മലയാളി വിദ്യാർത്ഥിക്ക്‌ അമേരിക്കൻ പ്രസിഡന്റിന്റെ അവാർഡ്‌ ലഭിച്ചു

വാഷിങ്ങ്‌ടൺ ഡി.സി. ഃ ആഗസ്‌റ്റ്‌ 10, 2008 മേരിലാൻഡ്‌ സ്‌റ്റേറ്റിലെ ലാനം ക്രിസ്‌ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥിയായ ജോഷ്വാ ജോസഫിന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിൽനിന്നും “ഔട്ട്‌സ്‌റ്റാൻഡിങ്ങ്‌ അക്കാഡമിക്‌ എക്‌സല്ലൻസ്‌” ന്‌ അവാർഡ്‌ ലഭിച്ചു.

ലാനം ക്രിസ്‌ത്യൻ സ്‌കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽവച്ച്‌ പ്രിൻസിപ്പൽ മിസ്‌റ്റർ റാൻഡിബർർ ഈ അവാർഡ്‌ നൽകി. കഠിനാദ്ധ്വാനം, നല്ല നാളയിലേക്കുളള സ്വപ്‌നം, സൽസ്വഭാവം, ഉയർന്ന ഗ്രേഡ്‌ എന്നീ മാനദണ്ഡങ്ങളെ കണക്കാക്കിയാണ്‌ ജോഷ്വയെ ഈ അവാർഡിന്‌ തിരഞ്ഞെടുത്തത്‌ എന്ന്‌, ടീച്ചർ മിസ്സിസ്‌ സ്‌മിത്ത്‌ രേഖപ്പെടുത്തി.

സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്‌സ്‌ ചർച്ച്‌, ഗ്രേറ്റർ വാഷിങ്ങ്‌ടണിലെ അംഗങ്ങളായ ജോയി ജോസഫിന്റെയും, റാണി ജോസഫിന്റെയും ഏക പുത്രനാണ്‌ ജോഷ്വാ ജോസഫ്‌.

Generated from archived content: news_aug18_08.html Author: dr.muralirajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here