നവംബർ 24 മുതൽ നവംബർ 30 വരെ

അശ്വതി

ഈ നക്ഷത്രക്കാർക്ക്‌ പൊതുവെ ഗുണകരമായ കാലമല്ല. ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷകളും ടെസ്‌റ്റുകളും ഇന്റർവ്യൂകളും വിഷമമുളളതാകും. പോലീസ്‌, പട്ടാളം, കസ്‌റ്റംസ്‌ വിഭാഗങ്ങളിലുളളവർ മേലധികാരികളുടെ പ്രശംസയ്‌ക്ക്‌ പാത്രീഭവിക്കും. കിട്ടാനുളള ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്‌. വ്യവഹാരങ്ങളിലും സന്ധിസംഭാഷണങ്ങളിലും വിജയമുണ്ടാകും. സന്താനങ്ങൾ നിമിത്തം ഗുണഫലങ്ങൾ സിദ്ധിക്കും.

ഭരണി

ഉദ്യോഗസ്ഥൻമാർക്ക്‌ കിട്ടാനുളള ആനുകൂല്യങ്ങൾക്ക്‌ താമസം നേരിടും. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾക്കിടവരും. വീട്ടിൽ പ്രായം ചെന്നവർക്ക്‌ രോഗാരിഷ്‌ടതകൾ വർദ്ധിക്കും. സന്താനങ്ങളെ ചൊല്ലി മനഃസമാധാനം കുറയും. തൊഴിൽരംഗത്ത്‌ നല്ല ശുഷ്‌കാന്തി പ്രദർശിപ്പിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ നല്ല സമയമാണ്‌. ചിലവുകൾ വർദ്ധിക്കും.

കാർത്തിക

വിദ്യാഭ്യാസരംഗത്തുളളവർക്ക്‌ നല്ല പുരോഗതിയുണ്ടാകും. ഡോക്‌ടർമാർ, വക്കീലൻമാർ തുടങ്ങിവർക്ക്‌ പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. ഇന്റർവ്യൂകളിലും ടെസ്‌റ്റുകളിലും ശോഭിക്കാൻ കഴിയും. രാഷ്‌ട്രീയപ്രവർത്തകർക്ക്‌ ജനങ്ങളിൽ സ്വാധീനം വർദ്ധിക്കും. ശത്രുക്കളുടെമേൽ വിജയം നേടാൻ കഴിയും. എല്ലാരംഗത്തും കാര്യപ്രാപ്തി ഉണ്ടാകും. സാമ്പത്തികനില ഉയരും. സ്വത്തുക്കൾ, സർക്കാരിൽനിന്ന്‌ പ്രതീക്ഷിക്കുന്ന സഹായങ്ങൾ എന്നിവ ലഭിക്കും.

രോഹിണി

സ്ഥാനമാനാദികൾ ഉണ്ടാകും. ഉന്നതവ്യക്തികളിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. സിനിമാസീരിയൽ രംഗത്തുളളവർക്ക്‌ ഈ വാരം ശ്രേഷ്‌ഠമാണ്‌. വിദേശത്തുപോകുവാൻ ശ്രമിക്കുന്നവർക്ക്‌ തടസ്സങ്ങൾ നീങ്ങും. ദാമ്പത്യസുഖഹാനിയും കുടുംബസുഖക്കുറവും, സ്വജനക്ലേശം, സ്ഥാനഭ്രംശം, നേത്രഉദരരോഗാദികൾ തുടങ്ങിയവ കൊണ്ട്‌ വിഷമിക്കാനും ഇടവരും. കായികതാരങ്ങൾക്കും കലാരംഗത്തുളളവർക്കും നന്നായി ശോഭിക്കാനാകും.

മകയിരം

ധർമ്മവിരുദ്ധ കാര്യങ്ങളിൽ വ്യാപൃതയാകും. കോൺട്രാക്‌ട്‌ വ്യാപാരം തകർച്ചയിലാകും. ഉദ്യോഗാർത്ഥികൾക്ക്‌ വാഗ്‌ദത്തം ചെയ്‌ത ജോലിപോലും നഷ്‌ടമാകും. മാധ്യമപ്രവർത്തകർക്ക്‌ സർഗ്ഗാത്മക പ്രവർത്തനം കൊണ്ടും സൃഷ്‌ടികൾ കൊണ്ടും അനുവാചകരുടെ മുക്തകണ്‌ഠ പ്രശംസയും ആശീർവാദവും സ്വായത്തമാക്കാനാകും. രാഷ്‌ട്രീയപ്രവർത്തകർക്കും, മന്ത്രിമാർക്കും അണികളിൽ സ്വാധീനം വർദ്ധിക്കും.

