കേരള കൾച്ചറൽ അസോസയേഷൻ ഓഫ് ന്യൂയോർക്കിന്റെ ഓഫീസ് സമുച്ചയത്തിൽ വച്ച് നവംബർ 22 ന് ഫോക്കാനായുടെ ജനറൽ ബോഡി മീറ്റിങ്ങും, ട്രസ്‌റ്റിബോർഡ് മീറ്റിങ്ങും നടത്തി, വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി, 2008 – 2010 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.
24 മലയാളി അസോസിയേഷനുകളിൽ നിന്ന് 125ൽ പരം ഡെലിഗേറ്റ്‌സ് പങ്കെടുത്ത ഈ മീറ്റിങ്ങിൽ പ്രവേശനം ഡെലിഗേറ്റ്‌സിന് മാത്രമേ അനുവദിച്ചിരുന്നുള്ളു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കാനഡായിൽ നിന്നും പങ്കെടുത്ത പ്രതിനിധികളുടെ ആദിത്യസൽക്കാരത്തിന്റെ ചുമതല കേരളകൾചറൽ അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ഏറ്റെടുത്തിരുന്നു.
ജനറൽ ബോഡി മീറ്റിങ്ങിൽ ഫൊക്കാന 2006 – 2008ലെ സെക്രട്ടറി ശ്രീ സുദാ കർത്താ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ ബോഡിയുടെ നിർദ്ദേശപ്രകാരം ചില മാറ്റങ്ങൾ വരുത്തി ഐക്യകണ്ഠന റിപ്പോർട്ട് പാസ്സാക്കി. ഫൊക്കാന 2006 – 2008 ലെ ട്രഷറർ ശ്രീ രാജുസക്കറിയ, ആഡിറ്റ് ചെയ്‌ത കണക്കും, റിപ്പോർട്ടും, ബാലൻസ്‌ഷീറ്റും അവതരിപ്പിച്ചു. ജനറൽ ബോഡി സർവ്വ സമ്മതത്തോട് ഇത് പാസ്സാക്കി.
അജൻഡയിലെ അടുത്ത പരിപാടി 2008 – 2010ലെ ഭരണകർത്താക്കളെ തിരഞ്ഞെടുക്കുന്ന ഇനമായിരുന്നു. ഇലക്ഷൻ കമ്മറ്റിയിൽ നക്ഷിപ്തമായി അധികാരത്തിൽ, ശ്രീ ഷിബു ഐസക്ക്, ശ്രീ. ജോർജ്ജ് കോരത്ത, ശ്രീ. ജോയ് സമാൻലൂക്കോസ്, തിരഞ്ഞെടുപ്പിന്റെ ചടങ്ങുകൾ നിയമാനുസൃതമായി പൂർത്തിയാക്കി. ഒരു സ്‌ഥാനത്തേക്കുപോലും മത്സരം ഇല്ലാതിരുന്നതിനാൽ ഫൊക്കാനായുടെ 2008 – 2010 ലെ എല്ലാ ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് ഐകകണ്ഠന നടന്നു.
പ്രസിഡന്റായി ശ്രീ പോൾ കറുകപ്പിള്ളിയേയും (ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ, ന്യൂയോർക്ക്), വൈസ് പ്രസിഡന്റായി ശ്രീമതി മറിയാമ്മ പിള്ള (ഇല്ലനോയി മലയാളി അസോസിയേഷൻ, ഇല്ലിനോയിയെയും, സെക്രട്ടറിയായി ശ്രീ ഷഹി പ്രഭാകരൻ (കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്‌ടൺ)നെയും അസോസിയേറ്റ് സെക്രട്ടററിയായി ശ്രീ ബോബി ജേക്കബിനേയും (പമ്പാ, ഫിലാഡൽഫിയ), ട്രഷററായി ശ്രീമതി ലീലാമറോട് ( കേരളസമാജം, ന്യൂയോർക്ക്) നെയും, അസ്സിയേറ്റ് ട്രഷററായി ശ്രീ. ജോർജി വറുഗീസിനെയും (കൈരളി, ഫ്ലോറിഡ) തിരഞ്ഞെടുത്തു.
നാഷണൽ കമ്മറ്റി മെംബറായി കുര്യാകോസ് ജോസഫ് (ടോറൊന്റോ മലയാളി സമാജം), ജേക്കബ് വർഗ്ഗീസ് (മാം, മേരിലാസ്) ജോസഫ് കുരിയപ്പുറം (എച്ച് വി. എം. എ. ന്യൂയോർക്ക), വർഗ്ഗീസ് പാലമലയിൽ (മിഡ്‌വെസ്‌റ്റ്, ഇല്ലിനോയ്), വർഗ്ഗീസ് പോത്താനിക്കാട് (കേരളസമാജം ന്യൂയോർക്ക്) ജി. കെ. പിളൈ (മാഗ്, ഹുസ്‌റ്റൺ) മാത്യൂ ഫിലിപ്പ് (പമ്പാ, ഫിലാഡൽ ഫിയാ), കെ.പി. ആഡ്രൂസ് (കേരള കൾചറൽ അസോസിയേഷൻ, ന്യൂയോർക്ക) പി.വി ചെറിയാൻ (ഫ്‌ളോറിഡാ), ജോയി, ചാക്കപ്പൻ (കെ.സി.എഫ്, ന്യൂജർസി), എന്നിവരെ തിരഞ്ഞെടുത്തു.
ബോർഡ് ഓഫ് ട്രസ്‌റ്റിയുടെ ഒഴിവുള്ള സ്‌ഥാനങ്ങളിലേക്ക്, അംഗങ്ങളായി ജേക്കബ് പടവത്തിൽ (ഫ്‌ളോറിഡാ), ആനിപോൾ (ന്യൂയോർക്ക്) ടോമികൊക്കാട്ട് (കാനഡ) എന്നിവരെ തിരിഞ്ഞെടുത്തു.
റീജയണൽ വൈസ് പ്രിസിഡന്റായി രഘുനാഥൻ നായർ, ദേവസി പാലാട്ടി, ജോസഫ് പോത്തൻ, എബ്രഹാം പി ചാക്കോ, സിറിയക്ക് കൂവക്കാട്ടിൽ ബോബിൻ കൊടുവാത്ത്. ജോൺ പി. ജോൺ എന്നിവരെയും യൂത്ത് മെംബറായി ഗണേശ് നായരേയും തിരഞ്ഞെടുത്തു.
2008 – 2010 ലെ കൺവെൻഷൻ ചെയർമാനായി പീലിപ്പോസ് ഫിലിപിനെയും, നയൂസ് ആന്റ് മീഡിയ പബ്‌ളിക്ക് റിലേഷൻസ് കൺവീനറായി ഡോ. മുളീരാജനേയും പ്രസിഡന്റ് ശ്രീ പോൾ കറുകപ്പള്ളിൽ നോമിനേറ്റ് ചെയ്‌തു.
മന്നു മണിയോട് സമാപിച്ചു ജനറൽ കൗൺസിൽ, ഒരു പ്രസ്സ് കോൺഫറൻസ് നടത്തുകയും, പ്രമുഖ പത്ര, ടി.വി. പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ചെയ്‌തു.
Generated from archived content: news1_nov26_08.html Author: dr.muralirajan
Click this button or press Ctrl+G to toggle between Malayalam and English