ശവകോട്ടപച്ച (ശവംനാറിപ്പൂവ്‌&നിത്യകല്ല്യാണി)

അലങ്കാരത്തിനായി വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തുന്ന ഒരു സസ്യമാണ്‌ ശവംനാറി. ഒട്ടും ഹിതകരമല്ലാത്ത ഒരു മണമുളളതിനാലാവണം കാണാൻ ഭംഗിയുളള പൂക്കളുണ്ടാവുന്ന ഈ സസ്യത്തിന്‌ ഈ പേരു സിദ്ധിച്ചത്‌. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട വിൻക റോസിയയിൽ ഇളംചുവപ്പുനിറമുളള പൂക്കളും വിൻക ആൽബയിൽ വെളുത്ത പൂക്കളും ഉണ്ടാവുന്നു. നിത്യവും പുഷ്‌പിക്കുന്നതിനാലാവണം സംസ്‌കൃതത്തിൽ നിത്യകല്ല്യാണി, ഉഷമലരി എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നത്‌.

ഒരുമീറ്റർവരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്‌ കടുംപച്ചനിറത്തിൽ മിനുസമുളള ഇലകളാണുളളത്‌.

വളരെ അധികം ഔഷധഗുണമുളള ഈ സസ്യം ഇന്ന്‌ ശാസ്‌ത്രലോകത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്‌. ക്യാൻസർരോഗത്തിനു ശമനം വരുത്തിയേക്കുമെന്നു ഗവേഷണങ്ങൾ പറയുന്ന വിൻക്രസ്‌റ്റിൻ, വിൻബ്ലാസ്‌റ്റിൻ എന്നീ രാസഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. ഇതിനെ കൂടാതെ റെസർപിൻ എന്ന ആൽക്കലോയ്‌ഡും ഇതിൽ നിന്നും വേർതിരിക്കുന്നു. സമൂലം ഔഷധഗുണമുളള ഈ സസ്യത്തിന്റെ വേരും തൊലിയും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. വിൻഡോലിൻ എന്ന ആൽക്കലോയ്‌ഡും ഇതിൽ കണ്ടുവരുന്നു.

പ്രമേഹത്തിനും, രക്‌തസമ്മർദ്ദത്തിനും ആശ്വാസം നൽകുന്ന ഔഷധങ്ങൾ ഇതിൽനിന്നും വേർതിരിക്കുന്നു. ഇലയുടെ നീര്‌ 10 മില്ലി വീതം രണ്ടുനേരം കഴിച്ചാൽ പ്രമേഹരോഗം ശമിക്കുമെന്ന്‌ പറയപ്പെടുന്നു.

നേർത്ത സിലിണ്ടർ രൂപത്തിലുളള കായകളിൽ അനേകം വിത്തുകളുണ്ട്‌. പാകമായ വിത്തുകൾക്ക്‌ കറുപ്പുനിറമായിരിക്കും. അവ കൂടുകളിലോ ചട്ടിയിലോ മണ്ണിട്ടു പാകി കിളുർപ്പിക്കാം. കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ യോജിച്ച ഈ സസ്യം ഇവിടെ വൻതോതിൽ നടുന്നതായി അറിവില്ല. തമിഴ്‌നാട്ടിൽ പരക്കെ കൃഷിചെയ്‌തുവരുന്നു.

Generated from archived content: sasyangal12.html Author: dr_chandralekha_ct

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപൂവാംങ്കുറുന്തൽ
Next articleതുളസി
സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English