തിരുവാതിര

വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിലൂടെ വിജയം, അഭീഷ്‌ടകാര്യസിദ്ധി, സൽകീർത്തി എന്നിവയുണ്ടാകും. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന്‌ ക്ഷണിക്കപ്പെടും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ദീർഘവീക്ഷണത്തോടുകൂടി പ്രവർത്തിക്കും. എല്ലാരംഗത്തും വിജയമുണ്ടാകും. കേസുകളിലും തർക്കങ്ങളിലും വിജയമുണ്ടാകും. പോലീസ്‌, പട്ടാളം തുടങ്ങിയ വകുപ്പുകളിൽ നിയമനം കിട്ടും.

പുണർതം

ഗുണദോഷസമ്മിശ്രഫലങ്ങൾ പ്രദാനം ചെയ്യും. ഗൃഹത്തിൽ ദൈവീകപൂജകൾ നടക്കും. പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. പുതിയ ഗൃഹനിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കും. പൂർവ്വികസ്വത്തുക്കൾ അനുഭവയോഗ്യമാകും. കൃഷിക്കാർക്ക്‌ കടബാധ്യതകൾ മാറിക്കിട്ടും. വക്കീലൻമാർ, പത്രപ്രവർത്തകർ ഇവർക്ക്‌ മിച്ചപ്പെട്ട പരിവർത്തനങ്ങൾ ഉണ്ടാകും.

പൂയം

വളരെ ഗുണഫലങ്ങൾ പ്രദാനം ചെയ്യുന്ന വാരമാണ്‌. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഗൃഹം

മോടിപിടിപ്പിക്കും. കിട്ടാനിരുന്ന ധനം തിരികെ ലഭിക്കും. ദീർഘവിരോധത്തിൽ കഴിയുന്നവർ ഒന്നിക്കും. വിദേശനിർമ്മിതമായ വസ്‌തുക്കൾ വാങ്ങും. കൃഷി, നാൽക്കാലികളിൽ നിന്നും ആദായം വർദ്ധിക്കും. ഗവേഷണരംഗത്തുളളവർ നന്നായി ശോഭിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിലും ടെസ്‌റ്റുകളിലും നന്നായി ശോഭിക്കും.

ആയില്യം

ദാമ്പത്യസുഖഹാനിയും കുടുംബസുഖക്കുറവും സ്വജനക്ലേശം, സ്ഥാനഭ്രംശം, നേത്രഉദരരോഗാദികൾ എന്നിവകൊണ്ട്‌ വിഷമിക്കാനും ഇടവരും. കായികതാരങ്ങൾക്കും കലാരംഗത്തുളളവർക്കും നന്നായി ശോഭിക്കാനാകും. ധർമ്മവിരുദ്ധകാര്യങ്ങളിൽ വ്യാപൃതയാകും. കോൺട്രാക്‌ട്‌ വ്യാപാരം തകർച്ചയിലാകും. വിദേശത്തുളളവർക്ക്‌ പ്രതീക്ഷിക്കുന്നതിലും അധികം ഗുണഫലങ്ങൾ സിദ്ധിക്കും. വ്യവഹാരത്തിൽ ജയം കണ്ടെത്തും.

മകം

വ്യാപാരത്തിൽ വിജയം നേടും. എല്ലാരംഗത്തും ഉത്സാഹവും കാര്യവിജയവും സിദ്ധിക്കും. നീതിന്യായവകുപ്പുകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർക്ക്‌ ജോലിഭാരം വർദ്ധിക്കും. എഴുത്തുകാർക്കും സാഹിത്യപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥൻമാർക്കും സ്ഥാനമാനങ്ങളും ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക്‌ മാറ്റവും ഉണ്ടാകും. മന്ത്രിമാർക്കും രാഷ്‌ട്രീയനേതാക്കൻമാർക്കും ബാഹ്യവ്യക്തിത്വ വർദ്ധനയും ജനപിന്തുണയും വിശ്വാസവും വർദ്ധിക്കും.

