പ്രകൃതിയുടെ സ്നാനപൗഡറുകള്‍

സോപ്പ് ഇത്രയേറെ ആപത്താണെങ്കില്‍ കുളിക്കാന്‍ മറ്റെന്താണെടുക്കുക?

മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് പോലും സോപ്പ് ഇത്ര വ്യാപകമാ‍യിരുന്നില്ല. സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്നത്. ചെളിയിലും മണ്ണിലുമൊക്കെ പണിയെടുത്ത് വിയര്‍ത്തൊലിക്കുന്ന പാവങ്ങള്‍ക്ക് സോപ്പൊന്നുമുണ്ടയിരുന്നതേയില്ല. അലോപ്പൊതി ഡോക്ടര്‍മാര്‍ സോപ്പുകമ്പനിക്കു വേണ്ടി ഏജന്‍‍സി പണി തുടങ്ങിയതോടെ സോപ്പ് സാധാരണക്കാരന്റെ കുടിലിലേക്കും അതിക്രമിച്ചു കടക്കാന്‍ തുടങ്ങിയത്. അതിനും ഒരു മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്കും മുന്‍പും നമ്മുടെ അപ്പൂപ്പനമ്മൂമ്മമാര്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്നത് എന്താണ്?

ഉണ്ണിയാര്‍ച്ചയും കുഞ്ഞിച്ചിരുതയും സൌന്ദര്യറാണിമാരായി വിരാചിച്ചിരുന്നതെങ്ങനെയാണ്? ഇഞ്ചയും ചെമ്പരത്തി താളിയും മഞ്ഞള്‍ കുഴമ്പും മൈലാഞ്ചിയും പൂവാംകുരുന്നില കണ്മഷിയും ഒക്കെ അടങ്ങിയ പ്രകൃതി കൂട്ടുകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഒപ്പം എണ്ണ മയവും അഴുക്കും കളയാന്‍ പയറുപൊടിയും കടലമാവും പിണ്ണാക്കും അവര്‍ ഉപയോഗിച്ചുപോന്നു.

രാസവിഷ സോപ്പുകളുടെ ത്വക്ക് രോഗങ്ങള്‍ക്കും ക്യാന്‍സറിനും പകരം കുളിരും സുഖവും നല്‍കി ത്വക്കിനേയും ത്വക്കിന്റെ സംരക്ഷകരായ സുഹൃത്ത് ബാക്ടീരിയകളെയും ആശ്വസിപ്പിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്.

സോപ്പ് എന്ന രാസവിഷത്തിനു പകരം നിങ്ങള്‍ക്കു തന്നെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ചില പ്രകൃതിക്കൂട്ടുകള്‍ കാണുക

ചെറുപയര്‍ പൊടി

കുളീക്കുന്നതിനു വിലകുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ചെറുപയര്‍ തെരെഞ്ഞെടുക്കാം. മിക്സിയിലിട്ടു പൊടിച്ചെടുക്കകയേ വേണ്ടു. ത്വക്ക് രോഗങ്ങളെ അകറ്റുന്ന ഒന്നാന്തരം അഴുക്കു നാശിനിയും മെഴുക്കു നാശിനിയും തയ്യാറായി. അല്‍പ്പം രാമച്ചം പൊടിച്ചതു ചേര്‍ത്താല്‍ ചെറു സുഗന്ധവും ശരീരത്തിനു കിട്ടും. തലയിലും ദേഹത്തും വെള്ളമൊഴിച്ചതിനു ശേഷം ചെറുപയര്‍ പൊടി കയ്യിലെടുത്ത് നേരേ തലയിലും ദേഹത്തും തേച്ച് നന്നായി മസാജ് ചെയ്യാം. അല്‍പ്പസമയത്തിനു ശേഷം വീണ്ടും വെള്ളമൊഴിച്ച് കഴുകി കൊള്ളുക. ശരീരം ഏറ്റവും നന്നായി തന്നെ തിളങ്ങും സോപ്പിനേക്കാള്‍ നന്നായി നിരുപദ്രവമായും പയറു പൊടി ദേഹശുദ്ധീകരണം നടത്തും.

തേങ്ങാപിണ്ണാക്ക്

തേങ്ങാപ്പിണ്ണാക്കും മെഴുക്കും ഇളക്കിക്കളയാന്‍ ഒന്നാന്തരമാണ്. സ്ത്രീകള്‍ക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്തുപയോഗിക്കുന്നത് സൌന്ദര്യ വര്‍ദ്ധനവിനു അത്യുത്തമമാണ്. തേങ്ങാപ്പിണ്ണാക്ക് എന്നു കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നാത്ത വിവേകികള്‍ക്കെല്ലാം ചൊറി, ചിരങ്ങ് തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ക്കു പോലും അതിവിശിഷ്ടമായ മാറ്റം നല്‍കുന്നതാണ് തേങ്ങാപ്പിണ്ണാക്ക്. കടല മാവും ഇതേപോലെ തന്നെ ഉപയോഗിക്കാം.

നിലം പരണ്ട

നിലം പരണ്ട ചുമ്മാതെടുത്ത് ദേഹമാസകലം തേയ്ക്കാം ഒന്നു ചതച്ചെടുത്താല്‍ നന്നായി നല്ല ചകിരിയുടെ ഫലം ചെയ്യുന്ന നാരുകളും ദേഹം വൃത്തിയാക്കുന്ന നീരും ത്വക്കിന്റെ മാര്‍ദ്ദവത്തിനും മിനുസത്തിനും ഒന്നാന്തരമാണ്.

വാഴയില

അല്‍പ്പം വാഴയില പറിച്ചെടുത്ത് ചുരുട്ടി ദേഹമാസകലം തേച്ചു നോക്കുക. അഴുക്ക് പോകാനും ത്വക്കിന് മിനുസം കിട്ടാനും ത്വക്ക് രോഗങ്ങള്‍ മാറാനും വളരെ നല്ലതാണ്.

തല തേച്ചു കുളിക്കാന്‍

ചെമ്പരത്തി ഇല കൈകൊണ്ട ഞെരടിയെടുത്താതായിരുന്നു പണ്ടത്തെ സ്ത്രീകളുടെ പ്രകൃതി ഷാമ്പൂ. എന്തൊരു കുളിരും സുഖവുമാണ് ചെമ്പരത്തി താളി കൊണ്ടുള്ള കുളി. നാട്ടിന്‍ പുറങ്ങളില്‍ ചെമ്പരത്തി ഇപ്പോഴും ധാരാളമുള്ളതിനാല്‍ പ്രകൃതി ശരികളിലേക്കുള്ള മാറ്റം അത്ര പ്രയാസമുള്ളതല്ല

ഖാദി കടകളിലും ആയൂര്‍വേദ കടകളിലും സ്നാനപൌഡറുകളും പ്രകൃതി സ്നാന ചൂര്‍ണ്ണങ്ങളുമൊക്കെയുണ്ടെങ്കിലും യഥാര്‍ത്ഥ പ്രകൃതി ഉല്‍പ്പന്നമാണെന്ന് സൂക്ഷ്മപരിശോധന നടത്തി ഉറപ്പു വരുത്തേണ്ടതാണ്.

കടപ്പാട് – സുജീവനം

Generated from archived content: essay1_feb16_11.html Author: dr_jacobvadakancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English