വാരഫലം

അശ്വതി

ദീർഘകാലമായിട്ടുളള ആഗ്രഹം സഫലീകരിക്കും. പ്രേമബന്ധങ്ങൾ പൂവണിയും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കർമ്മരംഗത്തുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. അപകടങ്ങളിൽ നിന്ന്‌ അത്ഭുതകരമായി രക്ഷനേടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ കാലം അനുകൂലമാണ്‌. സഹോദരങ്ങളെകൊണ്ട്‌ ദുരിതമുണ്ടാകും. പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. ഗൃഹം മോടിപിടിപ്പിക്കും. ഐ.ടി മേഖലയിലുളളവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. നാൽക്കാലികളെ കൊണ്ടും വാഹനങ്ങൾ കൊണ്ടും ധനം ലഭിക്കും.

ഭരണി

സ്വജനങ്ങളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായങ്ങൾ ലഭിക്കും. കോൺട്രാക്‌റ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. കർമ്മരംഗത്തുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. കലാകായികരംഗങ്ങളിൽ നന്നായി ശോഭിക്കാൻ കഴിയും. മരാമത്തുപണികൾ പുനരാരംഭിക്കും. സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും അവാർഡുകളും ബഹുമതികളും ലഭിക്കും. പുണ്യതീർത്ഥങ്ങൾ സഞ്ചരിക്കും.

കാർത്തിക

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സുഹൃത്തുക്കൾ മുഖേന സന്ധി സംഭാഷണങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കും. ദൈവീകകാര്യങ്ങൾക്കുവേണ്ടി പണം ചിലവഴിക്കും. ഉദ്യോഗസ്ഥൻമാർക്ക്‌ ലഭിക്കാനുളള കുടിശ്ശികകൾ ലഭിക്കും. മാധ്യമ പ്രവർത്തകർക്ക്‌ ജനമധ്യത്തിൽ സ്വാധീനം വർദ്ധിക്കും. പോലീസ്‌, പട്ടാളം വിഭാഗകാർക്ക്‌ പ്രമോഷൻ കിട്ടാനിടയുണ്ട്‌. കൃഷി, നാൽക്കാലികളിൽനിന്ന്‌ ലാഭം വർദ്ധിക്കും.

രോഹിണി

പരോപകാരബുദ്ധിയും അപ്രിയ സംഭാഷണം കൊണ്ടും ശത്രുക്കളെ ക്ഷണിച്ചു വരുത്തും. അപവാദ ആരോപണങ്ങൾ കേൾക്കേണ്ടിവരും. നിർമ്മാണരംഗത്തുളളവർക്ക്‌ തൊഴിൽ തർക്കങ്ങളും അഭിപ്രായഭിന്നതയും ഉണ്ടാകും. രാഷ്‌ട്രീയ പ്രവർത്തകർക്ക്‌ അന്തസ്സും സ്വാധീനവും വർദ്ധിക്കും. യന്ത്രവാഹനങ്ങളിൽനിന്ന്‌ വിഷമതകളുണ്ടാകും. ഒരേസമയം ഒന്നിലധികം ജോലികളിൽ ഏർപ്പെടും. ഭൂമി വാങ്ങുന്നതിന്‌ കരാറുകളിൽ ഒപ്പുവെക്കും.

മകയിരം

അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടും. രാഷ്‌ട്രീയ നേതാക്കൻമാർക്കും പൊതുപ്രവർത്തകർക്കും സ്വാധീനം വർദ്ധിക്കും. വ്യാപാരവ്യവസായം അഭിവൃദ്ധിപ്പെടും. പോലീസ്‌, പട്ടാളം തുടങ്ങിയ വിഭാഗകാർക്ക്‌ പ്രമോഷൻ ലഭിക്കും. വ്യാപാരവ്യവസായത്തിൽ മുന്നേറ്റമുണ്ടാകും. ഭൂമി ക്രയവിക്രയം ചെയ്യുന്നതിന്‌ പ്രതിബന്ധം നേരിടും. മാധ്യമ പ്രവർത്തകർക്കും എഴുത്തുകാർക്കും നന്നായി ശോഭിക്കാൻ കഴിയും. വീട്ടിൽ പൊതുവെ സുഖകരമായ അന്തരീക്ഷം ഉണ്ടാകും.