പൂരം

പുതിയ മിത്രങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ പരാജയം. എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും അലച്ചിലും വലച്ചിലും കാര്യതടസ്സവും മനഃക്ലേശങ്ങളും ഉണ്ടാകും. ചിട്ടി തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ സർക്കാരിന്റെ ഉപദ്രവങ്ങളുണ്ടാകും. സാമ്പത്തികനഷ്‌ടം അനുഭവപ്പെടും. തൊഴിൽരംഗത്ത്‌ അനിവാര്യമായ ഇടപെടലുകളും ഉണ്ടാകും.

ഉത്രം

ആഢംബരഭോഗവസ്‌തുക്കൾ ധാരാളമായി വാങ്ങിക്കൂട്ടും. സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളിൽ പ്രതിബന്ധങ്ങളുണ്ടാകും. പ്രേമബന്ധങ്ങൾ ഉടലെടുക്കും. റിസർച്ച്‌ വിദ്യാർത്ഥികൾക്ക്‌ പ്രവർത്തന നൈപുണ്യവും ഉന്നത ഉദ്യോഗങ്ങൾ വഹിക്കുന്നവർക്ക്‌ അഴിമതി ആരോപണങ്ങളും കേൾക്കേണ്ടതായും വരും. ദാമ്പത്യജീവിതം പൊതുവെ തൃപ്‌തിക്കുറവ്‌ അനുഭവപ്പെടും. ഈശ്വരഭക്തിയും മാതൃഭക്തിയും കൂടുതലായിട്ടുണ്ടാകും.

അത്തം

സഹോദരങ്ങളുമായി അകൽച്ചയും കൂട്ടുകാർ നിമിത്തം പല കഷ്‌ടനഷ്‌ടങ്ങളും വന്നുചേരും. അസന്മാർഗ്ഗിക പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിൽ പൊതുവെ തൃപ്‌തിക്കുറവ്‌ അനുഭവപ്പെടും. ഈശ്വരഭക്തിയും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യതീർത്ഥാദികൾ നടത്തുവാനും ഇടയുണ്ട്‌. കായികരംഗത്തുളളവർക്ക്‌ കാലം അനുകൂലമാണ്‌. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും.

ചിത്തിര

സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. ലോട്ടറി, ചിട്ടി മുതലായവ വീണുകിട്ടും. വരവും ചിലവും ഒരുപോലെ വർദ്ധിക്കും. സഹോദരങ്ങളുമായി അഭിപ്രായഭിന്നതകളുണ്ടാകും. പൂർവ്വികസ്വത്തു സംബന്ധമായി തർക്കങ്ങൾ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിൽ തീരുമാനമാകും. ഉദ്യോഗസ്ഥൻമാർക്ക്‌ ഉദ്ദിഷ്‌ടകാര്യങ്ങൾ സാധ്യമാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. മാധ്യമപ്രവർത്തകർക്ക്‌ അംഗീകാരങ്ങളും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും.

ചോതി

സന്താനസൗഭാഗ്യം അനുഭവപ്പെടും. മത്സരങ്ങളിലും പരീക്ഷകളിലും പ്രശസ്തിയും വിജയവും കരസ്ഥമാക്കും. പൂർവ്വികസ്വത്തുക്കൾ അനുഭവപ്പെടും. സാമൂഹിക രാഷ്‌ട്രീയരംഗത്തുളളവർക്ക്‌ സ്ഥാനലബ്‌ധി. ഉന്നതരിൽനിന്ന്‌ സഹായങ്ങൾ ലഭിക്കും. ലോണുകളും ക്രഡിറ്റ്‌ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. കർമ്മരംഗത്ത്‌ നന്നായി ശോഭിക്കും. സന്തോഷകരമായ യാത്രകൾ, തീർത്ഥാടനങ്ങൾ ഇവയ്‌ക്ക്‌ അവസരങ്ങൾ ലഭിക്കും.

വിശാഖം

ആദായകരമായ തൊഴിലുകളിൽ ഏർപ്പെടും. സിനിമ, സീരിയൽരംഗത്ത്‌ നന്നായി ശോഭിക്കും. പുതിയ സുഹൃദ്‌ബന്ധങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നും അനുകൂലമായ ഫലം ലഭിക്കും. വരുംവരായ്‌കകളെക്കുറിച്ച്‌ ചിന്തിക്കാതെ പല കാര്യങ്ങളിലും ഏർപ്പെടും. എതിരാളികളുമായി ഏറ്റുമുട്ടും. റിയൽ എസ്‌റ്റേറ്റ്‌ വ്യാപാരം അഭിവൃദ്ധിപ്പെടും. നിർത്തിവച്ചിരുന്ന വീട്‌ നിർമ്മാണം പുനരാരംഭിക്കും.

