ജൂലൈ 4,5 തീയതികളിൽ ഫിലാഡൽഫിയായിൽ വച്ച് നടത്തിയ രജത ജൂബഹിലി ആഘോഷത്തിന്റെ പിന്നിൽ നിശ്ശബ്‌ദമായി പലരും പ്രവർത്തിച്ചിരുന്നു. അതിൽ മുഖ്യമായും എടുത്തു പറയാവുന്ന രണ്ട് വ്യക്തികളാണ് ന്യൂജർസിയിൽനിന്ന് വന്ന ബോബി ജേക്കബും ഫ്ലോറിഡയിൽനിന്ന് വന്ന ബിനോയ് ജേക്കബും. രണ്ടേക്കർ സ്ഥലത്ത് കെട്ടിപ്പടുത്ത വിശാലമായ വാലിഫോർജ് കൺവൻഷൻ സെന്ററിലെ വലിയ 6 ആഡിറ്റോറിയത്തിൽ ഒരേ സമയത്ത് നടന്ന ഓരോ കാര്യപരിപാടിക്കും ശബ്‌ദവും വെളിച്ചവും ഏർപ്പെടുത്തുക, പ്രൊജക്‌ടറും സ്‌ക്രീനും പ്രവർത്തിപ്പിക്കുക, എല്ലാ ഹാളുകളിലും ബ്രോഡ്‌ബാൻഡ് വയർലെസ് ഇന്റർനെറ്റ് സൗകര്യം പ്രവർത്തനക്ഷമമാക്കുക, രജിസ്‌ട്രേഷൻ ഹാളിലും മീഡിയ റൂമിലും സ്‌കാനർ, പ്രിന്റർ, കമ്പ്യൂട്ടർ എന്നിവയുടെ സൗകര്യം ഉണ്ടാക്കുക, മുഖ്യ സ്‌റ്റേജിലെ കാര്യപരിപാടികൾ ക്ലോസ് സർക്യൂട്ടി ടിവി സ്‌ക്രീനിലൂടെ എല്ലായിടത്തും പ്രദർശിപ്പിക്കുക എന്നിങ്ങനെയുളള നിരവധി സാങ്കേതിക സംവിധാനങ്ങൾ നടത്തി, വളരെ മികവോടെ, തങ്ങളുടെ ആത്മാർത്ഥതയും കാര്യക്ഷമതയും പ്രകടമാക്കി കൺവൻഷന്റെ വിജയത്തിന്റെ പങ്കാളികളായി.
Generated from archived content: news2_july21_08.html Author: dr.muralirajan