ദൃശ്യഭംഗിയുടെ കരുത്ത്‌

വൈവിദ്ധ്യമാർന്ന മാതൃകകൾ നോവലിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്‌. ജീവിതാവിഷ്‌കാരത്തിനുളള നൂതന സാധ്യതകൾ എഴുത്തുകാർ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷ്‌മത ഏറെയുളള രചനാമാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. സജീവ്‌ ത്യാഗിയുടെ ഈ നോവൽ ചലച്ചിത്രത്തിന്റെ തിരക്കഥപോലെ വായിച്ചുപോകാവുന്നതാണ്‌. ദൃശ്യസാധ്യതകളേറെയുളള ഈ രചന പരമ്പരാഗതമായ നോവൽ രചനാരീതിയിൽ നിന്ന്‌ മാറി സഞ്ചരിക്കുന്നു. ആസക്തിയുടെ കെടാത്ത കനൽക്കട്ടകൾകൊണ്ട്‌ ജ്വലിക്കുന്ന ജീവിതമുഹൂർത്തങ്ങളും അതിന്‌ അനുഗുണമായ കഥാപാത്രങ്ങളും പരസ്‌പരം സുഘടിതമാകുമ്പോൾ ഈ നോവൽ ഏറെ ഹൃദ്യമാകുന്നു. നഗരത്തിന്റെ പശ്ചാത്തലത്തിൽ ജീവിതനിർദ്ധാരണം സാധ്യമാക്കാൻ നോവലിസ്‌റ്റിന്‌ കഴിയുന്നു, എന്നു മാത്രമല്ല കാലത്തിന്റെ നെഞ്ചിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും രചനാശില്‌പത്തെ ദീപ്‌തമാക്കുന്നു.

നഗരത്തിലെ വീട്‌, സജീവ്‌ ത്യാഗി, വില – 60.00, പരിധി പബ്ലിക്കേഷൻസ്‌

Generated from archived content: bookreview2_june7_06.html Author: dr_m_rajeevkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English