വാഷിങ്ങ്‌ടൺ ഡി.സി ഃ വാഷിങ്ങ്‌ടൺ ഡ.സി പ്രാന്തപ്രദേശത്തുളള ശ്രീനാരായണ മിഷൻ സെന്റർ (എസ്.എൻ.എം.സി) എന്ന മലയാളി സംഘടന ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്തകളെ വിശ്വസിക്കുന്നവരും പിൻതുടരുന്നവരുമായ ഒരുകൂട്ടം വ്യക്തികൾ അഞ്ചുവർഷം മുൻപ് തുടങ്ങിവച്ചതാണ്. ഒരു നോൺ പ്രോഫിറ്റ് സംഘടനയായി രജിസ്‌റ്റർ ചെയ്‌ത ഈ സംഘടന ഇന്ന് 250 അംഗങ്ങൾ ഉളള ഒരു സംഘടനയായി വളർന്നിരിക്കുകയാണ്. എല്ലാവർഷവും ഉല്ലാസയാത്രകളും ഓണ ചതയാഘോഷങ്ങളും നടത്തുന്ന എസ്.എൻ.എം.സി, ഈ വർഷം ഒരു ‘കുക്ക് ആന്റ് ഈറ്റ്’ പിക്‌നിക്ക് പരിപാടി ജൂലൈ 27 ന് മേരിലാന്റിലെ എല്ലികോട്ട് സിറ്റിയിൽ സ്ഥിതിചെയ്യുന്ന സെന്റിനിയൻ പാർക്കിൽവച്ച് നടത്തി. മദ്ധ്യാഹ്‌നത്തോടെ സ്‌ത്രീകളും പുരുഷൻമാരും കുട്ടികളും ഒന്നടങ്കം വിവിധ കളികളിലും കായികമത്സരങ്ങളിലും പങ്കെടുത്തു.
Generated from archived content: news1_july29_08.html Author: dr.muralirajan