അനിഴം

മനഃസുഖവും സന്തോഷവും അനുഭവപ്പെടും. എല്ലാരംഗത്തും ആത്മവിശ്വാസം കളിയാടും. ധാരാളം യാത്രകൾ ചെയ്യും. മംഗളകർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. അവിവാഹിതരുടെ വിവാഹത്തിന്‌ തീരുമാനമാകും. സന്താനങ്ങളെ കൊണ്ട്‌ ഗുണങ്ങൾ ഉണ്ടാകും. പട്ടാളം, പോലീസ്‌, ജയിൽവിഭാഗം എന്നിവകളിൽ ജോലി ചെയ്യുന്നവർക്ക്‌ നന്നായി ശോഭിക്കാനാകും. വീട്‌, ഫ്ലാറ്റ്‌ ഇവ വാങ്ങുവാൻ സാധിക്കും.

തൃക്കേട്ട

മാതൃജനങ്ങൾക്ക്‌ രോഗാദിപീഡകളുണ്ടാകും. ദുരിതദുഃഖങ്ങളുണ്ടാകും. അനാവശ്യമായ ചിലവുകൾ മൂലം വിഷമിക്കും. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും സ്ഥാനമാനങ്ങളും പ്രശസ്തിപത്രങ്ങളും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ പരിശ്രമത്തിന്റെ ഫലം കണ്ടുതുടങ്ങും. വാണിജ്യവ്യവസായത്തിൽ പുരോഗതിയുണ്ടാകും. ഗൃഹാന്തരീക്ഷം സമാധാനപൂർണ്ണമായിരിക്കും. ബന്ധുക്കളുമായി നല്ല ബന്ധം സ്ഥാപിക്കും.

മൂലം

അയൽക്കാരും ബന്ധുക്കളുമായി നല്ല ബന്ധം സ്ഥാപിക്കും. രാഷ്‌ട്രീയപ്രവർത്തകർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും. വീട്ടമ്മമാർക്ക്‌ സന്താനങ്ങളെ കൊണ്ടും ഭർത്തൃജനങ്ങളെകൊണ്ടും ഗുണഫലങ്ങളും സഹോദരങ്ങളിൽ നിന്ന്‌ സഹായവും ലഭിക്കും. ഉദ്യോഗസ്ഥൻമാർ ആരോപണങ്ങളെ നേരിടേണ്ടിവരും. വിവാദപ്രശ്‌നങ്ങളിൽ അനുകൂല തീർപ്പുണ്ടാകും. സിനിമ സീരിയൽ രംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാനാകും.

പൂരാടം

സ്വജനങ്ങളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായങ്ങളും സഹകരണങ്ങളും ഉണ്ടാകും. നിർത്തിവച്ചിരുന്ന മരാമത്തുപണികൾ പുനരാരംഭിക്കും. പല പ്രധാനകാര്യങ്ങളും ചെയ്‌തു തീർക്കും. കൃഷി, നാൽക്കാലികളെകൊണ്ടും വാഹനങ്ങൾ മൂലവും ധനലാഭം ഉണ്ടാകും. മേലധികാരികളിൽനിന്ന്‌ പ്രശംസ പിടിച്ചുപറ്റും. ജോലിയിൽ പ്രമോഷൻ ലഭിക്കും. പരീക്ഷകളിലും ടെസ്‌റ്റുകളിലും പ്രശസ്തവിജയം ലഭിക്കും.

ഉത്രാടം

തൊഴിൽ തേടുന്നവർക്ക്‌ ധാരാളം അവസരങ്ങൾ ലഭിക്കും. സിനിമ സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകളും സാമ്പത്തികനേട്ടങ്ങളും ഉണ്ടാകും. ഗവേഷണവിദ്യാർത്ഥികൾക്ക്‌ കാലം അനുകൂലമാണ്‌. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കും. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും സഹായങ്ങൾ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ദൂരയാത്രകൾ ചെയ്യും.

