യു.എസ്‌. – ഇൻഡ്യ ന്യൂക്ലിയർ എഗ്രിമെന്റ്‌ വാഷിംങ്ങ്‌ടൺ ഡി.സി.യിൽ ആഘോഷിച്ചു

വാഷിംങ്ങ്‌ടൺ ഡി.സി – മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബർ രണ്ട്‌, ഇന്ത്യക്ക്‌ രണ്ടുതരത്തിൽ മഹത്തായതായി മാറി. ഇന്ന്‌ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ കൊണ്ഡാലിസാ റൈസ്‌, ഇൻഡ്യൻ കമ്മ്യൂണിറ്റിയിലെ നേതാക്കൻമാരേയും, ഡിപ്ലോമാറ്റ്‌സിനെയും, ന്യൂസ്‌ മീഡിയായെയും ക്ഷണിച്ച്‌ വരുത്തി, “യു.എസ്‌ ഇൻഡ്യ ന്യൂക്ലിയർ കോ-ഓപ്പറേഷൻ അപ്രൂവൽ ആന്റ്‌ നോൺ പ്രൊലിഫറേഷൻ എൻഹാൻസ്‌മെന്റ്‌​‍്‌ ആക്ട്‌ (എച്ച്‌. ആർ. 7081) ” സെനറ്റിൽ പാസ്സായതിന്റെ ആഘോഷം നടത്തി. ഈ ആക്ട്‌ പാസ്സായത്‌ യു.എസ്‌. ഇൻഡ്യ സംബന്ധത്തിന്റെ വലിയ വിജയമായി കാണുന്നു. അമേരിക്കയിലെ ഇൻഡ്യാക്കാരും, അമേരിക്കയിലെ ഇൻഡ്യൻ സംഘടനകളും, ഈ ബിൽ പാസ്സാക്കി എടുക്കുന്നതിനായി വളരെ അധികം പരിശ്രമിച്ചിരുന്നു. കൊണ്ഡാലിസാ റൈസ്‌, അമേരിക്കൻ ഇൻഡ്യൻ നേതാക്കളും, ഡിപ്ലോമാറ്റ്‌സും ഉൾപ്പെട്ട ഈ മീറ്റിങ്ങിനെ അഭിസംബോധനചെയ്ത്‌, ന്യൂക്ലിയർ എഗ്രിമെന്റിന്റെ മഹത്വത്തെപ്പറ്റി വിവരിക്കുകയും, ന്യൂഡൽഹിയിൽ വച്ച്‌ രണ്ടു ദിവസത്തിനുള്ളിൽ ഒപ്പു വയ്‌ക്കുമെന്നും അറിയിച്ചു.

ചരിത്രം കുറിക്കുന്ന ഈ എഗ്രിമെന്റ്‌ രണ്ടു രാഷ്‌ട്രത്തിന്റെയും സുരക്ഷ ശക്തിപ്പെടുത്തുമെന്നും, ഗ്ലോബൽ ന്യൂക്ലിയൽ ടെക്‌നോളജിയുടെ മുഖ്യധാരയിൽ പ്രവേശിക്കുകയും ചെയ്യുകയാണ്‌.

കൊണ്ഡാലിസാ റൈസ്‌, പ്രധാനമന്ത്രി ശ്രീ. മൻമോഹൻ സിംഗിന്റെ ദിർഘവീക്ഷണത്തിനും, യു.എസ്‌.പ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിനും യു. എസ്‌. കോൺഗ്രസ്സിലെ അംഗങ്ങൾക്കും, സെനറ്റിനും, രണ്ടുരാജ്യത്തെ ഡിപ്ലോമാറ്റ്‌സിനും, അമേരിക്കൻ ഇൻഡ്യൻ കമ്മ്യൂണിറ്റി നേതാക്കൾക്കും നന്ദി പറഞ്ഞു.

Generated from archived content: news1_oct4_08.html Author: dr.muralirajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here