അസ്തിത്വം

എന്നേ അന്യം നിന്നു പോയൊരില്ലം
പ്രേതബാധ പോല്‍
പേരിനോടൊപ്പം കൂടിയതിനാല്‍
ദാരിദ്ര്യരേഖാ ലിസിറ്റില്‍ നിന്നും
അമ്മിണി ഓപ്പോള്‍‍
അന്നേ പുറത്തായി

പണ്ടേ മനസിന്‍ കടിഞ്ഞാണ്‍
കളഞ്ഞു പോയതിനാല്‍
ഉറ്റവരില്ലാതെ
ജീവിതം അനാഥത്വത്തിന്‍
ചിറകിലേറി

ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍
ക്യാമ്പിലെത്തിയപ്പോള്‍‍
പേരും വിലാസവും
തെളിയിക്കുന്ന രേഖകള്‍‍
വേണമെന്ന് , കേട്ട്
അവര്‍ ഒരു വേള
മുദ്രമോതിരം നഷ്ടപ്പെട്ട ശകുന്തളയേപ്പോല്‍ ഖിന്നയായി

അങ്ങനെ ആധാര്‍കാര്‍ഡില്ലാതെ
അവര്‍ വഴിയാധാരമായി
ഇനി നാഷണ‍ല്‍ പോപ്പുലേഷന്‍
രജിസ്റ്ററില്‍ അവര്‍ കടന്നു കൂടുമോ
ആവോ?

Generated from archived content: poem2_mar29_14.html Author: dr_p_sajeevkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here