തിരുവോണം

നിർമ്മാണരംഗത്തുളളവർക്ക്‌ ധാരാളം തൊഴിലവസരങ്ങൾ ലഭിക്കും. ഉദ്യോഗമാറ്റത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ശ്രമം വിജയിക്കും. വീട്‌, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിന്‌ കരാറുകളിൽ ഒപ്പുവയ്‌ക്കും. സന്താനങ്ങളെകൊണ്ട്‌ സാമ്പത്തികനേട്ടങ്ങളുണ്ടാകും. കായികരംഗത്തുളളവർക്ക്‌ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. അവാർഡുകൾ ലഭിക്കും. സ്‌ത്രീ സംബന്ധമായ വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കണം.

അവിട്ടം

വാണിജ്യം, വ്യവസായം എന്നീ മേഖലകളിലുളളവർക്ക്‌ ഗുണദോഷസമ്മിശ്രമായ കാലമാണ്‌. വൈദ്യശാസ്‌ത്രരംഗത്തുളളവർക്ക്‌ നന്നായി ശോഭിക്കാനാകും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ സമ്മാനങ്ങളും അവാർഡുകളും ലഭിക്കും. എം.എൽ.എമാർ തുടങ്ങിയവർക്ക്‌ ജനസ്വാധീനം വർദ്ധിക്കും. സഹോദരങ്ങളെകൊണ്ട്‌ വിഷമിക്കും. മനഃസ്വസ്ഥതയും ഗൃഹസുഖവും കുറയും.

ചതയം

പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ അധികാരലബ്‌ധിയുണ്ടാകും. കൃഷി, നാൽക്കാലി എന്നിവയിൽ നിന്ന്‌ ലാഭം ലഭിക്കും. യന്ത്രോപകരണങ്ങൾ വാങ്ങും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. നാനാമാർഗ്ഗങ്ങളിൽകൂടി ധനം വന്നുചേരും. ഉന്നതവ്യക്തികളുടെ സഹായം ലഭിക്കും. ധാരാളം യാത്രകൾ ചെയ്യും. പുണ്യകാര്യങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും.

പൂരുരുട്ടാതി

തൊഴിൽരംഗത്ത്‌ കുഴപ്പങ്ങൾ ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം നേടും. കുടുംബസുഖവും സന്താനസുഖവും ഉണ്ടാകും. എന്നാൽ പിതൃതുല്യരായവർ രോഗാദികൾകൊണ്ട്‌ ക്ലേശിക്കും. പുതിയ വാഹനം വാങ്ങുവാനും പഴയതു വിൽക്കുവാനും സാധിക്കും. നാനാപ്രകാരേണ ധനം വന്നുചേരും. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന്‌ ക്ഷണിക്കപ്പെടും. സ്വത്ത്‌ സംബന്ധമായ കേസുകളും തർക്കങ്ങളും പരിഹരിക്കും.

ഉത്രട്ടാതി

പലവിധ സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. വിദ്യാർത്ഥികൾക്ക്‌ പഠിപ്പിലും കായികരംഗങ്ങളിലും ശോഭിക്കാനാകും. ഉപരിപഠനത്തിനുളള ആഗ്രഹം സഫലീകരിക്കും. മേലധികാരികളിൽ നിന്നും പ്രശംസ പിടിച്ചുപറ്റും. ജോലിസ്ഥലത്ത്‌ കുഴപ്പങ്ങൾ ഉണ്ടാകും. രോഗികൾക്ക്‌ ആശ്വാസം ഉണ്ടാകും. കലാകായികരംഗത്തുളളവർക്ക്‌ അവാർഡുകൾ ലഭിക്കും.

രേവതി

പാഴ്‌ചെലവുകൾ വർദ്ധിക്കും. വലിപിടിപ്പുളള ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ വാങ്ങും. സമൂഹത്തിൽ അന്തസ്സും അംഗീകാരവും വർദ്ധിക്കും. കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കും. രോഗികൾക്ക്‌ ആശ്വാസം അനുഭവപ്പെടും. ഉദ്യോഗാർത്ഥികൾ ടെസ്‌റ്റുകളിലും പരീക്ഷകളിലും ഉന്നതവിജയം നേടും. പുണ്യതീർത്ഥ സ്നാനാദികൾ നടത്തും.

Generated from archived content: vara-nov24.html Author: dr_divakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here