കഴുത്തിലോ തൊണ്ടയിലോ റേഡിയേഷന്‍ ഏറ്റിട്ടുള്ളവരില്‍ ചിലപ്പോള്‍ രോഗം വരാം.

4. തൈറോയ്ഡിന്റെ പ്രവര്‍ത്തനവൈ കല്യങ്ങള്‍ മൂലം ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെ യ്യുന്നത് രോഗത്തിന് കാരണമാകും.

5. ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നത്.

6. ജീവിതശൈലിയില്‍വന്ന മാറ്റം.

7. മാനസിക സംഘര്‍ഷം.

മിക്കവാറും തൈറോയിഡ് വീക്കങ്ങള്‍ക്കും ലക്ഷണങ്ങള്‍ ഒന്നും കാണാറില്ല. തൊണ്ട മുഴ വളരെ അപൂര്‍വമായേ ഇപ്പോള്‍ കാണാറുള്ളൂ. കഴുത്തില്‍ തൈറോയിഡ് ഗ്രന്ഥിക്ക് മുഴയില്ലെങ്കിലും തൈറോയിഡ് ഗ്രന്ഥിക്ക് കുഴപ്പമില്ല എന്നത് തെറ്റാണ്. ഭൂരിപക്ഷം ഹൈപോതൈറോയിഡ് രോഗികളിലും കഴുത്തില്‍ മുഴ ഉണ്ടാകാറില്ല. ആരംഭ ദശയില്‍ വ്യക്തമായ വ്യക്തമായ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെകിലും വളരെയധികം സങ്കീര്‍ണ തകളിലേക്ക് കൊണ്ടെത്തിക്കാവുന്ന ഒരു അവസ്ഥയാണ് ഇത്. അത് കൊ ണ്ട് ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ ത്തനം സാമാന്യത്തിലധികം കൂടുമ്പോഴാണ് ഹൈപ്പര്‍ തൈറോഡിസം എന്ന അവസ്ഥ ഉണ്ടാവുന്നത്. ഹൈപ്പര്‍ തൈറോഡിസം (ടി3, ടി4 വര്‍ധന) മൂലമുണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണ ങ്ങള്‍ സാധാരണ ആരോഗ്യാവസ്ഥയില്‍ നിന്നു വലിയ വ്യത്യാസമുള്ളതല്ല. അതുകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടാതെ പോകാന്‍ സാധ്യത കൂടുതലാണ്. ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിഞ്ഞുപോവുക, മുടി പൊഴിയുക, ചൂട് സഹിക്കാന്‍ വയ്യാതാവുക, ഉത്കണ്ഠ, മസില്‍ വേദന, മസിലുകള്‍ക്ക് ബല ക്കുറവ്, ക്ഷീണം, ദേഷ്യം വരുക, മൂത്രം കൂടുതലായൊഴിക്കുക, മുടി കൊഴിച്ചില്‍, മുടിയുടെ ഭംഗി നഷ്ടപ്പെടല്‍, കൈകള്‍ക്ക് വിറയലുണ്ടാവുക, കുട്ടികളില്‍ പഠിത്തത്തിലുള്ള ശ്രദ്ധക്കുറവ് തുടങ്ങിയവയെല്ലാം ഹൈപ്പര്‍ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങളാണ്. ഈ രോഗം ചിലപ്പോള്‍ ഹൃദ്രോഗങ്ങള്‍ ക്കും, തളര്‍ച്ചക്കും (പരാലിസിസ്) കാരണമാവാം. മാനസിക അസുഖങ്ങള്‍ ക്കും ഇടയാക്കാം.

ടി3, ടി4 ഹോര്‍മോണുകളുടെ കുറവുകൊണ്ട് ഹൈപ്പോ തൈറോയ്ഡിസം ഉണ്ടാകും. ഇതിന്റെലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ശരീരത്തിന്റെഎല്ലാ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകും. അമിതവണ്ണം, തണുപ്പ് സഹിക്കാന്‍ വയ്യായ്ക, മലബന്ധം, ആര്‍ത്തവക്രമ ക്കേടുകള്‍, വിശപ്പില്ലായ്മ, ക്ഷീണം, ചര്‍മം വരളുക, മുഖത്തു നീര്, നാഡിയിടിപ്പു കുറയുക എന്നിങ്ങനെ രോഗലക്ഷണങ്ങളുണ്ടാകും.

