1
ഒരു ചെറുനൊമ്പരമുണ്ടാക്കീടിൽ
ചത്തുമലയ്‌ക്കുമുറുമ്പിൻ കൂട്ടം.
ഒരു ചെറുതുളളിച്ചോര കുടിച്ചാൽ
കൊതുകിന്നുടനടി മരണം ശിക്ഷ.
2
രോഗം പരത്താൻ രക്തംപീച്ചും
വൈദ്യൻ വലിയൊരാളായ് വാഴും.
ജീവൻ കാക്കാൻ കുപ്പിയിലിത്തിരി
ചോര കൊടുത്താൽ ജനസേവകനാം.
രക്തത്തിൻ നിറമാലച്ചാർത്തിൽ
കല്ലും കാളീവിഗ്രഹമാകും.
തെരുവിൽ കുടുകുടെ ചോരയൊലിപ്പി-
ച്ചാർക്കും ബഹുജനനേതാവാകാം.
3
രക്തത്തിന്നളവ,ല്ലതു ചിന്തി-
ക്കുന്നോൻ തന്റെ വലിപ്പം മുഖ്യം.
Generated from archived content: poem2_july20_05.html Author: dr_g_narayanawamy