ചെത്തി

തെറ്റി, തെച്ചി, ചെത്തി എന്നെല്ലാം അറിയപ്പെടുന്ന ഈ കുറ്റിച്ചെടി റൂബിയേസി സസ്യകുലത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ്‌. മഞ്ഞപ്പൂവുളളതും, ചുവന്നപൂവുളളതുമായ രണ്ടുതരം ചെത്തികളാണ്‌ പ്രധാനമായും ഉളളത്‌. പലനിറങ്ങളിൽ പൂക്കുന്ന സങ്കരവർഗ്ഗങ്ങളും കാണാറുണ്ട്‌. ഇക്‌സോറ കൊക്‌സീനിയ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം സമുദ്രതീരപ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. കടുംവേനലിലും നിത്യഹരിതമായി വളരുന്ന ഒരു അലങ്കാരചെടികൂടിയാണ്‌ ചെത്തി.

ഒന്നരമീറ്റർവരെ ഉയരത്തിൽ വളരുന്ന ചെത്തിയുടെ പൂക്കൾ കുലയായി ശാഖാഗ്രങ്ങളിൽ കാണുന്നു. ആദ്യം പച്ചയായും പഴുക്കുമ്പോൾ ഇരുണ്ട ചുവപ്പുനിറത്തിലും കാണുന്ന ചെത്തിക്കായ ഭക്ഷ്യയോഗ്യമാണ്‌.

സമൂലം ഔഷധയോഗ്യമായ ഈ ചെടിയുടെ പൂവും വേരും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഇതിലെ രാസഘടകങ്ങൾ സുഗന്ധതൈലം, ടാനിൻ കൊഴുപ്പും പുളിരസവുമുളള ഒരു വസ്‌തു, ഓർഗാനിക്‌ അംലം എന്നിവയാണ്‌.

ഔഷധപ്രയോഗങ്ങൾ

അതിസാരം, ഗ്രഹണി, ആമാതിസാരം മുതലായ രോഗങ്ങൾക്ക്‌ ചെത്തിയുടെ വേര്‌ 10ഗ്രാം ഒരു ഗ്രാം കുരുമുളകും ചേർത്ത്‌ അരച്ച്‌ വെളളത്തിലോ മോരിലോ കലക്കി രാവിലെയും, വൈകിട്ടും പതിവായി മൂന്നോ നാലോ ദിവസം കുടിച്ചാൽ ശമനം കിട്ടും.

ചെത്തിയുടെ പൂമൊട്ട്‌ ജീരകം കൂട്ടി ചതച്ച്‌ വെളളത്തിലിട്ട്‌ വെച്ചിരുന്ന്‌ ആ വെളളം നല്ലതുപോലെ അരിച്ചെടുത്ത്‌ കണ്ണിലൊഴിച്ചാൽ കണ്ണിലെ നീരും വേദനയും ശമിക്കും.

ചെത്തി സമൂലം ഇടിച്ചു പിഴിഞ്ഞ്‌ ആ നീരിൽ ഉരുക്കു വെളിച്ചെണ്ണ ചേർത്ത്‌ തേച്ചാൽ രക്‌തദൂഷ്യംകൊണ്ട്‌ ഉണ്ടാവുന്ന ചൊറി, ചിരങ്ങുകൾ മുതലായവ ക്രമേണ മറയും.

ചെത്തി പൂക്കളിറുത്ത്‌ വെയിലത്തുണക്കി, പൊടിച്ച്‌ അരിപ്പൊടിയിൽ ചേർത്ത്‌ പലഹാരം ഉണ്ടാക്കി ദിവസേന കുറച്ചുനാൾ കഴിച്ചാൽ ശരീരത്തിൽ തൊലിപുറമേ അവിടവിടെയായി ഉണ്ടാവുന്ന ചൊറി ചിരങ്ങുകൾ ശമിക്കും.

വേരിൽ നിന്നും മുളച്ച്‌ തൈകൾ ഉണ്ടാവുന്നതാണ്‌ ചെത്തിയുടെ പ്രധാന പ്രജനനമാർഗ്ഗം. നനവും തണലും ഉളള സ്ഥലങ്ങളിൽ കമ്പുമുറിച്ചുനട്ടാലും ചെടികൾ നന്നായി വളരും.

Generated from archived content: sasyangal3.html Author: dr_chandralekha_ct

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതുളസി
Next articleകറിവേപ്പില
സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here