വസന്തം

സ്വപ്‌നങ്ങളുടെ മണൽത്തരികൾ

മേഘങ്ങളുടെ ഒരു തുണ്ട്‌.

എന്റെ വസ്‌ത്രങ്ങൾ ഒരു നിദ്രയിലെന്നപോലെ

അടിച്ചു പറപ്പിക്കുന്ന ഒരു കാറ്റ്‌.

മൃദുലമായ ഒരു തലചുറ്റൽ

ഇതിൽക്കൂടുതലായി അവനെ

ഞാനെങ്ങനെ വിവരിക്കും?

എന്റെ ഏറ്റവും വിലപിടിച്ച സുഗന്ധലേപനം

അവന്റെ വിയർപ്പാണ്‌.

അവന്റെ നെഞ്ചിലെ രോമക്കാടുകളിൽ

എന്റെ ലോകം അവസാനിക്കുന്നു.

മരങ്ങളുടെ സൂക്ഷ്‌മമായ ഇടങ്ങളിലേക്ക്‌

കടന്നു ചെല്ലുവാൻ;

കാടിന്‌ അവകാശമുളളതുപോലെ

നിന്നിൽ എനിക്ക്‌ അവകാശമില്ലേ?

ഞാൻ പ്രേമിക്കാൻ ആഗ്രഹിക്കുന്നു

അത്‌ എന്റെ ഹൃദയത്തിൽ

വസന്തം കൊണ്ടുവരും.

ക്രിസ്‌തു ചരിത്രത്തെ രണ്ടായി പകുത്തു;

നിനക്ക്‌ മുൻപും, നിനക്ക്‌ ശേഷവും.

എന്റെ പ്രണയവും

എന്റെ ദുഃഖങ്ങളും

എന്റെ ആഹ്ലാദങ്ങളും

നിനക്ക്‌;

നിനക്ക്‌ മാത്രം സ്വന്തം.

Generated from archived content: poem2_june7_06.html Author: dr_arya_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here