തിരുവാതിര

വളരെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗം മൂലം ദുഃഖിക്കും. പിതൃജനങ്ങൾക്ക്‌ രോഗാദിക്ലേശങ്ങളുണ്ടാകും. ഔദ്യോഗികാവശ്യത്തിനുവേണ്ടി യാത്രകൾ ചെയ്യേണ്ടിവരും. ഓഹരി വിപണിയിൽ ലാഭം കിട്ടും. പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക്‌ പ്രമോഷനും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ഉന്നതരിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. സന്താനസുഖം, കുടുംബസുഖം, ശയനസുഖം മുതലായവ ലഭിക്കും.

പുണർതം

സ്വജനങ്ങളിൽനിന്നും വേർപ്പെട്ടു താമസിക്കേണ്ടിവരും. അധികാരികളിൽനിന്നും സഹപ്രവർത്തകരിൽനിന്നും സഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിലും പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കാൻ സാധിക്കും. കർമ്മരംഗത്തുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. ടെസ്‌റ്റുകളിലും പരീക്ഷകളിലും പ്രശസ്‌ത വിജയം നേടാൻ സാധിക്കും. സിനിമ, സിരിയൽ രംഗത്തുളളവർക്ക്‌ ധാരാളം അവസരങ്ങൾ ലഭിക്കും.

പൂയം

സാഹിത്യകാരൻമാർക്കും കലാകാരൻമാർക്കും തങ്ങളുടെ മണ്ഡലങ്ങളിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കാൻ സാധിക്കും. കുടുംബത്തിൽ സുഖവും സമാധാനവും വർദ്ധിക്കും. നൂതന ഉപകരണങ്ങൾ വാങ്ങും. വാണിജ്യം, വ്യവസായം എന്നീ രംഗങ്ങളിൽ ഉളള പ്രായമായവർക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. വളരെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗം മൂലം ദുഃഖിക്കും.

ആയില്യം

സർക്കാരിൽനിന്നും ഉപദ്രവം ഉണ്ടാകും. ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ സാമ്പത്തികനേട്ടങ്ങളും പുരോഗതിയും ഉണ്ടാകും. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി യാത്രകൾ നടത്തും. ആദരണീയരായ വ്യക്തികളിൽനിന്ന്‌ അഭിനന്ദനവും പ്രോത്സാഹനവും ലഭിക്കും. പൈതൃകമായ സ്വത്തുക്കൾ ലഭിക്കും. കുടുംബത്തിൽ അഭിപ്രായവ്യത്യാസം, ശാരീരികക്ലേശം, അനാവശ്യച്ചിലവുകൾ എന്നിവമൂലം വിഷമിക്കും.

മകം

എല്ലാരംഗത്തും പരാജയഭീതി. നാനാപ്രകാരേണ ദുഃഖാനുഭവങ്ങൾ ഉണ്ടാകുക നിമിത്തം സാമ്പത്തിക ബാധ്യതകൾ അനുകൂലമാകും. കടം വാങ്ങേണ്ടിവരും. പൊതുപ്രവർത്തകർ, മന്ത്രിമാർ, രാഷ്‌ട്രീയത്തിലെ ഉന്നതവ്യക്തികൾ ഇവർക്ക്‌ അപവാദാരോപണങ്ങൾ സഹിക്കേണ്ടിവരും. നാനാമാർഗ്ഗങ്ങളിൽ കൂടി ധനം വന്നുചേരും. അവിവാഹിതരുടെ വിവാഹം തീർച്ചയാക്കും. ആത്മീയകാര്യങ്ങളിൽ താത്‌പര്യം വർദ്ധിക്കും.

പൂരം

സന്താനങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. അവരുടെ ഉയർന്ന വിദ്യാഭ്യാസത്തിനുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. കുടുംബപുരോഗതിയും സമാധാനവും അനുഭവമാകും. കലാകാരൻമാർക്കും സിനിമാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്കും സാമ്പത്തികനേട്ടങ്ങളും അംഗീകാരവും പ്രവർത്തനവിജയവും ഉണ്ടാകും. കൃഷികാർക്ക്‌ ഭൂമിയിൽനിന്ന്‌ ആദായം വർദ്ധിക്കും.