പെണ്‍കുട്ടികളില്‍ ആദ്യമായി കൗമാരത്തിലാണ് ഈ പ്രശ്‌നം പ്രത്യക്ഷപ്പെടുന്നത്. മെലിഞ്ഞിരുന്ന പെണ്‍കുട്ടി പെട്ടെന്ന് തടിച്ചു വീര്‍ക്കുന്നു; പെരുമാറ്റത്തില്‍ മ്ലാനത, പഠിപ്പില്‍ പിന്നോക്കം പോവുന്നു; സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോവുന്നു; മാനസിക വിഭ്രാന്തിക്കടിപ്പെടുന്നു; ആര്‍ത്തവക്രമക്കേടുകളുണ്ടാവുന്നു. ഇവയിലേതെങ്കിലും ലക്ഷങ്ങള്‍ കാണിക്കുന്ന പെണ്‍കുട്ടികളില്‍ രക്ത പരിശോധന നടത്തി തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തെണ്ടതാണ്.

തൈറോയ്ഡ് ഗ്രന്ഥിയിലെ ചില മുഴകള്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്ന മറ്റൊരു അവസ്ഥയാണ് ഹഷിമോട്ടോസ് വ്യേൃീശറശശേ.െ ശരീരത്തില്‍ തന്നെ തൈറോയിഡ് ഗ്രന്ഥിക്കെതിരായി ആന്റിബോഡീസ് (വ്യേൃീശറ മിശേയീറശല)െ ഉണ്ടാക്കുന്ന ഒരവസ്ഥ. അത് മൂലം തൈറോയ്ഡ് ഗ്രന്ഥി നശിച്ചു തുടങ്ങുകയും കാല ക്രമേണ പ്രവര്‍ത്തന ക്ഷമത കുറയുകയും ചെയ്യുന്നു ലക്ഷണങ്ങ ളെല്ലാം ഹൈപ്പോതൈറോയിഡിന്റേതു തന്നെ .

മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെ ങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് രക്ത പരിശോധന നടത്തി ടി3, ടി4, ടിഎസ്എച്ച് എന്നിവയുടെ അളവ് നിര്‍ണയിക്കലാണ് . ഇതിനെ തൈറോയിഡ് ഫങ്ങ്ഷന്‍ ടെസ്റ്റ് എന്ന് പറയുന്നു. ഇതില്‍ എന്തെങ്കിലും വ്യതിയാനങ്ങളുണ്ടെങ്കില്‍ കൂടുതല്‍ പരിശോധനയിലൂടെ രോഗ നിര്‍ണ്ണയം നടത്താവുന്നതാണ് .

കഴുത്ത്, തൈറോയ്ഡ് എന്നിവിടങ്ങളിലെ സ്‌കാനിങ്ങ്, തൊണ്ടയിലെ മുഴകളില്‍ നിന്നുള്ള സ്രവമെടുത്തുള്ള പരിശോധന, തൈറോയ്ഡ് ഐസോടോപ്പ് സ്‌കാന്‍, അയഡിന്‍ അപ്‌ടേക്, തൈറോയ്ഡ് ആന്റിബോഡീസ് എന്നീ പരിശോധനകളിലൂടെ യും തൈറോയ്ഡ് ഗ്രന്ഥിയിലെ രോഗങ്ങള്‍ തിരിച്ചറിയാം. തുടക്കത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിലൂടെ ചികിത്‌സയുടെ ഫലം ഉറപ്പിക്കാം.

