മതാന്ധമായ മനുഷ്യക്കുരുതിയുടെ സാക്ഷ്യങ്ങൾ

ശപിക്കപ്പെട്ട കാലത്തിന്റെ ഗർഭാശയത്തിൽ കുരുന്നു ജീവന്റെ പിടച്ചിലുണ്ട്‌; മരണപ്പെട്ട രോദനമുണ്ട്‌. ഉറക്കം കെടുത്തുന്ന അത്തരം അനുഭവങ്ങളുടെ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3615ഡഡാട ഡഡാടമാ​‍െ സാക്ഷ്യങ്ങളാണ്‌ സച്ചിദാനന്ദന്റെ പുതിയ കവിത.ഡഡാടമാപ ഡഡാപ 2002 മാർച്ചിൽ ഇന്ത്യയുടെ മാനം മുടിച്ചുകളഞ്ഞ മതാന്ധമായ മനുഷ്യക്കുരുതിയുടെ ചിത്രങ്ങൾ. മാനവീയതയ്‌ക്കു നേരെ നിരന്തരം സംഭവിക്കുന്ന ആക്രമണങ്ങൾ. പുരുഷന്മാർ പോരടിച്ചു മരിക്കുന്നു. ആയുധക്കളിക്ക്‌ അറച്ചുനിൽക്കുന്ന പുരുഷന്മാരെ വളകൾ ഊരിക്കൊടുത്ത്‌ പെണ്ണുങ്ങൾ പരിഹസിക്കുന്നു. തട്ടമിട്ട കൂട്ടുകാരികളെ പെൺകുട്ടികൾ തിരഞ്ഞുപിടിച്ച്‌ മൊട്ടയടിക്കുന്നു. മുലപ്പാൽകൊണ്ട്‌ തീയാളിക്കത്തിക്കുകയും താരാട്ടുപാട്ടിൽ ഭൂകമ്പങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. രാവണന്‌ അമ്പലങ്ങൾ പണിയുന്നു. വാക്കുകൾക്ക്‌ അർത്ഥം നഷ്‌ടപ്പെട്ട്‌ അവ പ്രതീകങ്ങളായി മാറുന്നു. ആഹ്ലാദകാരിയായ താമരപ്പൂവ്‌ അക്രമരാഷ്‌ട്രീയത്തിന്റെ അടയാളമായി അധഃപതിക്കുന്നു.

‘പിറവി’ എന്ന കവിത വീണ്ടും വായിക്കുമ്പോൾ മനസ്സാകെ അസ്വാസ്ഥ്യത്തിന്റെ മണി മുഴങ്ങുന്നു…

ആധുനിക ഇന്ത്യയിൽ മുഴങ്ങുന്ന ഹിംസയുടെ മന്ത്രം സച്ചിദാനന്ദന്റെ കവിതയുടെ മുഴക്കമായിത്തീരുന്നു. അതിൽ ഹൃദയത്തിന്റെ വിങ്ങലുകൾ അലയടിക്കുന്നു. കാലത്തോട്‌ ബന്ധപ്പെട്ട ഈ കവിതകൾക്ക്‌ ശക്തമായ രാഷ്‌ട്രീയമുണ്ട്‌. ആ രാഷ്‌ട്രീയമാണ്‌ അവയുടെ ആകർഷണം. ദേശീയതയെ മരണപ്പെടുത്തുന്ന വർഗ്ഗീയതയുടെ നിറം കറുപ്പല്ല കാവിയാണെന്ന്‌ കണ്ടെത്തുന്നു.

കപടദേശീയതയെ തിരസ്‌കരിക്കുന്നതോടൊപ്പം ഇടതുവലതു രാഷ്‌ട്രീയത്തിന്റെ കാപട്യവും കവിതയുടെ മുൻമുനയിൽ നില്‌ക്കുന്നുണ്ട്‌….രാഷ്‌ട്രീയവ്യവസ്ഥയിൽ സംഭവിക്കുന്ന അപമാനവീകരണം പാർട്ടിക്കണ്ണട വയ്‌ക്കാത്തവർക്ക്‌ ഈ കവിതകളിൽ വായിച്ചെടുക്കാം.

സച്ചിദാനന്ദന്റെ കവിതയിൽ കാലാനുസൃതമായി സംഭവിക്കുന്ന നവീകരണത്തെ സാക്ഷ്യപ്പെടുത്തുന്നതാണ്‌ ഈ സമാഹാരത്തിലെ കവിതകൾ ഏറെയും. എന്നും നവീകരിച്ചുകൊണ്ട്‌, പോയ നാല്‌ പതിറ്റാണ്ടായി മലയാള കവിതയിലെ ശക്തമായ സാന്നിദ്ധ്യമാണല്ലോ സച്ചിദാനന്ദൻ. അസ്‌തിത്വദർശനമുൾക്കൊളളുന്ന അറുപതുകളിലെ കവിതകൾ. അടിയന്തിരാവസ്ഥക്കാലത്ത്‌ പ്രതിഷേധവും പ്രതിരോധവും നിറഞ്ഞ ‘നാവുമരം’, ‘കാവൽ’ തുടങ്ങിയ കവിതകൾ. തുടർന്ന്‌ സ്‌ത്രീ-ദളിത്‌-പരിസ്ഥിതിപ്രശ്‌നങ്ങളുടെ ആവിഷ്‌കാരം. ജീവിതാന്തർഭാവയാഥാർത്ഥ്യത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സച്ചിദാനന്ദന്റെ പുതിയ കവിതയിൽ തീക്ഷ്‌ണമയ കവിസാന്നിദ്ധ്യം അനുഭവവേദ്യമാകുന്നു.

സച്ചിദാനന്ദന്റെ കവിതയുടെ കനൽ കെട്ടുപോയിട്ടില്ല എന്നു വെളിപ്പെടുത്തുന്നവയാണ്‌ ഈ രചനകൾ….ശരിയാണ്‌. കവിതയുടെ മനസ്സിൽ തീയാളുന്നുണ്ട്‌. അത്‌ അക്ഷരങ്ങളിലൂടെ, അവ സൃഷ്‌ടിക്കുന്ന ദുരന്താർത്ഥങ്ങളിലൂടെ ഊതിപ്പടർത്താൻ, പകർത്താൻ കഴിവുറ്റവയാണ്‌ ഈ കവിതകൾ. അതുകൊണ്ടുതന്നെ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3615ഡഡാട ഡഡാടമാ​‍െ ‘സാക്ഷ്യങ്ങൾ’ഡഡാടമാപ ഡഡാപ എന്റെ ഉറക്കം നഷ്‌ടപ്പെടുത്തുന്നു. ഞാൻ ഭയക്കുകയും നെഞ്ചിൽ ചേർത്തു പിടിക്കുകയും ചെയ്യുന്ന ജീവിതാന്തർഭാവയാഥാർത്ഥ്യങ്ങളുടെ കവിത.

കലാകൗമുദി, ജൂലൈ 18, 2004

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=3615ഡഡാട ഡഡാടമാ​‍െ ‘സാക്ഷ്യങ്ങൾ’ഡഡാടമാപ ഡഡാപ,

കവിത,

സച്ചിദാനന്ദൻ,

ഡി സി ബുക്‌സ്‌,

വില ഃ 36.00

Generated from archived content: book-sept8.html Author: dr-george-onakkur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here