ഫൊക്കാനാ രജതജൂബിലി ആഘോഷങ്ങളിൽ കുട്ടികൾക്കും പങ്കാളിത്തം

ജൂലൈ 4, 5 തീയതികളിൽ ഫിലാഡൽഫിയായിലെ കേരളാനഗരിൽവച്ച്‌ നടത്തിയ ഫൊക്കാനാ രജതജൂബിലി ആഘോഷം എല്ലാവിധത്തിലും അപൂർവ്വവും അവിസ്‌മരണീയവുമായിരുന്നു.

എല്ലാ ഫൊക്കാന സമ്മേളനങ്ങളിലും മുതിർന്നവരും യുവതലമുറയും മാത്രമായിരുന്നു സജീവമായി കളികളിലും കലാമത്സരങ്ങളിലും പങ്കെടുത്തിരുന്നത്‌. ഈ വർഷത്തെ സമ്മേളനത്തിൽ വളരെ അധികൾ കുട്ടികൾ, നൃത്തം, ചതുരംഗം തുടങ്ങിയ പല മത്സരങ്ങളിലും പങ്കെടുത്തു. എല്ലാ മത്സരങ്ങൾക്കും കൂടി കൂടുതൽ സംഖ്യ നേടി മുന്നിൽ വന്ന രണ്ടു ശൈശവ പ്രതിഭകളാണ്‌ “ഫൊക്കാനാ ശൈശവ പ്രതിഭ”കളായി തിരഞ്ഞെടുക്കപ്പെട്ട നിഖിൽ റോയിയും, നിതിക്‌ റോയിയും. ഇവർക്ക്‌ ഫൊക്കാന സമാപന സമ്മേളനത്തിൽ വച്ച്‌ പ്രസിഡന്റ്‌ പോൾ കറുകപ്പളളിയും കൺവൻഷൻ ചെയർമാൻ അലക്‌സ്‌ തോമസും ട്രോഫി സമ്മാനിച്ചു.

Generated from archived content: news1_july31_08.html Author: dr.muralirajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here