ഉത്രം

സഹപ്രവർത്തകരുമായി അഭിപ്രായവിത്യാസം ഉണ്ടാകും. അനാവശ്യച്ചിലവുകൾ മൂലം വിഷമിക്കും. ഉദരരോഗാദികൾക്ക്‌ ശസ്‌ത്രക്രിയാക്ലേശം അനുഭവിക്കേണ്ടിവരും. പൈതൃകസ്വത്തുക്കൾ അനുഭവമാകും. അധികാരസ്ഥാനത്തുനിന്ന്‌ സഹായങ്ങൾ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. അയൽക്കാരുമായി കലഹിക്കേണ്ടിവരും. അഭിഭാഷകർക്കും നീതിന്യായ വകുപ്പിലുളളവർക്കും അനുകൂല്യങ്ങൾ ലഭിക്കും.

അത്തം

അവിവാഹിതരുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. പ്രേമകാര്യങ്ങളിൽ വിജയം. ആദരണീയരായ വ്യക്തികളിൽനിന്ന്‌ അഭിനന്ദനവും പ്രോത്സാഹനവും കിട്ടും. സന്താനങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പ്രയത്‌നിക്കും. ബന്ധുക്കളിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ജോലി ലഭിച്ചു കൊണ്ടുളള ഉത്തരവുകൾ വരും. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കും.

ചിത്തിര

സ്വജനങ്ങളുമായി അഭിപ്രായഭിന്നതയുണ്ടാകും. കൃഷി, നാൽക്കാലികളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്ക്‌ നഷ്‌ടകഷ്‌ടങ്ങൾ ഉണ്ടാകും. വാണിജ്യം, വ്യവസായം എന്നീ രംഗങ്ങളിൽ ഉളളവർക്ക്‌ പ്രതീക്ഷിച്ചതുപോലെ മുന്നേറാൻ കഴിയില്ല. പ്രായമായവർക്ക്‌ രോഗാദിക്ലേശങ്ങൾ ഉണ്ടാകും. വളരെ വേണ്ടപ്പെട്ട ഒരാളുടെ വിയോഗം മൂലം ദുഃഖിക്കും. പ്രതികൂല പരിതഃസ്ഥിതിയെ ധീരതയും ആത്മബലവും കൊണ്ട്‌ നേരിടും.

ചോതി

കലാകാരൻമാർക്ക്‌ പ്രത്യേകിച്ച്‌ സിനിമാസീരിയൽ രംഗങ്ങളിൽ രംഗങ്ങളിൽ അഭിനയിക്കുന്നവർക്ക്‌ ധാരാളം അവസരങ്ങളും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. വാഹനം, നാൽക്കാലി ഇവമൂലം അപകടസാധ്യത ഉണ്ട്‌. പോലീസ്‌, കോടതി എന്നിവ കേറാൻ ഇടവരാതെ നോക്കണം. കുടുംബാന്തരീക്ഷം പൊതുവെ സമാധാനപരമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

വിശാഖം

ചില പ്രധാനപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവെക്കേണ്ടതായി വരും. സാഹിത്യകാരൻമാർക്കും പത്രപ്രവർത്തകർക്കും സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. പലവിധ സുഖഭോഗവസ്‌തുക്കൾ വന്നുചേരും. ബിസിനസ്സ്‌ രംഗത്ത്‌ നേട്ടങ്ങളുണ്ടാകും. വാക്‌ചാതുര്യം കൊണ്ട്‌ ആരേയും സ്വാധീനിക്കാൻ കഴിയും. ബാങ്ക്‌ ബാലൻസ്‌ വർദ്ധിക്കും. കർമ്മമണ്ഡലത്തിൽ നന്നായി ശോഭിക്കാൻ കഴിയും.

