1. ഗാന്ധിസ്തുതി
മമ്മിക്കും പുത്രനും
ഒറിജിനൽ ഗാന്ധിക്കും
സ്തുതിയായിരിക്കേണമേ,
ആ നാമം
നിധിയായിരിക്കേണമേ!
2. നെയ്യപ്പം തിന്നാൽ
അമ്മയ്‌ക്കു പുത്രന്മാർ
രണ്ടുണ്ടു കാര്യംഃ
ഗാന്ധിയുമാക്കാം
ഗോഡ്‌സേയുമാക്കാം!
3. പരൽപേര്
മിന്നുന്നതെല്ലാം
പൊന്നല്ലേ, മക്കളേ-
മിന്നുകെട്ടും, പിന്നെ
ഗാന്ധിപ്പെരുമയും!
4. മാരുതി
അരപ്പെഗ്ഗടിച്ചാൽ
അട്ടത്തു മുട്ടാനും
അറ്റകൈയ്‌ക്കല്പം
വെട്ടിവീഴ്‌ത്താനും
വേണ്ടാത്തതപ്പിടി
വെട്ടിനിരത്താനും
ആരെയും വീശി-
പ്പറത്താനും മാരുതി!
5. മുത്തശ്ശിക്കഥ
മത്തായിയായാലും
മാതേവനായാലും
മുത്തശ്ശി കണ്ടതോ
കാണാത്തതല്ലേ?
6. തൊപ്പിമദ്ദളം
ഗാന്ധിക്കെന്തിനു
ഗാന്ധിത്തൊപ്പി?
ബ്രാഹ്‌മണനെന്തിനു
ബ്രഹ്‌മസുത്രം?
നെഹ്‌റുവല്ലെങ്കിലും
ഗൺടിയല്ലെങ്കിലും
ഇന്ദിരയ്‌ക്കെന്തിനു
ഗാന്ധിപ്പട്ടം?
കൂട്ടം
തെറ്റിയോർക്കെന്തൊരു
ചുറ്റുവട്ടം!
7. ഹാല്
ഓടിക്കളിക്കെടാ കുഞ്ഞിരാമ!
ചാടിക്കളിക്കെടാ കുഞ്ഞിരാമ!
ദില്ലിയിലായാലും
യുപിയിലായാലും
വാലിട്ടിളക്കെടാ
കുഞ്ഞിരാ–
Generated from archived content: poem1_sept28_07.html Author: dr_g_narayanawamy