കാന്‍സര്‍ രോഗത്തെപറ്റി പഠിക്കുവാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഈ ഗ്രന്ഥം.
ജനിക്കുകയും വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നത് പ്രകൃതി നിയമമാണ്. അകാലചരമം പ്രാപിക്കാതെ നോക്കേണ്ടത് വിശേഷ ബുദ്ധിയുള്ള മനുഷ്യന്റെ ചുമതലയാണ്. അതുപോലെ വേദനയില്ലാതെ മരിക്കുന്നതിന്നു ശ്രമിക്കണം. കാന്‍സര്‍ രോഗം പോലുള്ള വ്യാധി വന്നാല്‍ ഇന്നത്തെ രീതിയനുസരിച്ചു ഒരു സാധാരണക്കാരന് അലോപ്പൊതി ചികിത്സ ചെയ്യാന്‍ സാമ്പത്തിക ശേഷിയില്ല
കാന്‍സര്‍ ഒരു മാരകരോഗമാണെന്ന് എല്ലാവരും ധരിച്ചു വച്ചിട്ടുണ്ട്. ദൈവത്തെ ഭയപ്പെടാത്തവനും കാന്‍സര്‍ രോഗത്തെ ഭയപ്പെടുന്നു. ഈ രോഗത്തെ പറ്റി ബഹുഭൂരിപക്ഷം രോഗികളും അജ്ഞരാണ്. അതിനുള്ള കാരണം കാന്‍സരോഗത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്. മരണഭീതിയും പണമില്ലായ്മയുമാണ് രോഗികളുടെ ദു:ഖകാരണം . അര്ബുദം വന്നാല്‍ പ്രതീക്ഷ നഷ്ടപ്പെടുന്നവരാണ് അധികവും .
ഒരു രോഗിക്കു കാന്‍സറാണ് എന്നറിയുന്നതോടു കൂടി രോഗിയും അയാളുടെ ബന്ധുമിത്രാദികളും സങ്കടത്തിലാകുന്നു. ബഹുഭൂരിപക്ഷം രോഗികളും രോഗം തിരിച്ചറിഞ്ഞതിനു ശേഷം അധിക നാള്‍ ജീവിച്ചിരിക്കാറില്ലാത്തതാണ് ഇതിനു കാരണം.
അസഹ്യമായ വേദന കൊണ്ടു കരയുന്ന രോഗികളെ പലരും ഓര്‍ക്കുന്നുണ്ടാകും. പണമില്ലാത്തതിനാല്‍ ദു;ഖിതരായ ബഹുഭൂരിപക്ഷം രോഗികളും മാനസികമായി മരിച്ചുകൊണ്ടിരിക്കും. രോഗി രക്ഷപ്പെടില്ലെന്ന വിശ്വാസമാണ് ഇതിനു കാരണം. കടം വാങ്ങിയും വസ്തു വിറ്റും രോഗിയുടെ ബന്ധുക്കള്‍ പാപ്പാരാകുന്നു അവസാനം ആളും അര്‍ത്ഥവും പോയി നിരാശയിലാകുന്നവരാണ് അധികവും.
ഒരു രോഗിയുടെ മനോധൈര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അയാളുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതാണ്. ഈ ഗ്രന്ഥത്തില്‍ വളരെ വിപുലമായിത്തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ശുഭ പ്രതീക്ഷ രോഗത്തില്‍ നിന്നും മുക്തി നേടാനുള്ള ചെലവില്ലാത്ത ഒരു മാര്‍ഗമാണ്. പല രോഗികളും പ്രാര്‍ത്ഥനകൊണ്ടും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടൂം രോഗശാന്തി വരുത്തുന്നത് സാധാരണമാണ്.
ലളിതമായ ഭാഷയില്‍ സുന്ദരമായ ശൈലിയില്‍ രചിച്ചിട്ടുള്ള ‘ കാന്‍സറിനെ കീഴടക്കാം’ എന്ന ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയും രചിച്ചിട്ടുള്ള ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നതായി തോന്നുന്നു.
ഒരു യുദ്ധത്തില്‍ ശത്രുവിനെ തോല്‍പ്പിക്കണമെങ്കില്‍ ശത്രുവിന്റെ പൂര്‍ണ്ണ വിവരം അറിഞ്ഞിരിക്കണമല്ലോ അതുപോലെ കാന്‍സര്‍ രോഗത്തെപറ്റിയും പ്രകൃതി ചികിത്സയെപറ്റിയും വിശദമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗൗരവമുള്ള ഈ വിഷയം ആഴത്തില്‍ പഠിച്ച് സാധാരണക്കാരനു മനസിലാകുന്ന ഭാഷയില്‍ പ്രസ്തുത ഗ്രന്ഥം രചിച്ചിരിക്കുന്ന ഡോ. എസ് ബി പണിക്കരുടെ പരിശ്രമം വളരെ വിലപ്പെട്ടതാണെന്നു നിസ്സംശയം പറയാം. വിശിഷ്ടമായ ഈ ഗ്രന്ഥം വായനക്കാര്‍ ഒന്നിലധികം പ്രാവശ്യം വായിക്കണമെന്നാണ് എന്റെ എളിയ അഭ്യര്‍ത്ഥന. പ്രത്യേകിച്ചു ഇതിലെ 11 ഉം 12 ഉം അദ്ധ്യായങ്ങള്‍
ഡോ. പണിക്കര്‍ എഴുതിയ കാന്‍സറിനെ കീഴടക്കാം എന്ന ഗ്രന്ഥം വായിച്ചു കഴിയുമ്പോള്‍ വായനക്കാര്‍ക്കു ഭയമില്ലാതെയും രോഗമില്ലാതെയും ജീവിക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പാകും. ഒരു ഭവനത്തിലെ എല്ലാവരും ഈ ഗ്രന്ഥം പലവട്ടം വായിക്കുമെന്ന് എന്റെ പ്രതീക്ഷ. സുഹൃത്തുക്കള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരിചയപ്പെടുത്തി കൊടുക്കുവാന്‍ ശ്രമിക്കണം എന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു. സദ്ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഇത്. ഈ ഗ്രന്ഥം വായിക്കുവാന്‍ ഇടവരുന്നവര്‍ക്കും അവരുടെ ഭവനത്തിനും സമൂഹത്തിനും ആരോഗ്യവും സന്തോഷവും ഉണ്ടാകുവാന്‍ ഇടയാകണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
ക്യാന്‍സറിനെ കീഴടക്കാം
എസ്. ബി. പണിക്കര്‍
എസ് പിസിഎസ്
വില: 210 രൂപ
Generated from archived content: book1_june25_13.html Author: dr_ka_devasya