അനിഴം

മുടങ്ങിക്കിടന്നിരുന്ന കാര്യം പുനരാരംഭിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടും. ഉദ്യോഗസ്ഥൻമാർ സ്ഥാനമാറ്റത്തിന്‌ ശ്രമിക്കും. സാമ്പത്തികനേട്ടങ്ങളും അംഗീകാരവും ലഭിക്കും. ബിസിനസ്സ്‌ രംഗം പുരോഗമിക്കും. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പ്രവൃത്തിസ്ഥലത്ത്‌ സുഖവും സമാധാനവും കളിയാടും. രോഗാദിക്ലേശങ്ങൾ ഉണ്ടാകും.

തൃക്കേട്ട

മറവിമൂലം ധനനഷ്‌ടം സംഭവിക്കും. ഗൃഹം മോടിപിടിപ്പിക്കും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും. ദാമ്പത്യജീവിതത്തിൽ ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത്‌ ഉളളവർക്ക്‌ നന്നായി ശോഭിക്കാൻ കഴിയും. മക്കളെ കൊണ്ട്‌ വിഷമിക്കും. അശ്രദ്ധയുണ്ടാകുക നിമിത്തം നഷ്‌ടം സംഭവിക്കും. നാനാപ്രകാരേണ ധനം വന്നുചേരും. ബന്ധുക്കൾ മുഖേന നേട്ടങ്ങളുണ്ടാകും.

മൂലം

മനോരാജ്യങ്ങളിൽ മുഴുകി സമയം പാഴാക്കും. കർമ്മരംഗത്ത്‌ മന്ദത അനുഭവപ്പെടും. അകാരണമായി കുടുംബകലഹം, സ്വസ്ഥതക്കുറവ്‌ ഇവ അനുഭവപ്പെടും. വീട്ടമ്മമാർക്ക്‌ ഭർതൃസുഖഹാനി, അകാരണമായി കലഹം എന്നിവയുണ്ടാകും. മേലധികാരികളുടെ അപ്രീതിക്ക്‌ പാത്രീഭവിക്കാനിടവരും. പോലീസ്‌, പട്ടാളം, എക്‌സൈസ്‌, കസ്‌റ്റംസ്‌ എന്നീ വകുപ്പിലുളളവർക്ക്‌ സ്ഥാനമാറ്റം പ്രതീക്ഷിക്കാം. പ്രായമുളളവരിൽനിന്ന്‌ സമ്മാനങ്ങൾ ലഭിക്കും.

പൂരാടം

കുടുംബത്തിൽ അഭിപ്രായവിത്യാസം, ശാരീരികക്ലേശം, അനാവശ്യചിലവുകൾ മൂലം വിഷമിക്കേണ്ടിവരും. അശ്രദ്ധമൂലം അപകടം. ഉദ്യോഗസ്ഥൻമാർക്ക്‌ സ്ഥാനമാനങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠിപ്പിലും പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. വ്യാപാരവ്യവസായം പുരോഗതി കണ്ടുതുടങ്ങും. എല്ലാരംഗത്തും പരാജയഭീതി അനുഭവപ്പെടും. മംഗളകർമ്മങ്ങൾക്ക്‌ വിഘ്‌നം നേരിടും.

ഉത്രാടം

കുടുംബത്തിൽ അഭിപ്രായ ഐക്യവും ശ്രേയസ്സും വർദ്ധിക്കും. എല്ലാരംഗത്തും ഊർജ്ജസ്വലതവും ഉത്സാഹവും പ്രകടമാക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പ്രേമബന്ധങ്ങളിൽപെടും. അവിവാഹിതരുടെ വിവാഹം തീർച്ചയാക്കും. എല്ലാരംഗത്തും പ്രവർത്തനവിജയം കൈവരിക്കും.

തിരുവോണം

ദീർഗകാലമായിട്ടുളള ആഗ്രഹം സഫലീകരിക്കും. പ്രേമബന്ധങ്ങൾ പൂവണിയും. സജ്ജനസംഗമവും സൽകർമ്മാനുഷ്‌ഠാനവും ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം നേടും. എല്ലാരംഗത്തും ശുഭാപ്‌തിവിശ്വാസം കൈവരിക്കും. വീഴ്‌ച, പതനം എന്നിവയ്‌ക്ക്‌ സാധ്യത. നിയന്ത്രാതീതമായ പണച്ചിലവ്‌ ഉണ്ടാകും. ഉദ്യോഗസ്ഥൻമാർക്ക്‌ സ്ഥലമാറ്റം പ്രതീക്ഷിക്കാം. മാധ്യമ പ്രവർത്തകർ വിമർശിക്കപ്പെടും.

