കവിത ധ്യാനത്തിന്റെ ജ്ഞാനോദയമാകുമ്പോൾ

ചെറുതും വലുതുമായ അമ്പത്തിരണ്ടു കവിതകളുടെ ഒരു സമാഹാരമാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=2764ഡഡാട ഡഡാടമാ​‍െ കാലപ്രയാഗഡഡാടമാപ ഡഡാപ. സമകാലിക സമസ്യകൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന ഒരു കവിമനസ്സിന്റെ ഉദ്വിഗ്നതകളിൽ നിന്നുറപൊട്ടുന്ന വിഹ്വലവും വിഭ്രാമകവുമായ അവസ്ഥാന്തരങ്ങളും അവസ്ഥാന്തരങ്ങളിലും ശുഭകാമനയുടെ സ്വരശ്രുതികൾ പൊഴിക്കുവാനുളള ഊർജിതാശയത്വവും പ്രഭാവർമയുടെ കവിതയുടെ വരപ്രസാദങ്ങളായതും ആ പ്രസാദാത്മകതയാണ്‌….

മേഘദീപകം, ആനന്ദകീർത്തനം, കാലപ്രയാഗ തുടങ്ങിയ ശ്രദ്ധേയങ്ങളായ കവിതകളിൽ ജീവിതസത്യങ്ങൾ നിർദ്ധാരണം ചെയ്യുമ്പോഴനുഭവിക്കുന്ന വിങ്ങലും വിതുമ്പലുമല്ല ആ കവിമനസ്സിന്റെ പ്രാർത്ഥനയുടെ കരുത്താണ്‌ ഏറെ ആസ്വാദ്യമായനുഭവപ്പെടുക. പ്രത്യാശ കൈവെടിയാത്ത ശുഭചിന്ത ഒരു സുഗന്ധമായി ആ കവിതകളിലരിച്ചു നിൽക്കുന്നു. ആ ചിന്തയുടെ കനൽ ഒരു ദുരന്തബോധത്തിൽനിന്നു നീറ്റിയെടുത്തിട്ടുളളതാണെന്നുകൂടി അറിയുമ്പോഴേ വർമയുടെ കവിതയുടെ നിയതാർത്ഥങ്ങളിലേക്കു കടന്നുചെല്ലുവാനാവൂ…

പ്രയാഗ പുണ്യതീർത്ഥമാണ്‌ എന്ന്‌ പറഞ്ഞുവല്ലോ. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്നിടം. സരസ്വതി നദി ഇന്നില്ല. അന്തർവാഹിനിയായാണ്‌ അതു പ്രവഹിക്കുന്നത്‌ എന്ന്‌ സങ്കല്പം. ഈ മൂന്നു നദികളുടെയും സംഗമമണ്ഡലം ത്രിവേണി എന്ന പേരിലുമറിയപ്പെടുന്നു. ഭാരതീയ സംസ്‌കൃതിയുടെ സമസ്‌തവിശുദ്ധിയുടെയും ഉറവകളൊത്തു ചേരുന്ന ഇടംതന്നെ. അവിടെ സ്‌നാനം ചെയ്‌താൽ സർവപാപങ്ങളിൽനിന്നും മുക്തി നേടാം എന്നു വിശ്വാസം. ആയിരത്താണ്ടുകളായി ഒരു ജനതയുടെ ആത്മാവിൽ കെടാതെ നില്‌ക്കുന്ന വിശ്വാസം തന്നെ. അതുപോലെയുളള വിശ്വാസങ്ങളിൽ വികസ്വരമായ ഒരു സംസ്‌കൃതി ഭാരതത്തിന്‌ എന്നും സ്വന്തം! കവിയും ആ വിശ്വാസത്തിന്റെ തേജഃകണം ഉളളിൽ പേറി നടക്കുന്നു. ആ പ്രസരണാനുഭൂതിയോടെ പ്രയാഗയിൽ മുങ്ങിനിവരുന്നു. എന്നാൽ അങ്ങനെ മുങ്ങി നിവർന്നു ‘നൂറ്റൊന്നു കുളി’ കഴിഞ്ഞ്‌ ശുദ്ധികൈവരിച്ചപ്പോൾ നിന്നുപോകുന്നതല്ല ഇവിടെ പ്രസക്തം. പ്രയാഗയിലെത്തിയ മുഹൂർത്തം തന്നിലുണർത്തുന്ന വിവിധ ഭാവതരംഗങ്ങളിൽ മനസ്സ്‌ അറിയാതെ എവിടെയൊക്കെയോ നീന്തി കടന്നുചെല്ലുന്നു. പരിമിതപ്പെട്ട ജീവിതകാലത്തിനിടയിൽ, രണ്ടു നൂറ്റാണ്ടുകൾക്കും രണ്ടു സഹസ്രാബ്‌ദങ്ങൾക്കുമിടയിലാണ്‌ താനിവിടെ എത്തിപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അതൊരു സംക്രമമുഹൂർത്തമായി മാറുന്നു! ഒരു രാശിയിൽനിന്ന്‌ മറ്റൊരു രാശിയിലേക്കുളള കാലപ്രവാഹഗതി കുറിക്കുന്ന മുഹൂർത്തം. അവിടെ, അതീതകാലസ്‌മൃതികളുടെയും മൂലാതീതമായ സങ്കല്പങ്ങളുടെയും ഇടത്താവളത്തിൽ നില്‌ക്കുന്ന പ്രതീതി. ആ പ്രതീതിയുടെ അനുഗ്രാഹകമായ വികാരവായ്‌പിൽ ആത്മഹർഷത്തോടെ നില്‌ക്കുന്ന കവിക്ക്‌ ഒരേയൊരു പ്രാർത്ഥന മാത്രംഃ

പൊലിയുവാൻ കാക്കുമേതുനിശൂന്യമാം

നിമിഷവും യുഗംപോൽ പൊലിപ്പിക്കുവാൻ

കഴിയുമെന്ന പൊരുളൊത്തു നിത്യവും

പുലരണേ സംക്രമത്തിന്റെ ധനതേ….

