എത്ര നാൾ

പ്രേമം

ഒരു പുകച്ചിലാണ്‌

ആരവങ്ങൾക്കിടയിൽ നിശ്ശബ്‌ദയായി

അവനെ ഓർത്തുകൊണ്ടിരിക്കുക.

ഉളളു പുകയുന്നത്‌

തൊണ്ട വരളുന്നത്‌

അനുഭവിക്കുക.

അവന്റെ വണ്ടിയുടെ ഒച്ച കേൾക്കുമ്പോൾ

പുറമേ ശാന്തയായി, എന്നാൽ

പെരുമ്പറ മുഴക്കുന്ന ഒരു ഹൃദയവുമായി

ഇരിക്കുക.

എന്നിട്ട്‌, അവൻ കയറി വരുമ്പോൾ

മുഖമുയർത്താനാവാതെ

എന്തോ തിരയുന്നതായി അഭിനയിക്കുക.

അപ്പുറത്ത്‌

അവന്റെ ശബ്‌ദം കേൾക്കുമ്പോൾ

വേദനിക്കുക.

വല്ലപ്പോഴും വേദനിപ്പിക്കുക.

തുരുതുരെ ഓർമ്മിപ്പിക്കുക.

ഇങ്ങനെ ഓരോ നിമിഷവും പുകഞ്ഞ്‌ പുകഞ്ഞ്‌

എത്രനാൾ ഞാൻ ജീവിക്കും?

ഇതെടുത്തുകൊളളുക

ഈ വേദനകൾ

ഈ നിശ്ശബ്‌ദത.

Generated from archived content: poem1_june16_06.html Author: dr_arya_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here