അവിട്ടം

കർമ്മമണ്ഡലത്തിൽ നന്നായി മുന്നേറും. കിട്ടാനുളള ധനം തിരികെ ലഭിക്കും. ഭൂമി വാങ്ങുന്നതിനോ, വീട്‌, ഫ്ലാറ്റ്‌ ഇവ വാങ്ങുന്നതിനോ എഗ്രിമെന്റ്‌ ഒപ്പുവെക്കും. അധികാരസ്ഥാനങ്ങളിൽ നിന്ന്‌ സഹായം ലഭിക്കും. പത്രപ്രവർത്തകർക്ക്‌ തങ്ങളുടെ മണ്ഡലങ്ങളിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിക്കാൻ കഴിയും. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും.

ചതയം

വിദ്യാർത്ഥികൾക്ക്‌ ടെസ്‌റ്റുകളിലും പരീക്ഷകളിലും ഉന്നതവിജയം കരസ്ഥമാക്കാൻ കഴിയും. പുതിയ വാഹനം വാങ്ങും. പൊതുപ്രവർത്തകർ രാഷ്‌ട്രീയനേതാക്കൻമാർ, എം.എൽ.എമാർ ഇവർക്ക്‌ പല പ്രതിസന്ധികളും നേരിടും. സാമ്പത്തികക്ലേശങ്ങൾ മാറിക്കിട്ടും. കലാകായികരംഗത്തുളളവർ നന്നായി ശോഭിക്കും.

പൂരുരുട്ടാതി

സർക്കാരിൽനിന്ന്‌ ഉപദ്രവം ഉണ്ടാകും. സേനാവിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക്‌ സ്ഥലമാറ്റം ഉണ്ടാകും. അഭിഭാഷകർ, ഡോക്‌ടർമാർ തുടങ്ങിയവർക്ക്‌ കാലം അനുകൂലമാണ്‌. രാഷ്‌ട്രീയരംഗത്തുളളവർ നന്നായി ശോഭിക്കും. പ്രേമബന്ധങ്ങൾ പൂവണിയും. ആഗ്രഹങ്ങൾ സഫലീകരിക്കും. അധികച്ചുമതലകൾ ഉദ്യോഗസ്ഥൻമാർ ഏറ്റെടുക്കേണ്ടിവരും.

ഉത്രട്ടാതി

നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിദേശത്തുനിന്നും സഹായങ്ങൾ ലഭിക്കും. മത്സരങ്ങളിലും പരീക്ഷകളിലും വിജയം കരസ്ഥമാക്കും. സ്വത്തുക്കൾ ലഭിക്കും. വാടകയിൽ നിന്നും, നാൽക്കാലികളിൽനിന്നും ധനം ലഭിക്കും. ജോലിമാറ്റത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ആഗ്രഹം സഫലീകരിക്കും. ധാരണാശക്തി വർദ്ധിക്കും. ഭാര്യഭർത്ത്യബന്ധം കൂടുതൽ ദൃഢമാകും.

രേവതി

കുടുംബത്തിൽ അഭിപ്രായവിത്യാസം, ശാരീരികക്ലേശം, അനാവശ്യച്ചിലവുകൾ മൂലം വിഷമിക്കും. അശ്രദ്ധമൂലം അപകടം സംഭവിക്കും. വിദ്യാർത്ഥികൾ പഠിപ്പിലും പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. പൈതൃകസ്വത്തുക്കൾ അനുഭവയോഗ്യമാകും. വ്യാപാരവ്യവസായത്തിൽ പുരോഗതി കണ്ടുതുടങ്ങും. പുതിയ വീട്‌ മാറി താമസിക്കും. തൊഴിലുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്രകൾ ചെയ്യും.

Generated from archived content: vara_july7.html Author: dr_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here