പ്രാപഞ്ചികമായ വീക്ഷണങ്ങൾക്കും വിചിന്തനങ്ങൾക്കും എന്നും നിയാമകമായിരുന്നിട്ടുളളത്‌ കാലമാണ്‌. ആ കാലത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ അറിവടയാളങ്ങൾ ഇവിടെ വൈദിക കാലത്തോളം നീണ്ടുകിടക്കുന്നു. ഈശ്വരന്റെയും ബ്രഹ്‌മത്തിന്റെയും നിലയിൽ കാലത്തെ കാണുവാനുളള ഉദ്യമങ്ങളും ആ ഉദ്യമങ്ങളുടെ നിരാകരണവും സംബന്ധിച്ചുളള വിവരങ്ങൾ കെ.പി.അപ്പൻ സമയപ്രവാഹവും സാഹിത്യകലയും എന്ന ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഭഗവദ്‌ഗീതയിൽ കാലസ്വരൂപനായ ഈശ്വരനാണു ഞാൻ എന്നു പറഞ്ഞിട്ടുളളതും ഇവിടെ ഓർമ്മിക്കാം.

ആ കാലത്തെ നിയതമായ ഒരു കേന്ദ്രബിന്ദുവിൽനിന്നു നോക്കിക്കാണാനും പ്രാർത്ഥനാനിരതമായ മനസ്സോടെ സംവദിക്കുവാനും തയ്യാറാവുന്ന കവി, കാലത്തിന്റെ ആശ്ചര്യപ്രതിഭാസങ്ങളിൽ അത്ഭുതം കൂറുന്നുണ്ടെങ്കിലും ഒരിക്കലും യാഥാർത്ഥ്യബോധത്തിൽനിന്നു വിട്ടുനില്‌ക്കുന്നില്ല എന്നതാണ്‌ പ്രകൃതത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌.

ആ ഓർമ്മകളുടെ ഈരിലകൾ വിരിയിച്ചുകൊണ്ട്‌ കാലം, രണ്ടു നൂറ്റാണ്ടുകളുടെയും രണ്ടു സഹസ്രാബ്‌ദങ്ങളുടെയും നടുക്ക്‌ തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. കാലമാകുന്ന പ്രയാഗ, ഗംഗയും യമുനയും പോലെ രണ്ടു സഹസ്രാബ്‌ദങ്ങൾ ആ സഹസ്രാബ്‌ദങ്ങളുടെ സംഗമസന്ധിയാവുന്നു ഇവിടെ പ്രയാഗ. ആ തീർത്ഥഘട്ടത്തിന്റെ പവിത്രത, അതിലുപരി ജന്മാന്തരങ്ങൾക്കു പകരുന്ന ആ ഉർവരത എല്ലാം കവിയുടെ ബോധമനസ്സിനനുഗ്രഹമായിത്തീരുന്നു. ആ അനുഗ്രഹത്തിനപ്പുറത്ത്‌ ഒന്നും നേടുവാനില്ലെന്ന അറിവോടെ ഒരു യുഗസംക്രമത്തെ ഉപാസിക്കുന്ന കവിയുടെ ധ്യാനമന്ത്രമായിത്തീരുന്നു ഈ കവിത…

ജീവിത ദ്വന്ദ്വഭാവങ്ങളുടെ ആവിഷ്‌കരണമാണ്‌ പ്രഭാവർമയെ വേറിട്ടുനിർത്തുന്നത്‌. ആദ്ധ്യാത്മികതയുടെ പ്രകാശഗോപുരങ്ങൾ കീഴടക്കാൻ ശ്രമിക്കുമ്പോഴും ജീവിതസത്യങ്ങളുടെ ചത്വരങ്ങളിൽ വിശ്രാന്തി തേടുന്ന മനസ്സ്‌! ആ മനസ്സിന്റെ നേർചിത്രമാണ്‌ ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=2764ഡഡാട ഡഡാടമാ​‍െ കാലപ്രയാഗഡഡാടമാപ ഡഡാപ.

ഗ്രന്ഥലോകം, ഏപ്രിൽ 2004

ഡഡാ​‍െ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂ​‍ൂ​‍ുആകപഎമവാഭസരവഢസൂകപ=2764ഡഡാട ഡഡാടമാ​‍െ കാലപ്രയാഗഡഡാടമാപ ഡഡാപ,

പ്രഭാവർമ്മ,

ഡി സി ബുക്‌സ്‌,

വില ഃ 50.00

Generated from archived content: book1-aug25.html Author: dr-ambalapuzha-gopakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here