‘മഷിക്കൂട്’ സൂക്ഷിക്കുന്ന കവി നാളത്തേയ്‌ക്കുള്ള നന്മയുടെ നിറങ്ങളെ ആവാഹിക്കുകയും സൂക്ഷിച്ചുവയ്‌ക്കുകയും ചെയ്യുന്നു. കവിത ‘മൂന്നാം കണ്ണിലെ തീയാണ് എന്നു തിരിച്ചറിയുന്ന ഇദ്ദേഹം ആ വെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകളുടെ വൈരൂപ്യങ്ങൾ വെളിപ്പെടുത്തുന്നു. മോഹക്കാഴ്‌ചകളുടെ മറുപുറം വൈരൂപ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. മുഖം മൂടി അഴിച്ചുവച്ച് ആറു ചുവടെങ്കിലും നടക്കാൻ നമ്മെ ക്ഷണിക്കുന്നു. രക്തരൂഷിതസമരങ്ങളോടും കറപുരണ്ട പ്രത്യയശാസ്‌ത്രങ്ങളോടും വിടപറഞ്ഞ് നല്ല കാലങ്ങളെ ആവാഹിച്ചു വരുത്താൻ കവിയുടെ തൂലിക ഇനിയും ശക്തി സംഭരിക്കേണ്ടതുണ്ട്. നമുക്കറിയാത്ത തെരുവിൽ എ അയ്യപ്പനുണ്ടെന്നും ദയാവധം ചെയ്യപ്പെട്ട ഗാന്ധിജിയുടെ ആത്മാവ് മതാന്ധതയുടെ മഷിപുരണ്ട പ്രവാചകർക്ക് മാപ്പുകൊടുക്കില്ലെന്നും ഈ കവി വിളിച്ചു പറയുന്നു.
കാല്‌പനിക ഭാഷ മാരിവില്ലിനേയും സ്വപ്‌നത്തേയും കൂട്ടുപിടിക്കുന്നു. പകൽ പഴകിയാൽ ചിലപ്പോൾ ഇരുട്ടായേക്കുമെന്ന് ഈ ഭാവന ഭയപ്പെടുന്നു. എഴുതുന്നത് കവിയാണെങ്കിലും ജീവിതം കവിയുടേതല്ല എന്ന് വിളിച്ചു പറയുന്നതിലെ ആർജ്ജവം ഈ സമാഹാരത്തിന് മേന്മനൽകുന്നു.
കവിതയുടെ ഒഴുക്കിന് പ്രതിബന്ധമായി ചില പദങ്ങൾ ഒറ്റപ്പെട്ടുനിൽക്കുന്നു. എന്നത് ഒരു ബാലാരിഷ്‌ടതയായി കണക്കാക്കാമെങ്കിൽ ഈ കവിയിൽ നിന്ന് അനവധി നല്ല കവിതകൾ ഇനിയും പിറക്കാനിരിക്കുന്നു.
ഗ്രന്ഥകർത്താ – സുധി പുത്തൻവേലിക്കര
പ്രസാധകർ – എച്ച് ആൻഡ് സി പബ്ലിഷിംഗ് ഹൗസ് തൃശൂർ, പേജ് 48, വില – 40&-രൂ.
Generated from archived content: book1_jan5_11.html Author: dr.ligi_joseph