കോടതിമുറിക്കുളളിൽ
തീപിടിച്ച നിഴലുമായ്
പ്രതിക്കൂട്ടിൽ ഒരാൾ മാത്രം!
ചോദ്യശ്ശരങ്ങളാൽ
നിരന്തരം മുറിപ്പാടു തീർത്ത്
വിസ്‌തരിക്കാൻ
സാക്ഷിയാവാൻ
വാദം കേൾക്കാൻ
ന്യായവിധി പറയാൻ
അന്ത്യവിധി നടപ്പിലാക്കാൻ….
ഒടുവിൽ
ദുർവിധിക്കുരുക്കിൽ
തൂങ്ങാനും
ഒരേയൊരാൾ മാത്രം!
Generated from archived content: poem1_mar17.html Author: dr_mkchandraj