പ്രമേഹരോഗമുള്ളവരില്‍ ഹൈപോതൈറോയിഡിസത്തിന്റെ സാധ്യത കൂടുതലാണ്. അത്‌കൊണ്ട് എല്ലാ പ്രമേഹരോഗികളും TSH പരിശോധന ചെയ്യേണ്ടതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തെ ബാധിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഠടഒ പരിശോധന ചെയ്തിരിക്കണം. ആര്‍ത്തവം ക്രമംതെറ്റിയവര്‍, ഗര്‍ഭം അലസിപോകുന്നവര്‍, പ്രസവം കഴിഞ്ഞവര്‍, കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, വിഷാദരോഗികള്‍, കുടുംബത്തില്‍ തൈറോയിഡ് രോഗമുള്ളവര്‍, ലിത്തിയം, അമിയോഡറോണ്‍ തുടങ്ങിയ മരുന്ന് കഴിക്കുന്നവര്‍, തൈറോയിഡ് ഗ്രന്ഥി മുഴുവനായി നീക്കിയവര്‍ എന്നിവര്‍ നിര്‍ബന്ധമായും തൈറോയിഡ് രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍ ചെയ്യേണ്ട താണ്.

അയഡിന്‍ കലര്‍ന്ന ഉപ്പ് ഉപയോഗിക്കുക. ഭക്ഷണത്തില്‍ കടല്‍ മത്‌സ്യങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തുക. കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവര്‍, തുടങ്ങിയ പച്ചക്കറികളുടെ ഉപയോഗം ഭക്ഷണത്തില്‍ കുറക്കുക എന്നിവയിലൂടെ കുറെയൊക്കെ ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കും.

മരുന്നുകള്‍ ഉപയോഗിച്ചു ഹൈ പ്പോതൈറോയ്ഡിസം ചികിത്‌സിച്ചു ഭേദമാക്കാം. കൃത്രിമ ഹോര്‍മോണുകള്‍ അടങ്ങിയ മരുന്നുകളാണ് ഹൈപ്പോ തൈറോയ്ഡിസം ഭേദമാക്കാന്‍ ഉപ യോഗിക്കുന്നത്. ടി4 ഹോര്‍മോണുകള്‍ അടങ്ങിയ മരുന്നുകള്‍ ലഭ്യമാണ്. ദീര്‍ഘകാലം ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ രക്തത്തില്‍ തൈ റോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂട്ടാന്‍ സാധിക്കും. രക്തത്തിലെ ഹോര്‍മോണിന്റെ അളവ് പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നിന്റെ ഡോസ് കൂട്ടിയാണു ഹോര്‍മോണിന്റെ അളവ് ക്രമപ്പെടുത്തുക. ഹൈപ്പര്‍ തൈറോയ്ഡിസവും മരുന്നുകള്‍ കൊണ്ടു ഭേദമാക്കാനാവും. അധികമായി ഹോര്‍ മോണ്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ റേഡിയേഷന്‍ അയഡിന്‍ ഉപയോഗിച്ചു കരിച്ചു കളയുന്നതും ഒരു ചികിത്‌സ രീതിയാണ് . ചെറിയ രീതിയില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന ഇവ ചുറ്റുമുള്ള അധിക കോശങ്ങളെ കരിച്ചു കളയും. എന്നാല്‍ മരുന്നുകള്‍ കൊണ്ടും റേഡിയേഷന്‍ അയഡിന്‍ കൊണ്ടും പരിഹരിക്കാനാവാത്ത സ്ഥിതിയാണെങ്കില്‍ ശസ്ത്രക്രിയ നടത്തി അധിക കോശങ്ങള്‍ നീക്കം ചെയ്യും.

തൈറോയിഡ്അസുഖങ്ങള്‍ പൂര്‍ണമായും മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഹോമിയോ ഔഷധങ്ങള്‍ കൊണ്ട് ഭേദമാക്കാവുന്നതാണ്. ചികിത്‌സ അംഗീകൃത ഹോമിയോ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ചെയ്യുക. നേരത്തെ കണ്ടുപിടിച്ചാല്‍ ഈ രോഗങ്ങള്‍ ചികിത്‌സിച്ചു ഭേദമാക്കാം. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കാവുന്ന രോഗാവസ്ഥയാണ് ഇത്. ശരിയായ പരിചരണങ്ങള്‍ കൊണ്ട് രോഗിയ്ക്ക് ദീര്‍ഘകാലം സാധാരണ ജീവിതം നയിക്കാം.

Generated from archived content: essay2_july27_15.html Author: dr_sindhu_sudheesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English