കാലിഫോർണിയഃ- കേരളത്തിലെ വിനോദസഞ്ചാര വികസനവും, വ്യവസായ വികസനവും ലക്ഷ്യമിട്ടുകൊണ്ട്, കേരളത്തിന്റെ ആഭ്യന്തമന്ത്രിയായ ശ്രീ. കോടിയേരി ബാലകൃഷ്‌ണനും, വ്യവസായ മന്ത്രിയായ ശ്രീ എളമരം കരീമും, ഇവരോടൊപ്പം സംബന്ധിത വിഭാഗത്തിലെ സെക്രട്ടറിമാരും അമേരിക്കയിലെ കാലിഫോർണിയ, ന്യൂയോർക്ക്, വാഷിങ്ങ്‌ടൺ ഡി.സി. തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. കാലിഫോർണിയായിലെ മുഖ്യമലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കാലിഫോർണിയ (മങ്ക) ഇവർക്ക് ഊഷ്‌മളമായ സ്വീകരണവും സന്ധ്യാവിരുന്നും നൽകി ഇവരെ ആദരിച്ചു. സെക്രട്ടറിമാരായ ശ്രീ. ടി. ബാലകൃഷ്‌ണൻ, ശ്രീ. പി.എച്ച്. കുര്യൻ, ശ്രീ. മനോജ് ജോഷി, ഡോ.വേണു എന്നിവരും, നോർക്ക് ഡയറക്‌ടർ, ഡോ.അനുരുദ്ധനും, മന്ത്രിമാരോടൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഢംബരങ്ങളോ, പ്രൗഢഗംഭീരങ്ങളായ ആർഭാടങ്ങളോ ഇല്ലാതെ ജനപ്രതിനിധികളായ മന്ത്രിമാർക്ക്, ജനങ്ങളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും, അവരുമായി സൗഹൃദം പുലർത്തുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്ന രീതിയിലുള്ള ലളിതമായ ഒരു സ്വീകരണമാണ് മന്ത്രിമാർ താൽപര്യപ്പെടുന്നത് എന്ന നിർദ്ദേശമനുസരിച്ച്, വളരെ ലളിതമായ ഒരു ചടങ്ങിൽ, സ്വീകരണവും അത്താഴവിരുന്നും നൽകി, അവരെ സ്‌നേഹമായി ആദരിച്ചു.
മങ്ക ചെയർമാൻ ശ്രീ. ഫിലിപ്പ് കറുകപ്പറമ്പിൽ മന്ത്രിമാർക്കും കുടുംബത്തിനും, മറ്റു വിശിഷ്‌ട അതിഥികൾക്കും സ്വാഗതാശംസകൾ അർപ്പിക്കുകയും, അമേരിക്കയിലെ നല്ല കാര്യങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു. തുടർന്ന് ടൂറിസം സെക്രട്ടറി, കേരളത്തിൽ വളരെ ലാഭകരമായി മുന്നേറുന്നതും, ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നതുമായ വിനോദസഞ്ചാര മേഖലയെപ്പറ്റി വിശദമായി പ്രസംഗിച്ചു. വ്യവസായ വകുപ്പ് സെക്രട്ടറി ശ്രീ. പി.എച്ച്. കുര്യൻ, കേരളം ഇന്ന് വ്യവസായ സംരംഭങ്ങൾക്ക് വളരെ അനൂകൂലമായ സാഹചര്യത്തിന് രൂപം കൊടുത്തിട്ടുണ്ട് എന്നും പ്രവാസികൾ ഈ സംരംഭങ്ങളിൽ പങ്കാളികളാകണം എന്നും അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ സിനിമാ നടനും, നിർമ്മാതാവുമായ തമ്പി ആന്റണിയും, നോർക്ക് ഡയറക്‌ടറും, ഫോക്കാനയുടെ സ്‌ഥാപക നേതാക്കളിൽ പെടുന്ന ഡോ. അനിരുദ്ധൻ പ്രസംഗിച്ചു.
‘മങ്ക’ വൈസ് പ്രസിഡന്റ് ഡോ. അജിത്ത് നായർ ബഹുമാന്യ മന്ത്രിമാർക്കും, കുടുംബത്തിനും അവർക്കൊപ്പം അനുഗമിച്ച സെക്രട്ടറിമാർക്കും ചടങ്ങിൽ പങ്കെടുത്ത എല്ലാ മലയാളി സുഹൃത്തുക്കൾക്കും കൃതജ്ഞത രേഖപ്പെടുത്തി. എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ. ടോജോ തോമസ്, മാസ്‌റ്റർ ഓഫ് സെറിമണി ആയിരുന്നു. ഈ അവസരത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര വെബ്‌സെറ്റിൽ നിന്ന് മങ്കയുടെ വെബ് സെറ്റായ ജജജഭടമണുമ ൂണാവണപഭൂനരലേക്ക് ഒരു ലിങ്ക് കൊടുക്കണമെന്ന അഭ്യർത്ഥനയും, ചർച്ചയും ഉണ്ടായി.
ബഹുമാന്യ മന്ത്രിമാർ ജനങ്ങളോടൊപ്പം ഇരുന്ന്, ഭക്ഷണം കഴിക്കുകയും, ഓരോരുത്തരോടും ചെന്ന് അവരുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്‌തു. ഒരു മഹത്തായ ജനാധിപത്യ ഭരണകർത്താക്കളുടെ മാതൃക പ്രദർശിപ്പിച്ചത് വളരെ ശ്രദ്ധേയവും അഭിനന്ദനീയും ആയിരുന്നു. മങ്ക പ്രതിനിധികളായ ഫിലിപ്പ് കറുകപ്പറമ്പിൽ ടോജോ തോമസ്, ഡോ.അജിത്ത് നായർ, ജോസ് മാമ്പിള്ളി, അനിൽ നായർ, ബാബു ആലുംമൂട്ടിൽ, എന്നിവർ വിരുന്ന് സൽക്കാരത്തിലും തുടർന്നു നടന്ന മീറ്റിംങ്ങിനും നോതൃത്ത്വം നൽകി വൈകുനേന്നരം 7 മണിക്ക് തുടങ്ങിയ ഈ സ്വീകരണ ചടങ്ങ് രാത്രി 10 മണിയോടെയാണ് സമാപിച്ചത്.
ഫോട്ടോയിൽ (വലത്തു നിന്നും ഇടത്തോട്ട്) റ്റോജോ തോമസ്, എക്‌സികൂട്ടീവ് വൈസ് പ്രസിഡന്റ്, മങ്ക, ഫിലിപ്പ് കറുകപ്പറമ്പിൽ ചെയർമാൻ, മങ്ക, ശ്രീ എളമരം കരീം, ശ്രീമതി കരീം, ശ്രി. കൊടിയേരി ബാലകൃഷ്‌ണൻ, ശ്രീമതി. ബാലകൃഷ്‌ണൻ, ഡോ.അജിത്ത് നായർ, വൈസ് പ്രസിഡന്റ്, മങ്ക, അനിൽ നായർ, ബോർഡ് മെമ്പർ, മങ്ക,ബാബു ആലുംമൂട്ടിൽ മങ്ക ജോസ് മാമ്പിള്ളി, സെക്രട്ടറി, മങ്ക, ഡോ. അനിരുദ്ധൻ, നോർക്ക്് ഡയറക്‌ടർ.
Generated from archived content: news1_nov17_08.html Author: dr.muralirajan